ഈ വർഷം ഇവരുടേത്! 2022-ൽ പുറത്തിറക്കിയ കിടിലൻ എസ്‌യുവി മോഡലുകൾ ഇതാ...

എല്ലാവരും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയായതിനാൽ എസ്‌യുവികൾക്ക് ഇപ്പോൾ വിപണിയിൽ ശക്തമായ ഡിമാൻഡുണ്ട്. വാങ്ങുന്നവർക്കായി ശക്തമായ പാക്കേജ് മാത്രമല്ല, ഹാച്ച്ബാക്കുകളെയും സെഡാനുകളേയും സമാന വിലയിൽ വിൽക്കുന്നതിനേക്കാൾ മികച്ച പ്രായോഗികതയും റോഡ് സാന്നിധ്യവും ഇവ വാഗ്ദാനം ചെയ്യുന്നതാണ് ഈ ജനപ്രിയതക്കുള്ള പ്രധാന കാരണം.

ഈ ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത് നിരവധി നിർമാതാക്കൾ രാജ്യത്ത് തങ്ങളുടെ എസ്‌യുവി നിര വിപുലീകരിച്ചു കഴിഞ്ഞു. ഹാച്ച്ബാക്കുകളിൽ നിന്നും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വരെ ശ്രദ്ധ തിരിച്ചു കഴിഞ്ഞു. മൈക്രോ മുതൽ ലക്ഷ്വറി വിഭാഗത്തിൽ വരെ അനേകം എസ്‌യുവികളാണ് അണിനിരക്കുന്നതും. ഈ വർഷവും ധാരാളം മോഡലുകളാണ് നമ്മുടെ ഇന്ത്യയിലേക്ക് കടന്നു വന്നത്. 2022-ൽ ഇന്ത്യയിൽ അവതരിപ്പിച്ച മികച്ച ചില എസ്‌യുവികളെ ഒന്നു പരിചയപ്പെട്ടാലോ?

ഈ വർഷം ഇവരുടേത്! 2022-ൽ പുറത്തിറക്കിയ കിടിലൻ എസ്‌യുവി മോഡലുകൾ ഇതാ...

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അരങ്ങുവാഴുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികളെ നേരിടാൻ മാരുതി സുസുക്കി അവതരിപ്പിച്ച വാഹനമാണ് ഗ്രാൻഡ് വിറ്റാര. മാത്രമല്ല ശക്തമായ ഡിസൈൻ ഭാഷ്യം വാഗ്ദാനം ചെയ്യുന്നു എന്നു മാത്രമല്ല, ഇതിന് പുറമേ, സുഖകരവും പ്രായോഗികവുമായ ക്യാബിനും റിഫൈനഡ് ആയതും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിനുമാണ് ബ്രാൻഡ് അണിനിരത്തുന്നത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സ്ര്ടോംഗ് ഹൈബ്രിഡ് കാറുകളിൽ ഒന്നാണിത്.

ടൊയോട്ട അർബൻ ക്രൂയിസർ

ഈ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ഹൈബ്രിഡ് മിഡ്‌സൈസ് എസ്‌യുവിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഏവർക്കും അറിയാവുന്നതു പോലെ സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിന്റെ ഭാഗമായി എത്തുന്ന മോഡലാണിത്. ഗ്രാൻഡ് വിറ്റാരയുമായി പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളും പങ്കിടുന്ന ഹൈറൈഡറും 1.5 ലിറ്റർ K15C മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ TNGA സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ് തുടങ്ങിയ വമ്പൻമാരുമായാണ് ഹൈറൈഡറിന്റെ മത്സരവും.

ജീപ്പ് മെറിഡിയൻ

29.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ പുതിയ ജീപ്പ് മെറിഡിയൻ നിലവിൽ രാജ്യത്തെ ഏറ്റവും പ്രീമിയവും ശക്തവുമായ 7 സീറ്റർ എസ്‌യുവികളിൽ ഒന്നാണ്. ഇത് സ്കോഡ കൊഡിയാക് പോലുള്ള എതിരാളികളെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറിന് കടുത്ത മത്സരം നൽകുകയും ചെയ്യുന്നുണ്ട്. 170 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് എസ്‌യുവി എത്തുന്നത്.

ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ്

വെന്യൂവിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനം ഈ വർഷം ജൂണിലാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇപ്പോൾ പുത്തൻ രൂപകൽപ്പനയും പുതിയ സവിശേഷതകളും മറ്റ് സൂക്ഷ്മമായ പരിഷ്ക്കാരങ്ങളുമായാണ് സബ്-4 മീറ്റർ എസ്‌യുവി വിപണിയിൽ എത്തുന്നത്. മുൻവശത്തെ പാരാമെട്രിക് ഗ്രില്ലാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. കിയ സോനെറ്റ്, മാരുതി ബ്രെസ, ടാറ്റ നെക്സോൺ എന്നിവയുമായാ മത്സരിക്കുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് 7.53 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ N

ഈ വർഷം രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട എസ്‌യുവികളിലൊന്നാണ് പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ N. 11.99 ലക്ഷം രൂപുടെ പ്രാരംഭ വിലയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മോഡലിന് രണ്ട് ലക്ഷത്തോളം ബുക്കിംഗും ഇതിനോടകം ലഭിച്ചിട്ടുണ്ട്. സ്കോർപിയോയുടെ ഈ പുതിയ ആവർത്തനത്തിന് മുമ്പുണ്ടായിരുന്ന സ്കോർപിയോയെ അപേക്ഷിച്ച് അപ്‌ഡേറ്റുകളുടെയും മെച്ചപ്പെടുത്തലുകളുടെയും ഒരു വലിയ നിര തന്നെയാണ് ലഭിച്ചത്. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് എസ്‌യുവി വരുന്നത്.

പുത്തൻ മാരുതി ബ്രെസ

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ പുതിയ ഭാവത്തിൽ എത്തിയ മാരുതി ബ്രെസയും ഈ വർഷം പുറത്തിറങ്ങിയ പ്രധാന എസ്‌യുവികളിൽ ഉൾപ്പെടുന്നു. പാടെ മാറിയ രൂപവും അതേ പെട്രോൾ എഞ്ചിൻ ഓപ്ഷനുമെല്ലാം വാഹനത്തെ അടിമുടി പുത്തനാക്കി. കൂടാതെ അനേകായിരം ഫീച്ചറുകളുടെ അകമ്പടിയും ബ്രെസെ വേറെ ലെവലാക്കിയെന്നു വേണം പറയാൻ. സൺറൂഫ് ലഭിച്ച മാരുതിയുടെ ആദ്യ കാറും ഇതുതന്നെയാണ്. ഇതിനു പുറമെ 6 എയർബാഗുകൾ, ഇൻ-കാർ എൻടർടെയ്ൻമെന്റ്, കണക്റ്റഡ് കാർ ടെക്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ തുടങ്ങിയ കിടിലൻ സവിശേഷതകളാണ് വാഹനം അണിനിരത്തുന്നത്.

More from DriveSpark

Article Published On: Monday, December 5, 2022, 12:28 [IST]
English summary
Grand vitara to scorpio n the top suv models launched in 2022 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X