നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ഈ വർഷം കടന്നു പോവാൻ രണ്ട് മാസങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. എങ്കിലും ദിവസങ്ങളിൽ ഇനിയും കിടിലൻ വാഹനങ്ങൾ തന്നെയാണ് വിപണിയിലേക്ക് വരാനിരിക്കുന്നത്. മുൻ മാസങ്ങളിലെന്നപോലെ 2022 നവംബറിൽ രാജ്യം വിവിധ സെഗ്‌മെന്റുകളിലും വില ശ്രേണികളിലും നിരവധി കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

പദ്ധതിയിടുകയാണെങ്കിൽ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന എല്ലാ കാറുകളും എസ്‌യുവികളും ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്. നിലവിലുള്ളവയേക്കാൾ കിടിലമാണ് ചിലപ്പോൾ വരാനിരിക്കുന്നതെങ്കിലോ? നവംബറിൽ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന മോഡലുകൾ ഇതാ...

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ജീപ്പ് ഗ്രാൻഡ് ചെറോക്കി

ഈ മാസം ആദ്യമാണ് ഗ്രാൻഡ് ചെറോക്കി എസ്‌യുവി ഇന്ത്യയിലേക്ക് എത്തുന്ന വിവരം ജീപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) വഴി എത്തിച്ചേരുകയും ഇവിടെ അസംബിൾ ചെയ്യപ്പെടുകയും ചെയ്യുന്ന ഈ പ്രീമിയം എസ്‌യുവി പല ലക്ഷ്വറി ബ്രാൻഡുകളുടെയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ഓപ്ഷണൽ അല്ലെങ്കിൽ സ്റ്റാൻഡേർഡ് ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടിയ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയാണ് അമേരിക്കൻ ബ്രാൻഡ് ഗ്രാൻഡ് ചെറോക്കിയെ ഇന്ത്യയിൽ പരിചയപ്പെടുത്തുക. മാത്രമല്ല, ഗ്രാൻഡ് ചെറോക്കി ഇന്ത്യയിലെത്തുമ്പോൾ ജീപ്പിന്റെ മുൻനിര ഓഫറായി മാറുകയും ചെയ്യും.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ടൊയോട്ട ഇന്നോവ ഹൈക്രോസ്

ടൊയോട്ട ഇന്നോവ എംപിവി ഉടൻ ഹൈബ്രിഡ് ആകാൻ ഒരുങ്ങുന്നുവെന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ക്രിസ്റ്റയ്ക്ക് പകരം ഹൈക്രോസ് എന്ന നാമകരണവും ഈ മോഡൽ വഹിക്കും. ആദ്യ ടീസർ ചിത്രം പുറത്തുവിട്ട കമ്പനി ഇന്നോവയുടെ പുതുതലമുറയെ നവംബറിൽ അവതരിപ്പിക്കുമെങ്കിലും അടുത്ത വർഷമേ വിൽപ്പന ആരംഭിക്കൂ.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ഇന്നോവ ക്രിസ്റ്റയിൽ നിന്ന് വ്യത്യസ്തമായി, ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ ഇന്നോവ ഹൈക്രോസ് നിർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയുടെ നിരയിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും ഇന്നോവ ഹൈക്രോസ് സ്ഥാനം പിടിക്കുക.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്

എംജി ഹെക്‌ടർ വീണ്ടുമൊരു ഫെയ്‌സ്‌ലിഫ്റ്റ് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇത്തവണ കൂടുതൽ പ്രാധാന്യമുള്ളതായിരിക്കും. ബ്രിട്ടീഷ് വംശജരായ കാർ നിർമാതാക്കൾ കഴിഞ്ഞ മാസം അപ്‌ഡേറ്റ് ചെയ്ത എസ്‌യുവിയുടെ ഒരു ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

മുൻഭാഗത്ത് ഒരു വലിയ ഗ്രില്ലിനൊപ്പമാവും ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണ എത്തുക. അതോടൊപ്പം എസ്‌യുവി 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സജ്ജീകരിക്കുകയും ചെയ്യും.. 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ മാറ്റങ്ങളൊന്നും വരുത്തില്ല.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

ഫോഴ്‌സ് ഗൂർഖ 5-ഡോർ

ഫോഴ്‌സ് ഗൂർഖ നിലവിൽ ത്രീ-ഡോർ ലേഔട്ടിലാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഫാമിലി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് കമ്പനി പുറത്തിറക്കുന്ന പതിപ്പാണ് എസ്‌യുവിയുടെ 5-ഡോർ മോഡൽ.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

അടുത്ത മാസം ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന 5-ഡോർ ഗൂർഖയും അടുത്തിടെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുകയും ചെയ്‌തുട്ടുണ്ട്. ഇതിന് 7 സീറ്റിംഗ് കപ്പാസിറ്റിയും ഉണ്ടാവും. നിലവിലെ മോഡലിന് 4,116 mm നീളവും 1,812 mm വീതിയും 2,075 mm ഉയരവുമുണ്ട്. അധിക നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ 5-ഡോര്‍ മോഡലിന് ഇതിലും വലിപ്പമുണ്ടാവും.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

പ്രവൈഗ് ഇലക്ട്രിക് എസ്‌യുവി

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് പ്രവൈഗ് ഡൈനാമിക്‌സ് നവംബർ 25-ന് ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി വെളിപ്പെടുത്താൻ ഒരുങ്ങുകയാണ്. കമ്പനിയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റ് അനുസരിച്ച്, ഇ-എസ്‌യുവിയെ പ്രവൈഗ് ഡെഫി എന്ന് വിളിച്ചേക്കും.

നവംബറിൽ ഇന്ത്യൻ വിപണി കിടുക്കാൻ വരുന്ന പുത്തൻ മോഡലുകൾ ഇവയൊക്കെ

എസ്‌യുവി 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും 200 കിലോമീറ്ററിൽ അധികം ടോപ്പ് സ്പീഡ് നൽകുമെന്നും ഫാസ്റ്റ് ചാർജിംഗ് കഴിവുകളും ലഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഇവി സെഗ്മെന്റിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങൾക്ക് ചിലപ്പോൾ പ്രവൈഗ് ഇലക്ട്രിക് എസ്‌യുവി തുടക്കമിട്ടേക്കാം.

More from DriveSpark

Article Published On: Wednesday, October 26, 2022, 17:25 [IST]
English summary
Grand cherokee to pravaig electric suv upcoming car launches in india november
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X