സ്പിൻ മാന്ത്രികന് കൂട്ടായി പുതിയ ഇലക്‌ട്രിക് കാർ, എംജി ZS ഇവി സ്വന്തമാക്കി മുരളി കാർത്തിക്

ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്ററും മുൻ ക്രിക്കറ്റ് താരവുമായ മുരളി കാർത്തിക്കിനെ അറിയാത്തവരായി അധികമാരും ഉണ്ടാവില്ല അല്ലേ. ഒരു കാലത്ത് ടീം ഇന്ത്യയുടെ സ്പിൻ ബോളിംഗ് കുന്തമുനയായിരുന്നു കാർത്തിക്. താരമിപ്പോൾ ബ്രിട്ടീഷ് മോട്ടോറിംഗ് ബ്രാൻഡായ എംജിയുടെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായ ZS ഇവി സ്വന്തമാക്കിയാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

പുതുതായി സ്വന്തമാക്കിയ റെഡ് കളർ ഓപ്ഷനിലുള്ള എംജി ZS ഇവിയുടെ ചിത്രം മുരളി കാർത്തിക് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് ZS ഇവി. രാജ്യത്തുടനീളം മാന്യമായ വിൽപ്പന സംഖ്യകൾ നേടിയെടുക്കാനും കാറിന് സാധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കാര്യമായ ഒരു പരാധിയും കേൾപ്പിക്കാതെയാണ് ഇതുവരെ നിരത്തുകളിൽ കാർ കുതിച്ചുപായുന്നത്.

സ്പിൻ മാന്ത്രികന് കൂട്ടായി പുതിയ ഇലക്‌ട്രിക് കാർ, എംജി ZS ഇവി സ്വന്തമാക്കി മുരളി കാർത്തിക്

ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ ലഭ്യമായ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് ഇന്ത്യയിൽ 22.98 ലക്ഷം രൂപ മുതൽ 27.00 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇലക്ട്രിക് ഡ്രൈവിംഗിനൊപ്പം അവിസ്മരണീയമായ യാത്രകൾ പ്രതീക്ഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് മുരളി കാർത്തിക് എംജി ZS ഇവി സ്വന്തമാക്കിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരം സ്വന്തമാക്കിയ പുത്തൻ മോഡൽ 2022 മാർച്ചിലാണ് വിപണിയിൽ എത്തുന്നത്.

ZS ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനത്തെ നിരവധി പരിഷ്ക്കാരങ്ങളോടെയാണ് മോറിസ് ഗാരേജസ് പുറത്തിറക്കിയിരിക്കുന്നത്. ക്ലോസ്‌ഡ് ഗ്രിൽ തന്നെയാണ് മുൻവശത്തെ പ്രധാന ആകർഷണമായി എടുത്തുപറയാനാവുന്നത്. ചാർജിംഗ് പോർട്ട് ഗ്രില്ലിൻ്റെ ഇടതുവശത്തായാണ് ഇടംപിടിച്ചിരിക്കുന്നത്. മുഖംമിനുക്കിയെത്തിയ മോഡലിൽ ക്രോം ഇൻസേർട്ടുകളുള്ള പുനർരൂപകൽപ്പന ചെയ്ത ബമ്പർ, പുതുക്കിയ ഫൈവ്-സ്പോക്ക് ഡിസൈനോടുകൂടിയ പുതിയ 17 ഇഞ്ച് മെഷീൻ അലോയ് വീലുകൾ, ഡിആർഎല്ലുകളുള്ള എൽഇഡി ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.

