പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ സുരക്ഷിത വാഹനങ്ങള്‍ യാത്രയ്ക്കായി തെരഞ്ഞെടുത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയൊരുക്കാന്‍ പുതിയ ഇലക്‌ട്രിക് വാഹനം വരുന്നെന്ന് റിപ്പോർട്ട്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

സാധാരണമായി ഉപയോഗിക്കാറുള്ള അതീവസുരക്ഷയുള്ള വാഹനത്തിന് സമാനമായ സുരക്ഷ സേഫ്റ്റിയോടെയാവും ഈ ഇലക്‌ട്രിക് കാറും നരേന്ദ്ര മോദിയുടെ സുരക്ഷിത യാത്രക്കായി എത്തുക. ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും ആഡംബര കവചിത വാഹനങ്ങളിലാണ് സഞ്ചരിക്കുന്നതു തന്നെ.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

ആയതിനാൽ ഇത്രയും സുരക്ഷ നൽകുന്ന ആർമഡ് ഇലക്‌ട്രിക് വാഹനങ്ങളൊന്നും ഇന്ന് നമ്മുടെ ചുറ്റുപാടുകളിലൊന്നുമില്ലതാനും. ഡൽഹിയിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് പ്രധാനമന്ത്രിയുടെ കാർ ഉടൻ നവീകരിക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നുവെന്നാണ്. ഇലക്‌ട്രിക് കാറുകൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിൽ മോദിയുടെ ഈ നീക്കം ഇവികൾക്ക് കൂടുതൽ പ്രചോദനമാവും.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

ഉയർന്നു വരുന്ന കാർബൺ മലിനീകരണം കുറയ്ക്കാനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താനും കേന്ദ്ര സർക്കാർ രാജ്യത്തെ പൗരന്മാരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ നീക്കം തികച്ചും മാതൃകാപരമായിരിക്കും.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

എന്നാൽ പ്രധാനമന്ത്രിയുടെ അതീവ സുരക്ഷാ യാത്രകൾക്കായി കസ്റ്റമൈസ് ചെയ്‌തൊരു ഇറക്കുമതി വാഹനമായിരിക്കും എത്താൻ സാധ്യത. ശരിക്കും പറഞ്ഞാൽ പോയ വർഷമാണ് അതിസുരക്ഷാ സജ്ജീകരണങ്ങളടങ്ങിയ മെർസിഡീസ് മെയ്ബാക്ക് S650 കാറിലേക്ക് മോദി മാറിയത്. വി.ആര്‍.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെയാമ് വാഹനം എത്തിയതു തന്നെ.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

അതിനുമുമ്പ് ഒരു റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രിയുടെ യാത്രകൾക്കായി ഉപയോഗിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യയിൽ തന്റെ ഔദ്യോഗിക വാഹനമായി ഇവി തെരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ നേതാവും മോദി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

ലോകം വൈദ്യുത വാഹനങ്ങളിലേക്ക് പടിപടിയായി നീങ്ങുന്നതിനാൽ മറ്റ് ലോക നേതാക്കളും ഇലക്ട്രിക് കാറുകളിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ശരിക്കും പറഞ്ഞാൽ S650 ഗാർഡ് തെരഞ്ഞെടുക്കുന്നതിനു പകരം തലസ്ഥാനത്ത് ഉന്നതതല മീറ്റിംഗുകൾക്കായി ലാൻഡ് ക്രൂയിസറിൽ യാത്ര ചെയ്യാനാണ് നമ്മുടെ പ്രധാനമന്ത്രി മോദി ഇഷ്ടപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

ഇപ്പോൾ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളെല്ലാം ഒരു പ്രൊഡക്ഷന്‍ കാറില്‍ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പരിരക്ഷയായ VR10 പ്രൊട്ടക്ഷന്‍ ലെവൽ പാലിക്കുന്നവയാണ്. 2010-ലെ എക്സ്പ്ലോഷന്‍ പ്രൂഫ് വെഹിക്കിള്‍ (ഇആര്‍വി) റേറ്റിംഗോടെയാണ് ഇത് വരുന്നത്. അതായത് രണ്ട് മീറ്റര്‍ അകലത്തില്‍ നിന്ന് 15 കിലോഗ്രാം ടിഎന്‍ടി സ്ഫോടനത്തില്‍ നിന്ന് വരെ യാത്രക്കാരെ സംരക്ഷിക്കാൻ ഈ മോഡലുകൾക്കാവുമെന്ന് സാരം.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

