ഹൂണിഗൻ ഗരാജ്! കെൻ ബ്ലോക്കിന്റെ കിടിലൻ കാർ ശേഖരം ഇങ്ങനെ
വിഖ്യാത റാലി ഡ്രൈവറും ആക്‌ഷന്‍ കായികരംഗത്തെ ഇന്റര്‍നെറ്റ് താരവും ഡിസി ഷൂസ് സഹസ്ഥാപകനുമായിരുന്ന കെന്‍ ബ്ലോക്കിന്റെ മരണം ഏറെ ഞെട്ടലോടെയാണ് ആരാധകരിലേക്ക് എത്തുന്നത്. തന്റെ ഡ്രൈവിംഗ് വൈദഗ്ധ്യവും വീലിനു പിന്നിലെ ധീരമായ സ്റ്റണ്ടുകളും പുറത്തെടുത്തു കൊണ്ടാണ് ഇന്റർനെറ്റിൽ തരംഗമായി മാറാൻ അമേരിക്കൻ താരത്തിന് സാധിച്ചിരുന്നത്. സ്വന്തം വെബ്സൈറ്റിൽ വിൽക്കുന്ന ലിമിറ്റഡ് എഡിഷൻ വസ്ത്രങ്ങളുടെ ഒരു നിരയും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ സ്റ്റണ്ട് വിഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ ബ്ലോക്കിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിൽ അനുശോചന പോസ്റ്റുകൾ നിറയുകയാണ്. കാറോട്ടത്തിൽ ഇത്രയും മിടുക്കനായ കെന്‍ ബ്ലോക്കിന്റെ ഗരാജിലുണ്ടായിരുന്ന കാറുകളെ കുറിച്ചറിയാൻ പലർക്കും താത്പര്യം കാണും. ഫോർഡ് മസ്താംഗ് ഹൂണികോൺ RTR V2, നിസാൻ GTR GT3 RS, സുബാരു WRX STi 4WD, ലംബോർഗിനി അവന്റഡോർ റോഡ്‌സ്റ്റർ LP 700-4 DVRS, ആസ്റ്റൺ മാർട്ടിൻ V12 സഗാറ്റോ കൂപ്പെ ഉൾപ്പെടെ നിരവധി കാറുകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.

ഒമ്പത് വയസുള്ളപ്പോൾ മുതൽ ഡ്രൈവിംഗ് ആരംഭിച്ച കെൻ ചെറുപ്പം മുതലേ റേസിംഗിലും താത്പര്യം കാണിച്ചിരുന്നു. 2005-ല്‍ വെര്‍മോണ്ട് സ്‌പോര്‍ട്‌സ്‌കാര്‍ ടീമിനൊപ്പം ചേര്‍ന്നതോടെയാണ് കെന്‍ ബ്ലോക്കിന്റെ പ്രഫഷനല്‍ ഡ്രൈവര്‍ ജീവിതം ആരംഭിക്കുന്നത്. കെൻ ബ്ലോക്കിന്റെ ആദ്യ കാർ 1969 ഡോഡ്ജ് ചാർജർ ഡേടോണ പോണി ആയിരുന്നു. മിനസോട്ടയിലെ കാൾട്ടൺ കോളേജിൽ കെൻ പഠിക്കുമ്പോഴാണ് ഈ വാഹനം സ്വന്തമാക്കിയിരുന്നതും. ഇനി വിഖ്യാത റാലി റേസറുടെ കാർ ശേഖരത്തിലേക്ക് ഒന്നു കണ്ണോടിക്കാം...

ഫോർഡ് ഫിയസ്റ്റ ST RX43
2013 ഗ്ലോബൽ റാലിക്രോസ് ചാമ്പ്യൻഷിപ്പിനായി നിർമിച്ച ഒരു റാലി കാറാണ്. ഇത് ഫോർഡ് ഫിയസ്റ്റ ST പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ അടിസ്ഥാന മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചില അധിക സവിശേഷതകൾ ഇതിന് ഉണ്ടെന്നതാണ് ഹൈലൈറ്റ്. ഇതിന് അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ കരുത്തുമുണ്ട്. അതായത് ഈ ക്ലാസിലെ മറ്റ് മിക്ക കാറുകളേക്കാളും വേഗത്തിൽ പോകാൻ മോഡലിന് കഴിയുമെന്ന് സാരം.

1,600 rpm-ൽ (റെഡ്‌ലൈൻ) 320 bhp കരുത്തും 324 lb-ft ടോർക്കും സൃഷ്ടിക്കുന്ന ഇക്കോബൂസ്റ്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എഞ്ചിനാണ് ഫോർഡ് ഫിയസ്റ്റ ST RX43 റാലി കാറിന്റെ ഹൃദയം. 0-60 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡോ അതിൽ കുറവോ സമയത്തിൽ കൈയെത്തിപ്പിടിക്കാനും ഗ്ലോബൽ റാലിക്രോസ് ചാമ്പ്യൻഷിപ്പിനായി നിർമിച്ച ഒരു റാലി കാറിന് സാധിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്.

