വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ആഭ്യന്തര വിപണിയിൽ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ജീപ്പ് ബ്രാൻഡിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. അതിന്റെ ഭാഗമായി കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉൾപ്പടെ നിരവധി നിരവധി മോഡലുകളെ സമീപ ഭാവിയിൽ കമ്പനി അവതരിപ്പിക്കും.

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാലത്ത് കോമ്പസിന് മികച്ച വിൽപ്പന നേടാൻ സാധിച്ചിരുന്നു. 25,000 യൂണിറ്റുകളുടെ വിൽപ്പന അതിവേഗം നേടാൻ അവർക്കായി. എന്നാൽ അടുത്തകാലത്തായി പുതിയ എതിരാളികൾ എത്തിയതോടെ വാഹനത്തിന്റെ വിൽപ്പന കണക്കുകൾ മുമ്പത്തെപ്പോലെ ശ്രദ്ധേയമായിരുന്നില്ല.

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ബ്രാൻഡിനുള്ള ഒരേയൊരു മികച്ച വിൽപ്പനക്കാരൻ കോമ്പസ് ആണെന്ന് തിരിച്ചറിഞ്ഞതിനാൽ ജീപ്പ് പതിവായി പുതിയ വകഭേങ്ങളും ഓപ്ഷനുകളും ശ്രേണിയിൽ അവതരിപ്പിച്ചു. കൂടാതെ ഏറ്റവും ഉയർന്ന മോഡലായ ട്രെയ്‌ൽഹോക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് ഒരു സ്പെഷ്യൽ എഡിഷനും കമ്പനി പരിചയപ്പെടുത്തി.

MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ഫിയറ്റ് ഇന്ത്യയിൽ നിന്ന് പിൻമാറിയതോടെ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് അതിന്റെ ഉത്‌പാദന ശ്രേണി ആഭ്യന്തരമായി വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. പുതിയ തന്ത്രം പരിഷ്ക്കരിച്ച കോമ്പസിലൂടെ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

ഒരു സബ്-4 മീറ്റർ എസ്‌യുവി, പുതിയ ഏഴ് സീറ്റർ എസ്‌യുവി തുടങ്ങിയ മോഡലുകളെയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും എഫ്‌സിഎ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കടുത്ത മത്സരമുള്ള കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലേക്ക് ജീപ്പ് പ്രവേശിക്കുന്നതോടെ ബ്രാൻഡ് കൂടുതൽ ശ്രദ്ധയാകർഷിക്കും. വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവി കോമ്പസിൽ നിന്ന് ഡിസൈൻ സൂചനകൾ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, ഇസൂസു MU-X, മഹീന്ദ്ര ആൾട്രുറാസ് G4 തുടങ്ങിയ എസ്‌യുവിക്ക് എതിരാളികളാകും ഇത്.

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

കൂടാതെ ബ്രാൻഡിന്റെ രണ്ട് ഐതിഹാസിക മോഡലുകളെയും ഇന്ത്യയിൽ പരിചയപ്പെടുത്താനും ജീപ്പ് ആഗ്രഹിക്കുന്നു. അവ CBU ഇറക്കുമതിയായിരിക്കും. ഫെയ്‌സ്‌ലിഫ്റ്റഡ് ജീപ്പ് കോമ്പസ് അടുത്ത വർഷം ആദ്യം വിപണിയിലെത്തും. 2021 ജീപ്പ് കോമ്പസിന് അകത്തും പുറത്തും നിരവധി പരിഷ്ക്കരണങ്ങൾ ലഭിക്കും.

MOST READ: പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

പുറംമോടിയിൽ പുനർ‌നിർമ്മിച്ച ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പറുകൾ എന്നിവ വാഗ്‌ദാനം ചെയ്തേക്കും. പുനർ‌രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർ‌ഡ് ഉണ്ടാവുമെങ്കിലും പ്രധാനമായ മാറ്റം യു‌കണക്റ്റിനൊപ്പം എത്തുന്ന വലിയ ടച്ച്‌സ്‌ക്രീൻ‌ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റം ആയിരിക്കും.

വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റവുമായി ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് അടുത്ത വർഷം എത്തും

കൂടാതെ ഡ്രൈവർ‌-അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകൾ‌ എന്നിവ ഓഫറിൽ ഉണ്ടാകും. അതിനകത്ത് ധാരാളം പുനരവലോകനങ്ങൾ‌ ലഭിക്കുമെന്നാണ് സൂചന. 1.4 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ തുടർന്നും കോമ്പസിൽ ഇടംപിടിക്കുന്നതിനാൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift coming With Bigger Touchscreen. Read in Malayalam
Story first published: Saturday, April 18, 2020, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X