അതിനാൽ ഈ വാഹനങ്ങൾ അവയുടെ സാധാരണ മോഡലുകളേക്കാൾ ഗണ്യമായി ഭാരമുള്ളവയാണ്. സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ സ്‌പെക്ക് മെർസിഡീസ് മെയ്ബാക്ക് S600 ഗാർഡിന് പോലും ഏകദേശം 5.5 ടൺ ഭാരമുണ്ടെന്നാണ് കണക്കുകൾ. പ്രധാനമന്ത്രിയുടെ S650 ഗാർഡിന് തീർച്ചയായും അതിലും കൂടുതൽ ഭാരം ഉണ്ടായിരിക്കുമെന്നാണ് നിഗമനവും.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്ന് രക്ഷപ്പെടാൻ ഈ വാഹനങ്ങൾക്ക് മികച്ച പെർഫോമൻസും ഉണ്ടാവും. ഈ രണ്ട് ഘടകങ്ങളും ഇലക്‌ട്രിക്കിലേക്ക് പരിവർത്തനം ചെയ്യുമ്പോഴും പാലിക്കപ്പെടുക എന്നത് അതിഗൗരവമുള്ള കാര്യമാണ്. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ കാറിന് റേഞ്ച് ഒരു പ്രശ്നമായിരിക്കില്ല. കാരണം മോദിയുടെ മിക്ക യാത്രകളും തലസ്ഥാന നഗരമായ ന്യൂഡൽഹിയുടെ പരിധിയിലാണെന്നതു തന്നെയാണ്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ ഏത് ഇലക്‌ട്രിക് കാറാണ് ആകർഷിക്കുകയെന്നത് ഇപ്പോഴും അവ്യക്തമാണ്. ലോകം ഇപ്പോഴും ഇവി സ്വീകരിക്കുന്നതിന്റെ പ്രാരംഭ വർഷങ്ങളിലായതിനാൽ ചുറ്റും ധാരാളം കവചിത മോഡലുകൾ ലഭ്യമല്ല. മാത്രമല്ല റോഡിൽ പോകുന്ന കാറിനേക്കാൾ ഈ വാഹനം പ്രത്യേകമായി നിർമിച്ച യൂണിറ്റായിരിക്കാനാണ് സാധ്യത.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

മോദിക്ക് തെരഞ്ഞെടുക്കാനാവുന്ന ഓപ്ഷനുകളിലൊന്ന് മെർസിഡീസ് EQS-ന്റെ ആർമഡ് പതിപ്പായിരിക്കാം. ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും നിലവിൽ എസ്-ക്ലാസിന്റെ വിവിധ വകഭേദങ്ങളുടെ ആർമഡ് പതിപ്പുകളാണ് ഉപയോഗിക്കുന്നത്. ആയതിനാൽ ആഡംബര സെഡാന്റെ ഇലക്ട്രിക് മോഡലുകളിലേക്ക് മാറുന്നത് യുക്തിസഹമായ ഒരു ചുവടുവയ്പ്പായിരിക്കും എന്നതിൽ തർക്കമൊന്നുമില്ല.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

മോദിക്ക് എസ്‌യുവികളോടുള്ള പ്രത്യേക താത്പര്യവും ഒഴിവാക്കാനാവാത്ത കാര്യമാണ്. റേഞ്ച് റോവർ വോഗിനും ടൊയോട്ട ലാൻഡ് ക്രൂയിസറിനും പുറമ, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നരേന്ദ്ര മോദി തന്റെ വാഹനമായി മഹീന്ദ്ര സ്‌കോർപ്പിയോയും ഉപയോഗിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ഇലക്‌ട്രിക് കാർ എത്തുന്നു?

അങ്ങനെ ഒരു ഇലക്ട്രിക് എസ്‌യുവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചാൽ വാഹനം മെർസിഡീസ് EQS എസ്‌യുവിയുടെ കവചിത പതിപ്പാകാനും സാധ്യതയുണ്ട്. ഈ കാറുകളിലൊന്ന് വാങ്ങാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അത് ജർമനിയിൽ മെർസിഡീസിന്റെ ആസ്ഥാനത്ത് പ്രത്യേകമായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് വേണ്ടി നിർമിക്കപ്പെടും.

Article Published On: Tuesday, August 2, 2022, 15:48 [IST]
English summary
Government planning to upgrade the prime minister s car to an all electric armoured vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X