ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ടാറ്റയുടെ നിരയിലെ ഫ്ലാഗ്ഷിപ്പ് മോഡലായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഹാരിയറിനെ അടിസ്ഥാനമാക്കി എത്തുന്ന ഏഴ് സീറ്റർ വാഹന എസ്‌യുവിയായ ഗ്രാവിറ്റാസ്.

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

2020 ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഗ്രാവിറ്റാസ് ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്ന് ടാറ്റ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഉത്സവസീസണിൽ വാഹനത്തെ വിപണിയിൽ എത്തിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിരുന്നു. ഇപ്പോൾ പുതിയ സ്പെ ചിത്രങ്ങൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്.

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

പുതിയ പരീക്ഷണ ചിത്രങ്ങളിൽ നിന്നും ഗ്രിൽ, ബ്ലാക്ക് ബി-പില്ലർ, അലോയ് വീലുകൾ എന്നിവ കാണാൻ സാധിക്കുന്നു. ഹാരിയറും ഗ്രാവിറ്റാസും തമ്മിലുള്ള പ്രധാന വ്യത്യാസം വശങ്ങളിൽ നിന്ന് മനസിലാക്കാം. ഒരു വർഷം മുമ്പ് 2019 ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ബസാർഡ് ബാനറിലാണ് ഗ്രാവിറ്റാസ് അരങ്ങേറ്റം കുറിച്ചത്.

MOST READ: വിലയിൽ മാറ്റമില്ല; എര്‍ട്ടിഗയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായി മാരുതി

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

മൂന്നാമത്തെ നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി നീളമുള്ള റിയർ ഓവർഹാംഗും വലിയ സൈഡ് വിൻഡോകളും ഉള്ള മേൽക്കൂര ബൾഗും ഗ്രാവിറ്റാസിന് ലഭിക്കുന്നു. ഇത് ഏഴ് സീറ്റുകൾ ഉൾക്കൊള്ളാൻ വാഹനത്തെ സഹായിക്കുന്നു. പുത്തൻ എസ്‌യുവിയുടെ പിന്നിലെ ബമ്പറും അഞ്ച് സീറ്റർ ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്‌തമാണ്.

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ടെയിൽ ലാമ്പുകൾക്കിടയിൽ ഒരു കറുത്ത സ്ട്രിപ്പ് പ്രവർത്തിക്കുന്നു. ഫ്രണ്ട് ബമ്പറിൽ താഴെയായി സ്ഥാപിച്ചിരിക്കുന്ന ഫോക്സ് സ്‌കിഡ് പ്ലേറ്റ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവയാണ് മറ്റ് ഡിസൈൻ വിശദാംശങ്ങൾ.

MOST READ: വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

അതേസമയം 17 ഇഞ്ച് അലോയ് വീലുകൾക്ക് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചിന്ന പ്രോട്ടോടൈപ്പിലെ അതേ രൂപകൽപ്പന തന്നെയാണ് ടാറ്റ മുമ്പോട്ടു കൊണ്ടുപോകുന്നത്. ഹാരിയറിൽ നിന്നും എളുപ്പം തിരിച്ചറിയാൻ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ഗ്രാവിറ്റാസ് ഏഴ് സീറ്റർ വാഗ്‌ദാനം ചെയ്യും. വില പരിധി ഏകദേശം 15 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയായിരിക്കും. ഇത് എക്സ്ഷോറൂം വിലയാണ് എന്നത് ശ്രദ്ധിക്കണം.

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ടാറ്റ ഗ്രാവിറ്റാസിന്റെ ഇന്റീരിയർ ഹാരിയറിന് സമാനമാണ്. കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പവർഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും അകത്തളത്ത് ഇടംപിടിക്കും.

MOST READ: ബുള്ളറ്റിൽ കറങ്ങി വനിതാ പൊലീസ്, മറ്റൊന്നിനുമല്ല നിയമ നിർവഹണം നടത്താൻ തന്നെ!

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം മൂന്ന്-വരി പ്രീമിയം എസ്‌യുവി 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ബി‌എസ്‌-VI കംപ്ലയിന്റ് യൂണിറ്റ് പരമാവധി 170 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്നു. എം‌ജി ഹെക്ടർ, ജീപ്പ് കോമ്പസ് എന്നിവയിലും സമാനമായ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാവിറ്റാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്, അവതരണം ഈ വർഷം തന്നെ

ആറ് സ്പീഡ് മാനുവൽ ഗിർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുമ്പോൾ ഉയർന്ന വകഭേദങ്ങളിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് തെരഞ്ഞെടുക്കാനാകും.

MOST READ: പദ്ധതിയിൽ മാറ്റമില്ലെന്ന് എംജി, ഗ്ലോസ്റ്റർ എസ്‌യുവി നവംബറിൽ എത്തും

More from DriveSpark

Article Published On: Saturday, April 18, 2020, 21:02 [IST]
English summary
Tata Gravitas suv Spotted Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X