ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്ക്.

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ ചില്ലറ വില്‍പ്പന അടിസ്ഥാനമാക്കിയാണ് കണക്ക്.

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

നേരത്തെ മാര്‍ച്ച് മാസത്തിലും ഉപയോഗത്തില്‍ കുറവു വന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മാര്‍ച്ചില്‍ പെട്രോള്‍ വില്‍പ്പനയില്‍ 17 ശതമാനവും ഡീസല്‍ വില്‍പ്പനയില്‍ 26 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

മാര്‍ച്ചില്‍ പെട്രോളിന്റെ പ്രാദേശിക വില്‍പന 1.94 ദശലക്ഷം ടണ്ണായും ഡീസല്‍ 4.98 ദശലക്ഷം ടണ്ണായും കുറഞ്ഞു. വിമാനങ്ങളടക്കം സര്‍വ്വീസ് നിര്‍ത്തിവച്ചതോടെ മാര്‍ച്ച് മാസത്തിലെ വിമാന ഇന്ധന വില്‍പനയില്‍ 33 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മാര്‍ച്ചില്‍ 4,50,000 ടണ്ണാണ് വിമാന ഇന്ധനം വിറ്റത്.

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

അതേസമയം പാചകവാതക വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ 1.7 ശതമാനം ഉയര്‍ന്ന് 2.3 ദശലക്ഷം ടണ്ണായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗതാഗത, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് ഇന്ധന ആവശ്യകത കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ഹ്യുണ്ടായി സാൻട്രോ ബിഎസ് VI പുറത്തിറങ്ങി; വില 5.84 ലക്ഷം

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികലാണ് ഇന്ത്യയിലെ 90 ശതമാനം റീട്ടെയില്‍ ഇന്ധന ഔട്ട്ലെറ്റുകളിലും ഇന്ധനം വിതരണം ചെയ്യുന്നത്.

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

ഏപ്രില്‍ മാസത്തെ 15 ദിവസങ്ങളില്‍ ഇന്ത്യയിലെ ഗ്യാസോയില്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്യാസോലിന്‍, ജെറ്റ് ഇന്ധന വില്‍പ്പന യഥാക്രമം 64 ശതമാനവും 94 ശതമാനവും കുറഞ്ഞു.

MOST READ: ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

സ്റ്റേറ്റ് റീട്ടെയിലര്‍മാര്‍ ഏപ്രില്‍ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 21 ശതമാനം കൂടുതല്‍ എല്‍പിജി വിറ്റു. ലോക്ക്ഡൗണിന്റെ ആഘാതം കുറയ്ക്കുന്നതിന് ജൂണ്‍ വരെ മൂന്ന് മാസത്തേയ്ക്ക് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചക ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

ഏപ്രില്‍ മുതല്‍ മുന്നോട്ടുള്ള മൂന്ന് മാസത്തേക്ക് പാചക ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാചക ഗ്യാസ് സിലിണ്ടറുകളുടെ ആവശ്യകത വര്‍ധിച്ചുവരുന്നു എന്ന് മനസ്സിലാക്കിയതോടെ ഏപ്രില്‍ 21 മുതല്‍ എല്‍പിജി (LPG) യുടെ ഉത്പാദനം ആരംഭിച്ചിരുന്നു.

MOST READ: ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

കൊവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രണങ്ങള്‍ നീട്ടിയ കാര്യം അറിയിച്ചത്.

More from DriveSpark

Article Published On: Monday, April 20, 2020, 18:40 [IST]
English summary
Fuel Demand In India Decreases By 50 Percent During April. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X