കിടിലൻ വിലയിൽ പുതിയ ഗോപ്രോ, എങ്ങനെ കുലുക്കിയാലും വീഡിയോ ഷേക്ക് ആവില്ലെന്ന് കമ്പനി

യാത്രകൾ ചെയ്യുന്നവരുടെ പ്രധാന കൂട്ടാളിയാണ് ഗോപ്രോ ക്യാമറകൾ. ശരിക്കും ക്യാമറകളുടെ സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതിയവരാണ് ഇവർ. ആക്ഷൻ ക്യാമറകൾ ലോകമെമ്പാടുമായി പ്രചാരം നേടിയതും ഈ അമേരിക്കൻ ബ്രാൻഡിലൂടെയാണ്. പല വിധത്തിൽ ഏത് സാഹചര്യത്തിലും വീഡിയോ ഷൂട്ട് ചെയ്യാം എന്നതാണ് ഇവയുടെ പ്രത്യേകത.

പോരാത്തതിന് കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും ഇത്രയും പ്രായോഗികമായ ക്യാമറകൾ വേറേയുണ്ടോ എന്നു തന്നെ സംശയമാണ്. അങ്ങനെ യാത്രകളുടെ പ്രധാന ഭാഗമായി ഗോപ്രോ ആക്ഷൻ ക്യാമറകൾ ഇന്നു മാറി. യാത്ര ചെയ്യുന്നവരെല്ലാം തങ്ങളുടെ വീഡിയോ പകർത്താൻ ഇപ്പോൾ ആശ്രയിക്കുന്നത് ഗോപ്രോയെയാണ്. ഐഫോൺ ക്യാമറയെ വിസ്‌മരിക്കുന്നില്ലെങ്കിലും ആക്ഷൻ ക്യാമറയും മൊബൈൽ ക്യാമറയും തമ്മിൽ താരതമ്യം ചെയ്യാൻ പാടില്ലല്ലോ. ദേ ഇപ്പോൾ ഗോപ്രോയുടെ ഏറ്റവും പുതിയ മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

GoPro Hero 12 Black Launched In India

2x വരെ ദൈർഘ്യമുള്ള റൺടൈം, 5.3K, 4K HDR വീഡിയോ, വയർലെസ് ഓഡിയോ സപ്പോർട്ട്, പുതിയ ഷൂട്ടിംഗ് മോഡുകൾ എന്നിവയുള്ള ഹീറോ 12 ബ്ലാക്ക് ആക്ഷൻ ക്യാമറ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മെച്ചപ്പെട്ട ഹൈപ്പർസ്മൂത്ത് 6.0 വീഡിയോ സ്റ്റെബിലൈസേഷനുമായാണ് ക്യാമറ വരുന്നതെന്നും മാക്‌സ് ലെൻസ് മോഡ് 2.0 ഫീച്ചറും ഇതിന്റെ പ്രത്യേകതയാണെന്നും ഗോപ്രോ പറയുന്നു.

പുതിയ ഗോപ്രോ ബ്ലാക്ക് ഹീറോ 12 ബ്ലാക്കിന് ഇന്ത്യയിൽ 45,000 രൂപയും ഇതിന്റെ ക്രീയേറ്റർ എഡിഷന് 65,000 രൂപയുമാണ് വിലവരുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയുൾപ്പെടെ കമ്പനിയുടെ ഓൺലൈൻ റീട്ടെയിൽ പങ്കാളികൾ വഴി ആക്ഷൻ ക്യാമറകൾ മുൻകൂർ ഓർഡർ ചെയ്യാൻ സാധിക്കും. 2023 സെപ്റ്റംബർ 13 വൈകുന്നേരം 6:30 മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികളിൽ നിന്ന് ഓർഡർ ചെയ്യാൻ രണ്ട് ക്യാമറകളും ലഭ്യമാകും.

GoPro Hero 12 Black Launched In India

അതേസമയം മാക്സ് ലെൻസ് മോഡ് 2.0 മോഡൽ നവംബർ അവസാനം മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ഗോപ്രോ അറിയിച്ചിരിക്കുന്നത്. ഹീറോ 12 ബ്ലാക്ക് അതിന്റെ മുൻഗാമിക്ക് സമാനമായി കാണപ്പെടുമെങ്കിലും പുതിയ മോഡലിൽ ചില ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകളിലേക്ക് വന്നാൽ 5.3K, 4K റെസല്യൂഷനിൽ ചിത്രീകരിച്ച വീഡിയോകൾക്ക് HDR പിന്തുണ കൊണ്ടുവരുന്നു എന്നതാണ് ശ്രദ്ധേയം. 9:16 ആസ്പെക്റ്റ് റേഷ്യോ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാൻ പുത്തൻ വെർട്ടിക്കൽ ക്യാപ്‌ചർ മോഡും ഇതിലുണ്ട്.

