ഇങ്ങേരുടെ ഗരാജ് കണ്ടാൽ അംബാനി വരെ മാറിനിൽക്കും, ഏഷ്യയിലെ ഏറ്റവും വലിയ ധനികനായത് വെറുതേയല്ല

ലോകത്തിലെ രണ്ടാമത്തെ സമ്പന്നനെന്ന സ്ഥാനം നേടിയെടുത്തതു മുതൽ നാട്ടിലെ കൊച്ചുകുട്ടികൾക്കും വരെ പരിചയമുള്ള പേരാണ് ഗുജറാത്തിൽ നിന്നുള്ള പ്രശസ്‌ത വ്യവസായിയായ ഗൗതം അദാനിയുടേത്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹവും അദാനി ഗ്രൂപ്പും. ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യമുള്ള അദാനി ഗ്രൂപ്പിന് ഗ്രീൻ എനർജി, തുറമുഖങ്ങൾ, ട്രാൻസ്മിഷൻ, ഗ്യാസ്, പവർ തുടങ്ങി വിവിധ മേഖലകളിൽ കമ്പനികളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്.

സ്റ്റോക്ക് കൃത്രിമത്വവും ഒന്നിലധികം സാമ്പത്തിക തട്ടിപ്പുകളും ആരോപിച്ച് ഹിൻഡർബർഗ് റിപ്പോർട്ട് പുറത്തുവന്നതു മുതൽ ഗൗതം അദാനിയുടെ ആസ്തിയുടെ ഏകദേശം 100 ബില്യൺ ഡോളർ നഷ്‌ടമായെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി അലങ്കരിക്കുന്ന ഗൗതം അദാനിക്ക് റിലയൻസ്-ജിയോ ഗ്രൂപ്പുടമയും പ്രശസ്‌തനുമായ മുകേഷ് അംബാനിയെപ്പോലെ സ്‌പോർട്‌സ് കാറുകളും ആഡംബര സെഡാനുകളും എസ്‌യുവികളും ഉൾപ്പെടുന്ന അസൂയാവഹമായ കാർ ശേഖരമാണുള്ളത്. അദാനിയുടെ വമ്പൻ കാർ ശേഖരം ഇങ്ങനെ.

gautam adani car collection

ഔഡി Q7: സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള കാറുകളുടെ പട്ടികയിൽ ഔഡിയില്ലാതെ എന്ത് ആഘോഷം. ഇന്ത്യയിൽ 70 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില വരുന്ന ജർമൻ ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ Q7 ആണ് ഗൗതം അദാനിയുടെ വമ്പൻ കാർ ശേഖരത്തിലെ ആദ്യ ആഡംബര വാഹനം. ഔഡിയുടെ പെർഫോമൻസിനൊപ്പം സാങ്കേതികവിദ്യകളാൽ സമ്പന്നമായ ഇന്റീരിയറും ഈ എസ്‌യുവിയുടെ വലിയ പ്രത്യേകതയാണ്.

ടൊയോട്ട വെൽഫയർ: വ്യവസായി പ്രമുഖരുടേയും സിനിമാ താരങ്ങളുടേയും പ്രിയ വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ. കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വാഹനമായ ഇതിന് 95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് ഒരൊറ്റ എക്സിക്യൂട്ടീവ് ലോഞ്ച് വേരിയന്റിൽ ലഭ്യമാണ്. ഇപ്പോൾ പുതിയ മോഡലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഗൗതം അദാനിയുടെ ഗരാജിൽ ഇതിനു മുമ്പുള്ള പഴയ വേരിയന്റാണ് ഇടംപിടിച്ചിരിക്കുന്നത്.

Audi Q7

റേഞ്ച് റോവർ: ഏകദേശം 4 കോടി രൂപ വില വരുന്ന ഈ ബ്രിട്ടീഷ് എസ്‌യുവി ഗൗതം അദാനി വാങ്ങുന്നത് 2022 ഒക്ടോബറിലാണ്. ഗരാജിലെ ഏറ്റവും പുതിയ കാറും ഇതുതന്നെയാണ്. റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി 30 ഡീസൽ ലോംഗ് വീൽബേസ് മോഡലിൽ ഏഴ് പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. വൈറ്റ്-ബ്ലാക്ക് ഡ്യുവൽ ടോൺ നിറത്തിൽ ഒരുങ്ങിയ എസ്‌യുവിയാണ് അദാനി സ്വന്തമാക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യു 7 സീരീസ്: ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ പ്രിയ വാഹനമാണ് ഈ ആഡംബര സെഡാൻ. 7 സീരീസ് ജർമൻ വാഹന നിർമാതാക്കളിൽ നിന്നുള്ള മുൻനിര സെഡാനിൽ ഏറ്റവും പുതിയ സാങ്കേതികവും സൗകര്യപ്രദവുമായ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷ്വറി കാറിന്റെ ഇന്ത്യയിലെ നിലവിലെ വില ഏകദേശം 2.40 കോടി രൂപയാണ്.

BMW 7 Series

ഫെറാറി കാലിഫോർണിയ: ഗൗതം അദാനിയുടെ ഗരാജിലെ ഏറ്റവും ട്രെൻഡിയായ സ്പോർട്സ് കാറുകളിൽ ഒന്നാണിത്. ഏകദേശം 3.15 കോടി ചെലവ് വരുന്ന ഇതിന് മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിൽ വരെ കുതിക്കാനാവും. 9.52 കിലോമീറ്ററിന്റെ മൈലേജും ഈ സൂപ്പർ കാറിനുണ്ട്. 12 കളർ ഓപ്ഷനുകളിൽ വാങ്ങാനാവുന്ന മോഡലിന്റെ റെഡ് ഓപ്ഷനാണ് വ്യവസായി പ്രമുഖൻ്റെ ഗരാജിലുള്ളത്. 4 എയർബാഗുകൾക്കൊപ്പം നിരവധി ഉയർന്ന സുരക്ഷാ ഫീച്ചറുകളും കാലിഫോർണിയയുടെ പ്രത്യേകതയാണ്.

റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ്: ഗൗതം അദാനിയുടെ കാർ ശേഖരത്തിലെ ഏറ്റവും വില കൂടിയ കാറാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ്. പ്രീമിയവും ആഡംബരവുമുള്ള എക്സ്റ്റീരിയറും ഇന്റീരിയറുമുള്ള വാഹനം അതിസമ്പന്നൻമാരുടെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ്. ഇന്ത്യയിൽ 6.95 കോടി രൂപ മുതലാണ് ഈ ഭീമന്റെ എക്സ്ഷോറൂം വില വരുന്നത്. റോഡ് ടാക്‌സും ലക്ഷ്വറി ടാക്‌സുമെല്ലാം അടച്ച് വരുമ്പോൾ വില ഇതിലും കൂടും.

Rolls Royce

5250 rpm-ൽ 563 bhp പവറും 1500 rpm-ൽ 780 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.2 ലിറ്റർ V12 എഞ്ചിനാണ് റോൾസ് റോയ്സ് ഗോസ്റ്റ് സീരീസിന് കരുത്തേകുന്നത്. ഇത് രാജ്യത്ത് ലഭ്യമായ ഏറ്റവും ചെലവേറിയ കാറുകളിലൊന്നായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്. ആഡംബര സെഡാന് വെറും 4.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി കമ്പനി നിശ്ചയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, August 31, 2023, 12:15 [IST]
English summary
Gautam adani luxury car collection bmw rolls royce ferrari audi and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X