പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

ടിഗുവാൻ എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ഡിസൈൻ രേഖാചിത്രം ഫോക്‌സ്‌വാഗൺ. രണ്ടാം തലമുറ ടിഗുവാൻ 2016-ൽ ആണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിക്ക വിപണികളിലും ഏറ്റവും കൂടുതൽ വിറ്റുപോകുന്ന കാറായി ഇത് മാറി.

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറിയ അഞ്ച് സീറ്റർ ടിഗുവാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇപ്പോൾ ഫോക്‌സ്‌വാഗണിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ആദ്യം മുഖംമിനുക്കി എത്തിയതിനു ശേഷം ടിഗുവാന്റെ ഓൾസ്പേസ് ഏഴ് സീറ്റർ എസ്‌യുവിക്കും ഒരു നവീകരണം ലഭിക്കും.

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

കൂടാതെ ഒരു പെർഫോമൻസ് അധിഷ്ഠിത ഹോട്ട് ആർ പതിപ്പും വിപണിയിൽ എത്തിക്കാൻ ഫോക്‌സ്‌വാഗൺ തീരുമാനിച്ചിട്ടുണ്ട്. ജർമ്മൻ ബ്രാൻഡിന്റെ ഡീസൽ എഞ്ചിൻ മോഡലുകളുടെ ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകൾക്ക് അനുസൃതമായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് ടിഗുവാൻ എന്ന് കമ്പനി പുറത്തുവിട്ടിരിക്കുന്ന ടീസർ ചിത്രം സൂചന നൽകുന്നു.

MOST READ: ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

പുത്തൻ രൂപകൽപ്പനക്ക് അനുസൃതമായി മോഡലിനെ നവീകരിക്കുന്നതിന്റെ സൂചനയാണ് പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പർ രൂപകൽപ്പനയും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ടിഗുവാൻ ഡിസൈനിന്റെ കാര്യത്തിൽ ഒരു വലിയ മാറ്റം അതായത് തികച്ചും പുതിയൊരു മുൻവശം വാഗ്‌ദാനം ചെയ്യും. അത് "കൂടുതൽ ചലനാത്മക" രൂപം എസ്‌യുവിക്ക് നൽകുമെന്നാണ് ബ്രാൻഡിന്റെ മാർക്കറ്റിംഗ് തലവൻ ഹെൻഡ്രിക് മൂത് അവകാശപ്പെടുന്നത്.

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ സ്റ്റാൻഡേർഡായി ലഭ്യമാകും. ഫോക്‌സ്‌വാഗന്റെ മാട്രിക്സ് എൽഇഡി ‘ഐക്യു ലൈറ്റ്സ്' ഓപ്ഷനായി തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം എട്ടാംതലമുറ ഗോൾഫിനും പുതിയ പാസാറ്റിനും സമാനമായ രീതിയിൽ ഏറ്റവും പുതിയ ഡിജിറ്റൽ, കണക്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനത്തിന്റെ ഇന്റീരിയർ പരിഷ്ക്കരിക്കുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

അതിൽ ഫോക്‌സ്‌വാഗന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉൾപ്പെടും. കൂടാതെ ഈ രണ്ട് മോഡലുകളും പോലെ, ഫിസിക്കൽ ബട്ടണുകളുടെയും സ്വിച്ചുകളുടെയും ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

പുതിയ രൂപത്തിലുള്ള ടിഗുവാൻ GTE പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിലാകും വിപണിയിൽ ഇടംപിടിക്കുകയെന്ന് ഫോക്‌സ്‌വാഗൺ ഇതിനകം തന്നെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഏറ്റവും പുതിയ ഗോൾഫിനൊപ്പം അവതരിപ്പിച്ച ടിഎസ്ഐ പെട്രോൾ, ടിഡിഐ ഡീസൽ എഞ്ചിനുകളുടെ ഏറ്റവും പുതിയ ഇവോ പതിപ്പുകളും പുത്തൻ ടിഗുവാനിൽ വാഗ്‌ദാനം ചെയ്യും.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

പെട്രോളും ഡീസലും ടിഡിഐ യൂണിറ്റുകളിൽ ഇരട്ട-ഡോസിംഗ് സാങ്കേതികവിദ്യ ഉൾപ്പെടെ മലിനീകരണം കുറയ്ക്കുന്നതിന് നിരവധി പുനരവലോകനങ്ങൾ അവതരിപ്പിക്കും. കൂടാതെ എസ്‌യുവിയുടെ വകഭേദങ്ങളും കമ്പനി ലളിതമാക്കും. എന്നാൽ ഒരു പെർഫോമൻസ് മോഡൽ ശ്രേണിയിൽ ഉണ്ടാകും എന്നത് സ്വാഗതാർഹമാണ്.

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

പുതിയ ടിഗുവാൻ അഞ്ച് സീറ്റർ എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക പദ്ധതികളൊന്നും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 33.12 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ടിഗുവാൻ ഓൾസ്പേസ് ഏഴ് സീറ്ററിനെ ബ്രാൻഡ് അടുത്തിടെ പുറത്തിറക്കി.

Most Read Articles

Malayalam
English summary
Volkswagen Tiguan facelift teaser hints at new 'dynamic' design. Read in Malayalam
Story first published: Friday, April 17, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X