സ്പിൻ മാന്ത്രികന് കൂട്ടായി പുതിയ ഇലക്‌ട്രിക് കാർ, എംജി ZS ഇവി സ്വന്തമാക്കി മുരളി കാർത്തിക്

ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫലമായി എംജി ZS ഇവിയുടെ ഇന്റീരിയറും വലിയ പുനർനിർമാണത്തിന് വിധേയമായി. കോൺട്രാസ്റ്റ് സിൽവർ ഇൻലേകൾ ചേർത്ത ഒരു കറുത്ത തീമാണ് ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിൽ ബ്രിട്ടീഷ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം മുൻഗാമിയിൽ ലഭിക്കാത്ത അധിക ഫീച്ചറുകളും കോർത്തിണക്കാൻ എംജി തയാറായതും ശ്രദ്ധേയമായ കാര്യമാണ്. എസ്‌യുവിക്ക് വയർലെസ് ചാർജർ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഹീറ്റഡ് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ, 7 ഇഞ്ച് ഫുൾ-ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാമാണ് ലഭ്യമാവുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങൾക്കൊപ്പം ഒരു വലിയ 50.3 kWh ലിഥിയം-അയൺ ബാറ്ററിയും എംജി തങ്ങളുടെ ഇലക്‌ട്രിക് എസ്‌യുവിക്ക് സമ്മാനിച്ചതും ശ്രദ്ധേയമാണ്. ഇത് 461 km പരമാവധി ഡ്രൈവിംഗ് റേഞ്ച് നൽകാൻ പ്രാപ്‌തമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതോടൊപ്പം മെച്ചപ്പെട്ട പ്രകടനത്തിനായി ഇലക്ട്രിക് മോട്ടോറും എംജി നവീകരിക്കുകയുണ്ടായി. പരമാവധി 173 bhp കരുത്തിൽ 280 Nm torque ആണ് ഇപ്പോൾ വാഹനം സൃഷ്‌ടിക്കുന്നത്.

സ്പിൻ മാന്ത്രികന് കൂട്ടായി പുതിയ ഇലക്‌ട്രിക് കാർ, എംജി ZS ഇവി സ്വന്തമാക്കി മുരളി കാർത്തിക്

ഇതിൽ FWD സിസ്റ്റം, സിംഗിൾ-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, ഒന്നിലധികം ഡ്രൈവ് മോഡുകൾ എന്നിവയുമായാണ് എത്തുന്നത്. 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാറ്ററിക്ക് മാത്രം 396.9 കിലോഗ്രാം ഭാരമുണ്ട്. 360 ഡിഗ്രി ക്യാമറ, ഹിൽ-ഡിസന്റ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പുതിയ ഐ-സ്മാർട്ട് സവിശേഷതകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ.

ഐ-സ്മാർട്ട് സവിശേഷതകളിൽ എംജി മോട്ടോർസ് FOTA കേപ്പബിലിറ്റി, പാർക്കിംഗ് ബുക്കിംഗിനുള്ള പാർക്ക് പ്ലസ് നേറ്റീവ് ആപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകളുള്ള മാപ്മൈഇന്ത്യ ഓൺലൈൻ നാവിഗേഷൻ, ഡിസ്‌കവർ ആപ്പ്, ലൈവ് ക്ലൈമഫ്ഫ് എന്നിവയെല്ലാമാണ് സാധ്യമാക്കുന്നത്. തീ, കൂട്ടിയിടി, പൊടി, പുക തുടങ്ങിയവ ഉൾപ്പെടെ 8 പ്രത്യേക സുരക്ഷാ പരിശോധനകളിൽ വിജയിച്ച ആഗോള സർട്ടിഫൈഡ് ബാറ്ററിയാണ് ZS ഇലക്‌ട്രിക് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

നിലവിൽ പല സെലിബ്രേറ്റികളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ ഒരു സാധാരണക്കാരന് സ്വന്തമാക്കാനാവുന്ന വിലയിൽ ഇന്ത്യയിൽ ഒരു ഇവി പോലുമില്ലെന്നതാണ് യാഥാർഥ്യം. വില കുറവുള്ള ടാറ്റ ടിയാഗോയ്ക്ക് പോലും 10 ലക്ഷം രൂപയിൽ അധികമാണ് ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരുന്നത്. എങ്കിലും ഭാവിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 7, 2023, 18:15 [IST]
English summary
Former indian spin bowler murali kartik owned the new mg zs electric suv
കൂടുതല്‍... #എംജി മോട്ടോർ #mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X