ബിഎസ് VI ഗ്രാന്‍ഡ് i10 നിയോസ് ഡീസല്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി
ഗ്രാന്‍ഡ് i10 നിയോസിന്റെ ബിഎസ് VI ഡീസല്‍ പതിപ്പിനെ അടുത്തിടെയാണ് ഹ്യുണ്ടായി വിപണിയില്‍ എത്തിക്കുന്നത്. മൂന്ന് വകഭേദങ്ങളിലെത്തുന്ന വാഹനത്തിന് 6.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

എഞ്ചിന്‍ വിവരങ്ങളും വിലയും കമ്പനി വെളിപ്പെടുത്തിയിരുന്നെങ്കിലും ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ പുതിയ വാഹനത്തിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി.

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് 25.1 കിലോമീറ്ററാണ് പുതിയ വാഹനത്തിന്റെ ഇന്ധനക്ഷമത. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.1 ലിറ്റര്‍ ഇന്ധനക്ഷമത കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പഴയ ബിഎസ് IV പതിപ്പില്‍ 26.2 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമത.
MOST READ: ബിഎസ് VI മഹീന്ദ്ര XUV500 ബുക്കിങ് ആരംഭിച്ചു; വില്‍പ്പന ലോക്ക്ഡൗണിന് ശേഷം

1.2 ലിറ്റര്‍ U2 CRDi ഡിസല്‍ എഞ്ചിനാണ് ബിഎസ് VI വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്സ്.

ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്.
MOST READ: ക്രൂയിസര്‍ നിരയിലേക്ക് 2020 ബോള്‍ട്ടിനെ അവതരിപ്പിച്ച് യമഹ

പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാഷ്ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.
MOST READ: ജാവ 300 മോഡലുകൾ വിദേശ വിപണികളിലേക്ക്

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്.

അടുത്തിടെ വാഹനത്തിന്റെ സിഎന്‍ജി പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 6.62 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മാഗ്‌ന, സ്പോര്‍ട്സ് എന്നീ രണ്ട് വകഭേതങ്ങളില്‍ മാത്രമാണ് സിഎന്‍ജി പതിപ്പ് ലഭ്യമാകുന്നത്.


Click it and Unblock the Notifications








