ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

രാജ്യത്തെ മുഴുവൻ വാഹന വ്യവസായവും ഇപ്പോൾ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിൽപ്പനയിലെ തകർച്ച പ്രമുഖ ബ്രാൻഡുകളെ എല്ലാം വൻ നഷ്‌ടത്തിലേക്കാണ് തള്ളിവിടുന്നത്. എന്നാൽ നിലവിലെ ഈ സാഹചര്യത്തിൽ നിന്നും ചില ബ്രാൻഡുകൾ നേട്ടവും ഉണ്ടാക്കുന്നുണ്ട്.

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

ഈ കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തെ വിൽപ്പനയിൽ മെർസിഡീസ് ബെൻസിനെ മറികടന്ന് ഏറ്റവും മികച്ച വിൽപ്പന നേടുന്ന ആഢംബര ബ്രാൻഡെന്ന നേട്ടം ബി‌എം‌ഡബ്ല്യു സ്വന്തമാക്കി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് മെർസിഡീസിനെ മറികടന്ന് ജർമൻ നിർമാതാക്കൾ ഒന്നാം സ്ഥാനം നേടുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

2020 ജനുവരി മുതൽ മാർച്ച് വരെ ബിഎംഡബ്ല്യു ഇന്ത്യ 2,482 കാറുകൾ വിറ്റഴിച്ചു. ഇതിൽ 117 യൂണിറ്റ് മിനി മോഡലുകൾ ഉൾപ്പെടുന്നു. അതേസമയം പ്രധാന എതിരാളിയായ മെർസിഡീസ് ബെൻസ് ഇന്ത്യ ലിമിറ്റഡിന് ഇതേ കാലയളവിൽ 2,386 യൂണിറ്റ് വിൽപ്പന മാത്രമാണ് നേടാനായത്. 2019 ന്റെ ആദ്യ പാദത്തിൽ വിറ്റ 3,885 യൂണിറ്റുകളിൽ നിന്ന് 38 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

MOST READ: ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

മെർസിഡീസ് ബെൻസ് പറയുന്നതനുസരിച്ച് CLA, GLA, GLS പോലുള്ള ഉയർന്ന വോളിയം മോഡലുകൾ താൽ‌ക്കാലികമായി വിൽപ്പനക്ക് എത്തുന്നില്ല എന്നാതാണ് വിൽപ്പനയിൽ ഇത്രയുമധികം ഇടിവുണ്ടാകാൻ കാരണം. 2019 ഡിസംബറോടെ ബ്രാൻഡ് ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പൂർണമായും സ്വീകരിച്ചുവെന്നും കർശനമായ പുതിയ നിയമങ്ങളിലേക്കുള്ള പരിവർത്തനം ചില മോഡലുകളുടെ ലഭ്യതയില്ലായ്‌മയിലേക്ക് നയിച്ചതായും ഇവിടെ ഓർക്കണമെന്നും കമ്പനി പറഞ്ഞു.

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

അടുത്തിടെ അവതരിപ്പിച്ച GLE 300d മോഡലിന് നിലവിൽ മൂന്ന് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട് എന്നതും വിൽപ്പന കണക്കുകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്.

MOST READ: ഇനി പ്രാദേശികവൽക്കരിക്കാം, 2022 മുതൽ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ നിർമിക്കാൻ ടൊയോട്ട

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

മറുവശത്ത് ബി‌എം‌ഡബ്ല്യു ഇന്ത്യയുടെ നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾ X1, X3, X5, X7 എന്നിവ ഉൾപ്പെടുന്ന എസ്‌എവി നിരയിൽ നിന്നാണ്. ഈ കാറുകൾ കാർ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ പകുതിയിലധികം സംഭാവന ചെയ്യുന്നു. മറ്റ് മോഡലുകൾക്കിടയിൽ 5-സീരീസ്, 3 സീരീസ് എന്നിവയാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് നേടിയത്.

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

ഇന്ത്യയിൽ വിറ്റ എല്ലാ മിനി മോഡലുകളിലും പ്രാദേശികമായി ഉത്‌പാദിപ്പിക്കുന്ന കൺട്രിമാൻ മൊത്തം വിൽ‌പനയുടെ 60 ശതമാനത്തിലധികം സംഭാവന നൽകി. മൊത്തം 1,024 മോട്ടോർസൈക്കിളുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് വിറ്റു. ഇവയിൽ G 310 R, G 310 GS എന്നിവ മൊത്തം വിൽപ്പനയുടെ 60 ശതമാനത്തിലധികം സംഭാവന നൽകിയതും ശ്രദ്ധേയമാണ്.

MOST READ: കഴിഞ്ഞ വർഷം വിൽപനയിൽ വളർച്ച കൈവരിച്ചത് വെറും ആറ് മോഡലുകൾ

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

നിലവിലെ ലോക്ക്ഡൗൺ സാഹചര്യം മറികടക്കാനായും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പുതിയ പദ്ധതിയുമായി ബിഎംഡബ്ല്യു രംഗത്തെത്തിയിരിക്കുകയാണ്. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ വഴി ഇതിനുള്ള സൗകര്യമാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. കമ്പനി വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബ്രാൻഡ് അറിയിച്ചു.

ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

അതേസമയം മഹാമാരിക്കെതിരെ പോരാടുന്നതിനായി മെർസിഡീസ് ബെൻസ് തങ്ങളുടെ സേവനം മാറ്റിവെച്ചിരിക്കുകയാണ്. ധനസഹായങ്ങളും, മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണവുമാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. 3D പ്രിന്ററുകളുടെ സഹായത്തോടെ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്നതിന് ജർമ്മൻ വാഹന നിർമാതാക്കൾ പിന്തുണ നൽകുന്നതായി കമ്പനി അടുത്തിടെ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
BMW surpassed Mercedes Benz in sales. Read in Malayalam
Story first published: Friday, April 17, 2020, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X