INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

അർജുന അവാർഡ് ജേതാവ് ഗൗരവ്‌ ഗിൽ അടുത്തിടെ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന INRC റേസിനിടയിൽ ഒരു അപകടത്തിൽ പെട്ടിരുന്നു. ഇതേതുടർന്ന് ഗൗരവിനും നാവിഗേറ്ററിനുമെതിരെ രാജസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ്.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

റാലിക്കിടെ മോട്ടോർ സൈക്കിൾ യാത്രക്കാരായ മൂന്ന് പേരെ ഗൗരവ്‌ ഇടിച്ചുവീഴ്ത്തിയിരുന്നു, മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ മേൽ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

അപകടത്തെ തുടർന്ന് റാലി പിൻവലിച്ചിരുന്നു. ശരിയായ അനുമതിയില്ലാതെയാണ് മൽസരം നടന്നതെന്ന് സംസ്ഥാന സർക്കാർ അധികൃതർ വ്യക്തമാക്കി. ആയതിനാലാണ് ശനിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടത്.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

പരിപാടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റേസിന് ശരിയായ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

അപകടവുമായി ബന്ധപ്പെട്ട് FIR ഫയൽ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൗരവ്‌ ഗില്ലിനും നാവിഗേറ്റർക്കുമെതിരെ ഐപിസി 304 വകുപ്പ് പ്രകാരം FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാക്സ്പീരിയൻസ്, മഹീന്ദ്ര, ജെ കെ ടയറുകൾ, എംആർഎഫ് ടയറുകൾ, FMSCI എന്നിവയേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

നരേന്ദ്ര കുമാർ, ഭാര്യ പുഷ്പാദേവി, മകൻ ജിതേന്ദ്ര എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യും വരെ മരിച്ചവരുടെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് മാറ്റാൻ ക്ഷുപിതരായ ഗ്രാമവാസികൾ അനുവദിച്ചില്ല. കുടുംബാംഗങ്ങളും മറ്റ് ഗ്രാമീണരും നഷ്ടപരിഹാരവും മരണപ്പെട്ടവരുടെ ഒരു ബന്ധുവിന് സർക്കാർ ജോലിയും ആവശ്യപ്പെട്ടു.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

നഷ്ടപരിഹാരത്തിനായുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Most Read: INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

മാതാപിതാക്കൾ മോട്ടോർ സൈക്കിളുമായി റോഡരികിൽ നിൽക്കുകയാണെന്ന് ദമ്പതികളുടെ മൂത്ത മകൻ അവകാശപ്പെട്ടു. ശരിയായ സുരക്ഷയോ സുരക്ഷാ നടപടികളോ ഇല്ലെന്നും ഇയാൾ ആരോപിച്ചു.

Most Read: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുതിയ കാറുകളും

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷണൽ കമ്മീഷണറെ നിയോഗിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പോലീസ് പ്രസ്താവനയിൽ വെളിപ്പെടുത്തി.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

സംഭവത്തിൽ ആരോപിതരായ ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്തയെയും പോലീസ് സൂപ്രണ്ട് ശിവരാജ് മീനയെയും മുഖ്യമന്ത്രി അശോക് ഗെലോട്ട് താൽകാലികമായി പദവിയിൽ നിന്ന് നീക്കം ചെയ്തു.

INRC ട്രാക്ക് അപകടം; ഗൗരവ്‌ ഗില്ലിനും നാവിഗേറ്ററിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ

ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ഗൗരവ്‌ ഗിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ഐ‌പി‌സി 304 -ാം വകുപ്പ് പ്രകാരം FIR ഫയൽ ചെയ്താൽ ജീവപര്യന്തം തടവാകും പരമാവധി ശിക്ഷ.

Most Read Articles

Malayalam
English summary
Gaurav Gill & Navigator Booked For INRC Accident At Jodhpur: State Government Orders Enquiry. Read more Malayalam.
Story first published: Monday, September 23, 2019, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X