ഫോർഡ് F-150 റാപ്റ്റർ ടാക്സ്
ഒരു ഫോർഡ് F-150 റാപ്റ്റർ ടാക്സ് ആണ് കെൻ ബ്ലോക്കിന്റെ ഗരാജിലെ മറ്റൊരു അതിശയിപ്പിക്കുന്ന കിടിലൻ കാറുകളിൽ ഒന്ന്. സ്നോബോർഡ് റാക്കുകൾ, ഒരു റൂഫ് ബാസ്‌ക്കറ്റ്, പിന്നിൽ ഘടിപ്പിച്ച വിഞ്ച് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതിലും പ്രധാനമായി ഇതിന് നാല് മെട്രാക്കുകളുള്ള 6.2 ലിറ്റർ പവർ സ്ട്രോക്ക് V8 എഞ്ചിൻ ഉണ്ട്. സെലക്ട് ഷിഫ്റ്റ് 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഗിയർബോക്‌സ് ചുമതലകൾ വഹിക്കുന്നത്.

ഫോർഡ് എസ്കോർട്ട് MkII RS
കെൻ ബ്ലോക്ക്, ആൻഡ്രിയാസ് എറിക്സൺ, ഹൂണിഗൻ റേസിംഗ് ഡിവിഷൻ എന്നിവർ ചേർന്ന് നിർമിച്ച വാഹനമാണ് ഫോർഡ് എസ്കോർട്ട് MkII RS. 1960 കളിലും 70 കളിലും ജനപ്രിയമായിരുന്ന യഥാർഥ ഫോർഡ് എസ്കോർട്ട് റാലി കാറിനുള്ള ആദര സൂചകമായാണ് ഈ മോഡലിനെ പണികഴിപ്പിച്ചിരുന്നത്. 2005-ൽ, മറ്റൊരു ഉടമയുടെ പുനരുദ്ധാരണ പദ്ധതിയായി ഉപയോഗിച്ചതിന് ശേഷം ഒരു ഓക്ഷൻ ഹൌസിൽ നിന്ന് വാങ്ങിയ തന്റെ സുഹൃത്തുക്കളിൽ ഒരാളിൽ നിന്നാണ് കെൻ ഫോർഡ് എസ്കോർട്ട് MkII RS വാങ്ങിയത്.

ഫോർഡ് മസ്താംഗ് ഹൂണികോൺ RTR
കസ്റ്റം-ബിൽറ്റ് ഫോർഡ് മസ്‌താംഗാണ് ഫോർഡ് മസ്താംഗ് ഹൂണികോൺ RTR ഐതിഹാസിക റാലി കാർ റേസ് ഡ്രൈവറായ കെൻ ബ്ലോക്കിന്റെ കാർ ശേഖരത്തിലെ മറ്റൊരു ഹോട്ട് കാർ. 1960-കൾ മുതൽ കാറുകൾ നിർമിക്കുന്ന GKN Metalsa ആണ് ഇത് ഹൂണിഗനിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 845 bhp പവറിൽ 600 lb.-ft ടോർക്ക് (808 Nm) ഉത്പാദിപ്പിക്കുന്ന ഓൾ-അലൂമിനിയം 3.7 ലിറ്റർ V8 എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.

ഫോർഡ് ഫോക്കസ് RSRX
ഫോർഡ് പെർഫോമൻസും കെൻ ബ്ലോക്കും ചേർന്ന് നിർമിച്ച റാലി കാറാണ് ഫോർഡ് ഫോക്കസ് RSRX. ഇത് അദ്ദേഹത്തിന്റെ ശേഖരത്തിലെ കൂടുതൽ വിചിത്രമായ വാഹനങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. എന്നാൽ ഇത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണിത്. "ഞാൻ ഈ വാഹനത്തെ വളരെയധികം ഇഷ്‌ടപ്പെടുന്നുവെന്നു. കാരണം ഇത് വളരെ വ്യത്യസ്തമാണെന്ന്" ബ്ലോക്ക് പരസ്യമായി വ്യക്തമാക്കിയ കാര്യമാണ്. ഇതിൽ കൂടുതൽ കാറുകൾ താരത്തിന്റെ പക്കലുണ്ടെങ്കിലും ഏറ്റവും മികച്ചതും വ്യത്യസ്‌തവുമായ കസ്റ്റമൈസ്‌ഡ് കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








