മഹീന്ദ്രയുടെ ഈ ഇലക്‌ട്രിക് എസ്‌യുവി വാങ്ങുന്ന ആദ്യ ക്രിക്കറ്റർ, കക്ഷി ആരാണെന്ന് മനസിലായോ ഗയ്‌സ്
ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് മഹീന്ദ്രയുടെ പുത്തൻ ബോൺ ഇലക്‌ട്രിക് എസ്‌യുവികൾ. BE 6, XEV 9e തുടങ്ങിയ അഡാറ് മോഡലുകൾ സ്വന്തമാക്കാൻ രാജ്യത്തെ സെലിബ്രിറ്റികളും മറ്റ് പ്രമുഖ വ്യക്തികളുമെല്ലാം മത്സരമാണിപ്പോൾ. സിനിമ നടൻമാർ മാത്രമല്ല, ആഡംബര കാറുകൾ വാങ്ങാൻ പണം ചെലവഴിക്കാൻ മടിയില്ലാത്തവരാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ് എന്നതിനാൽ മൈതാനത്തെ താരങ്ങളെല്ലാം ആഡംബര ജീവിതം നയിക്കുന്നവരാണ്. ഇപ്പോഴിതാ മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങുന്ന ആദ്യ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് ഗോവയിൽ നിന്നുള്ള താരം.
ഗണേഷ്‌രാജ് നർവേക്കർ എന്ന ക്രിക്കറ്ററാണ് മഹീന്ദ്രയുടെ BE 6 ബാറ്റ്മാൻ എഡിഷൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ പ്രത്യേക മോഡൽ രാജ്യത്ത് സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് കക്ഷി. ഗണേഷ്‌രാജ് എന്ന ഈ പേര് പലർക്കും അറിയില്ലായിരിക്കും അല്ലേ, ഇന്റർ-സ്റ്റേറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയെ പ്രതിനിധീകരിക്കുന്ന കളിക്കാരനാണ് ഇദ്ദേഹം. തന്റെ പുത്തൻ കാറിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രം നർവേക്കർ തന്നെയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരിക്കുന്നത്.

താരത്തിന്റെ അമ്മയും പുതിയ വാഹനത്തെ സ്വീകരിക്കാൻ ഒപ്പം എത്തിയിരുന്നു. BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്റ്മാൻ എഡിഷൻ ഒരു ലിമിറ്റഡ് എഡിഷൻ മോഡലായാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഹൈ ഡിമാന്റ് കാരണം നേരത്തെ 300 യൂണിറ്റായി പരിമിതപ്പെടുത്തിയിരുന്ന ഇവിയുടെ പ്രൊഡക്ഷൻ 999 യൂണിറ്റായി മഹീന്ദ്ര വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതിൽ BE 6 ബാറ്റ്മാൻ എഡിഷന്റെ 7-ാമത്തെ യൂണിറ്റാണ് ഗണേഷ്‌രാജ് നർവേക്കർ സ്വന്തമാക്കിയിരിക്കുന്നത്. 27.79 ലക്ഷം രൂപയാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 79 kWh ബാറ്ററി പായ്ക്കുള്ള ടോപ്പ് എൻഡ് പായ്ക്ക് 3 അടിസ്ഥാനമാക്കി പണിതിറക്കിയിരിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യാനാവും.

ഇതിഹാസ ഡിസി സൂപ്പർഹീറോയ്ക്ക് ആദരവ് അർപ്പിക്കുന്ന നിരവധി ഡിസൈൻ ഹൈലൈറ്റുകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. സാറ്റിൻ ബ്ലാക്ക് കളർ ഓപ്ഷൻ, ഡോറുകളിൽ ബാറ്റ്മാൻ ഡീക്കലുകൾ, പുതിയ 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഫെൻഡറുകളിൽ ബാറ്റ്മാൻ ലോഗോകൾ, ആൽക്കെമി ഗോൾഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകൾ, സസ്പെൻഷൻ പാർട്‌സുകൾ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന്റെ പ്രത്യേകതകളാണ്.
ബാറ്റ് ചിഹ്നമുള്ള ഡോർ പ്രൊജക്ഷൻ ലാമ്പുകൾ, ഹബ്ക്യാപ്പുകളിൽ ബാറ്റ് എംബ്ലങ്ങൾ, റിയർ വിൻഡ്‌സ്ക്രീൻ, റിയർ ബമ്പർ എന്നിവയും മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷൻ വഹിക്കുന്നുണ്ട്. എക്സ്റ്റീരിയർ പോലെ ഇന്റീരിയറും കറുപ്പഴകിലാണ് പണിതെടുത്തിരിക്കുന്നത്. ബ്ലാക്കിനൊപ്പം ബ്രഷ്ഡ ആൽക്കെമി ഗോൾഡ് തീമാണ് ഇവിക്ക് പ്രീമിയം ലുക്ക് സമ്മാനിക്കുന്നത്. ഡാഷ്‌ബോർഡിൽ നമ്പറിംഗോടുകൂടിയ ബ്രഷ്ഡ് ആൽക്കെമി ഗോൾഡ് ബാറ്റ്മാൻ എഡിഷൻ പ്ലേറ്റും ഉണ്ട്.
ഇതിനുപുറമെ, ഡ്രൈവറുടെ കോക്ക്പിറ്റിന് ചുറ്റും ബ്രഷ്ഡ് ഗോൾഡ് ഹാലോ ഉള്ള ചാർക്കോൾ ലെതർ ഇൻസ്ട്രുമെന്റ് പാനൽ (IP), ഗോൾഡൻ സെപിയ ആക്സന്റ് സ്റ്റിച്ചിംഗുള്ള സ്യൂഡ്, ലെതർ അപ്ഹോൾസ്റ്ററി, ലക്ഷ്വറി അനുഭവത്തിനായി ഒരു ഇന്റഗ്രേറ്റഡ് ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവും ഇന്റീരിയറിൽ കാണാം. ഗോൾഡൻ ആക്സന്റ് സ്റ്റിയറിംഗ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.
ഇതുകൂടാതെ ആൽക്കെമി ഗോൾഡ് ഡീറ്റെയിലിംഗുള്ള കസ്റ്റം കീ ഫോബ്, ബൂസ്റ്റ് ബട്ടൺ, സീറ്റുകൾ, ഇന്റീരിയർ ലേബലുകൾ എന്നിവയിൽ എംബോസ് ചെയ്ത ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എന്നിവയും മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷനിൽ ഒരുങ്ങിയിട്ടുണ്ട്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇക്ട്രിക് എസ്‌യുവിക്ക് 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.


Click it and Unblock the Notifications








