ജാവ 300 മോഡലുകൾ വിദേശ വിപണികളിലേക്ക്
ജാവ 300 മോഡലിനെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ജാവ മോട്ടോർസൈക്കിൾസ് അറിയിച്ചു. ജാവ 300 യഥാർത്ഥത്തിൽ 2018 -ലാണ് പുറത്തിറങ്ങിയത്.

വാഹന പ്രേമികളിൽ നിന്ന് വൻ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. പുതിയ ജാവ മോട്ടോർസൈക്കിലുകൾ എത്തുന്ന ആദ്യ രാജ്യം ചെക്ക് റിപ്പബ്ലിക്കാണ്. കമ്പനി ഇതിനകം തന്നെ ഹോമോലോഗേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്.

മോട്ടോർസൈക്കിളിന്റെ പുറംഭാഗങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നേർത്ത വരകളും മനോഹരമായ വളവുകളും ചേർന്ന് വരുന്ന ശൈലി മോട്ടോർസൈക്കിളിൽ തുടരുന്നു.
MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട

ക്രോം ഘടകങ്ങൾ, വലിയ ഫെൻഡറുകൾ, സൈഡ് പാനലുകൾ, ഹെഡ്‌ലൈറ്റ് ഡോം എന്നിവ ബൈക്കിനെ കൂടുതൽ പ്രീമിയമായി കാണിക്കുന്നു. മോട്ടോർസൈക്കിളിനെ കൂടുതൽ യൂറോപ്യൻ സ്പെക്ക് ആക്കുന്നതിന് ചില എഞ്ചിൻ ഘടകങ്ങൾ മാറ്റിയിട്ടുണ്ട്.

ജാവ ബ്രാൻഡ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ മഹീന്ദ്ര & മഹീന്ദ്രയാണ് പുനരുധരിച്ചത്. നിർമ്മാതാക്കളുടെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജന്റ്സ് ബ്രാൻഡ് വഴി മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ വിൽക്കുന്നു. ക്ലാസിക് ലെജന്റ്സ് 2018 -ൽ ജാവ 300, ജാവ 42 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

293 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 27 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ഇണചേരുന്നു.

കഴിഞ്ഞ മാസം ലഭിച്ച ബിഎസ് VI പരിഷ്കരണങ്ങളോടെ ജാവ 300 ക്രോസ് പോർട്ട് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളായി മാറി. ഇരട്ട എക്‌സ്‌ഹോസ്റ്റ് ഐഡന്റിറ്റി നിലനിർത്തുന്നതിനും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇത് സഹായിച്ചു.
MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഗ്യാസ്-കാനിസ്റ്റർ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ജാവ 300 ലെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

മുന്നിൽ ഫ്ലോട്ടിംഗ് കാലിപ്പർ ഉപയോഗിച്ച് 280 mm ഡിസ്ക് ബ്രേക്കും പിന്നിൽ 153 mm ഡ്രം ബ്രേക്കുകളുമാണ് ബൈക്കിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ ചാനൽ ABS മോഡലുകളിൽ സ്റ്റാൻഡേർഡായി വരുന്നു.
MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

അനുബന്ധ വാർത്തകളിൽ, കോവിഡ് -19 വൈറസിനെതിരായ പോരാട്ടത്തിൽ ഉൾപ്പെട്ട ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ജാവ മോട്ടോർസൈക്കിളുകൾ അടുത്തിടെ തങ്ങളുടെ പിറ്റാംപൂർ കേന്ദ്രത്തിൽ ഫെയിസ് ഷീൾഡുകൾ നിർമ്മിക്കാൻ തുടങ്ങി.


Click it and Unblock the Notifications