കഴിഞ്ഞില്ല, ടൈംവ്രാപ്പ്, ടൈം ലാപ്‌സ്, നെറ്റ് എഫക്റ്റ്‌സ്, നൈറ്റ് ലാപ്‌സ് എന്നിവയും ഇപ്പോൾ 8:7 മോഡിൽ ലഭ്യമാണ്. ഗോപ്രോ ഹീറോ 12 ബ്ലാക്ക് ഇപ്പോൾ ഓട്ടോബൂസ്റ്റ് സഹിതം ഹൈപ്പർസ്‌മൂത്ത് 6.0 പതിപ്പിനൊപ്പമാണ് എത്തുന്നത്. മികച്ച സ്റ്റെബിലൈസേഷൻ നൽകുന്നതിന് നാലിരട്ടി കൂടുതൽ ഡാറ്റ വിശകലനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുത്തൻ മോഡലിന് 10-ബിറ്റ് നിറങ്ങൾക്കൊപ്പം GP Log + LUTS പിന്തുണയുമുണ്ട്.

GoPro Hero 12 Black Launched In India

ഗോപ്രോ ഉപയോഗിച്ച് ധാരാളം ഫോട്ടോകൾ എടുക്കുകയാണെങ്കിൽ, 0.5 സെക്കൻഡ് മുതൽ 120 സെക്കൻഡ് വരെ സമയബന്ധിതമായ ഫോട്ടോകൾ എടുക്കാൻ കഴിയുന്ന ഇന്റർവെൽ ഫോട്ടോയെ പുതിയ ഫീച്ചറും ഇതിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വർഷം ബ്രാൻഡ് ഹീറോ 12 ബ്ലാക്ക് വയർലെസ് ഓഡിയോ റെക്കോർഡിംഗും കൊണ്ടുവരും. ഇതുവഴി ഉപയോക്താക്കൾക്ക് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഗോപ്രോയിലേക്ക് കണക്റ്റ് ചെയ്യാനും ഓഡിയോ റെക്കോർഡ് ചെയ്യാനും വയർലെസായി വോയ്‌സ് കമാൻഡുകൾ ഉപയോഗിക്കാനും ക്യാമറ അലേർട്ടുകൾ കേൾക്കാനും കഴിയും.

ഗോപ്രോ ഹീറോ 12 ബ്ലാക്ക് ഒരു സമയം നാല് ബ്ലൂടൂത്ത് ഉപകരണങ്ങളെ വരെ പിന്തുണയ്ക്കുന്നുണ്ടെന്നതും കൈയടിനേടുന്ന കാര്യമാണ്. GP2 പ്രോസസർ കൊണ്ടാണ് ഈ മോഡൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 8:7 ആസ്പെക്‌ട് റേഷ്യോയുള്ള 1/1.9-ഇഞ്ച് സെൻസറും ഹീറോ 12 ബ്ലാക്ക് ഉപയോഗിക്കുന്നു. ക്യാമറയ്ക്ക് പിന്നിൽ 2.27 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയും മുൻവശത്ത് 1.4 ഇഞ്ച് നോൺ ടച്ച് ഡിസ്‌പ്ലേയുമാണ് ഇടംപിടിച്ചിരിക്കുന്നത്.

കെയ്‌സ് ഉപയോഗിക്കാതെ ഇത് 10 മീറ്റർ അല്ലെങ്കിൽ 33 അടി വരെ വാട്ടർപ്രൂഫ് റേറ്റിംഗ് വഹിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു പുതിയ യൂണിവേഴ്സൽ ട്രൈപോഡ് ത്രെഡ് മൗണ്ടോടെയാണ് പുതിയ ഹീറോ 12 ബ്ലാക്ക് മോഡൽ വിപണിയിൽ എത്തുന്നത്. ഗോപ്രോയുടെ ഏറ്റവും പുതിയ ആക്ഷൻ ക്യാമറ 1,720 mAh എൻഡ്യൂറോ ബാറ്ററിയുമായാണ് വരുന്നത്. ഇത് ഇപ്പോൾ നിലവിലുള്ള പതിപ്പിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് ദൈർഘ്യമുള്ള ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

ഹീറോ 12 ബ്ലാക്കിനുള്ള മാക്‌സ് ലെൻസ് മോഡ് 2.0 ഇപ്പോൾ 4K 60fps-ൽ കൂടുതൽ വിശാലമായ 177-ഡിഗ്രി വ്യൂ ഫീൽഡ് വാഗ്ദാനം ചെയ്യും. ഇത് 4K/60 fps റെസല്യൂഷനിൽ വിശാലമായ 177-ഡിഗ്രി വ്യൂ ഫീൽഡ് പ്രവർത്തനക്ഷമമാക്കും. മാക്‌സ് ലെൻസ് മോഡ് 2.0 പതിപ്പിന് മൂന്ന് ഫീൽഡ് ഓഫ് വ്യൂ ക്രമീകരണങ്ങളിൽ വീഡിയോയും ഫോട്ടോകളും ക്യാപ്‌ചർ ചെയ്യാനാവും. മാക്‌സ് വൈഡ്, മാക്‌സ് സൂപ്പർവ്യൂ, ഹൈപ്പർ ഇമ്മേഴ്‌സീവ് മാക്‌സ് ഹൈപ്പർവ്യൂ എന്നിവയാണ് മോഡുകൾ.

More from DriveSpark

Article Published On: Thursday, September 7, 2023, 11:03 [IST]
English summary
Gopro hero 12 black launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X