ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ഡാഷ്‌ബോർഡ് ക്യാമറകൾ അഥവാ ഡാഷ് ക്യാമറകൾ ഇന്ന് ജനപ്രിയമായികൊണ്ടിരിക്കുന്ന ഒരു മികച്ച സംവിധാനമാണ്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ കാര്യമാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാറിന്റെ ഡാഷ്ബോർഡിൽ വയ്ക്കുന്ന ക്യാമറ എന്തായാലും ഇപ്പോൾ താരമായി വരികയാണ്. ഈ ഉപകരണങ്ങളുടെ ഉപയോഗം വിദേശ രാജ്യങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

നമ്മുടെ നാട്ടിൽ ഇത് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഡാഷ് ക്യാമുകളെ കുറിച്ചുള്ള അവബോധം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഇവ സാവധാനത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സാരം. ഒരു ഡാഷ് ക്യാമിന്റെ പ്രവർത്തനക്ഷമത അതിന്റെ ക്യാമറയുടെ ഗുണനിലവാരം, ഫീൽഡ് ഓഫ് വ്യൂ, സ്റ്റോറേജ് ഓപ്ഷനുകൾ, കണക്റ്റിവിറ്റി മുതലായവയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു N-ലൈൻ ഇന്ത്യൻ വിപണിയിൽ ഫാക്ടറി ഫിറ്റഡ് ഡാഷ് ക്യാമറ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണ്. ഇത് മാറ്റിനിർത്തിയാൽ വ്യത്യസ്ത വില ശ്രേണികളുള്ള ധാരാളം മോഡലുകൾ വിപണിയിൽ ലഭ്യമാണ് താനും.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

നിങ്ങളുടെ കാറിൽ ഈ ക്യാമറയുണ്ടോ? ഇല്ലെങ്കിൽ വെക്കാൻ എന്തു ചെയ്യണം? എത്ര രൂപ ചെലവാകും എന്നൊന്നും പലർക്കും അറിയാത്ത കാര്യമാണ്. ഇന്ന് ഓൺലൈനിൽ നിന്നും കുറഞ്ഞ വിലക്ക് വാങ്ങാനാവുന്ന ഏറ്റവും മികച്ച 5 ഡാഷ് ക്യാമുകളെ ഒന്നു പരിചയപ്പെട്ടാലോ? 5,000 മുതൽ 10,000 രൂപ വരെയുള്ള മോഡലുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വാങ്ങാനും സാധിക്കും.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ഇ-ഇൻഫിനിറ്റി T600 (e-INFINITY T600)

ഇ-ഇൻഫിനിറ്റി T600 ആണ് ആദ്യം പരിചയപ്പെടേണ്ട മോഡൽ. 5,199 രൂപയ്ക്ക് വാങ്ങാനാവുന്ന ഏറ്റവും വില കുറഞ്ഞ കിടിലൻ ഡാഷ് ക്യാമറയാണിത്. ഈ ഡാഷ് ക്യാമിന് 4.3 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ നെറ്റ് വിഷനുള്ള 170-ഡിഗ്രി 1080P വീഡിയോ റെക്കോർഡറും ഇതിന്റെ പ്രത്യേകതയാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ഇൻസൈഡ് റിയർവ്യൂ മിററിൽ (IRVM) ഘടിപ്പിച്ചിരിക്കുന്ന റെക്കോർഡർ, മോഷൻ ഡിറ്റക്ഷൻ, സൈക്ലിക് റെക്കോർഡിംഗ്, ജി-സെൻസർ തുടങ്ങിയ ഫീച്ചറുകളോടെയാണ് വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ 32GB മെമ്മറി കാർഡ് വരെ ഇത് സപ്പോർട്ട് ചെയ്യും. ആമസോണിൽ ഇത് ലഭ്യമാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

പൈൽ എച്ച്ഡി (Pyle HD)

6,509 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങാനാവുന്ന ഡാഷ് ക്യാമുകളിൽ ഒന്നാണ് പൈൽ എച്ച്ഡി. ഇത് ഒരു IRVM മൗണ്ടഡ് ഡാഷ് ക്യാം കൂടിയാണ്. 4.3 ഇഞ്ച് ടിഎഫ്ടി വൈഡ് ആംഗിൾ ഡിസ്‌പ്ലേ, ഫുൾ HD 1080p ക്യാമറ, ബിൽറ്റ്-ഇൻ ജി സെൻസർ എന്നിവയാണ് ഇതിന്റെ ചില ഹൈലൈറ്റുകൾ.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ഈ ഡാഷ് ക്യാമിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വാട്ടർപ്രൂഫ് സാങ്കേതികവിദ്യയാണ്. പാക്കേജിൽ രണ്ട് ക്യാമറകൾ, ഒരു യുഎസ്ബി കാർ പവർ കേബിൾ, ഒരു യുഎസ്ബി ട്രാൻസ്ഫർ ചാർജർ, 23 അടി പിൻ ക്യാമറ കേബിൾ നീളം എന്നിവയും പൈൽ എച്ച്ഡിയുടെ പ്രത്യേകതയാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

70mai A400

70മൈയിൽ നിന്നുള്ള വളരെ ജനപ്രിയമായ ഒരു ഉൽപ്പന്നമാണ് A400. 8,329 രൂപയ്ക്ക് ആമസോണിൽ നിന്നും ഇതിപ്പോൾ വാങ്ങാം. 1440P റെസല്യൂഷൻ വരെ റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഡ്യുവൽ-ചാനൽ ഡാഷ് ക്യാമറയാണിത്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

145 ഡിഗ്രി വൈഡ് ആംഗിൾ വ്യൂ, 128 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റി, ബിൽറ്റ്-ഇൻ ജി സെൻസർ, എഫ് 2.0 അപ്പേർച്ചർ ലെൻസ്, വ്യത്യസ്ത ലൈറ്റിംഗ് അവസ്ഥകൾക്കനുസരിച്ച് എക്സ്പോഷർ വേഗത്തിൽ ക്രമീകരിക്കാൻ കഴിയുന്ന WDR സാങ്കേതികവിദ്യ എന്നിവയോടെയാണ് ഇത് വരുന്നത്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

SOMK കാർ ഡാഷ് ക്യാം

നിരവധി സവിശേഷതകളാൽ സമ്പന്നമായ ഡാഷ് ക്യാമാണ് SOMK. 9,006 രൂപയ്ക്ക് ഓൺലൈനിൽ ഇത് വാങ്ങാം. തീർച്ചയായും ഒരു പ്രീമിയം ഉൽപ്പന്നത്തിന്റെ ഫീൽ നൽകുന്ന പ്രത്യേകതയും ഇതിനുണ്ട്. ഗ്രാവിറ്റി സെൻസിംഗ്, ലൂപ്പ് റെക്കോർഡിംഗ്, മോഷൻ ഡിറ്റക്ഷൻ വീഡിയോ അനാലിസിസ്, മാഗ്നറ്റിക് റൊട്ടേറ്റബിൾ ബ്രാക്കറ്റ് എന്നിവയ്‌ക്കൊപ്പം 1080P ഫുൾ എച്ച്‌ഡി റെക്കോർഡിംഗും വലിയ F1.4 അപ്പർച്ചറും അതിന്റെ പ്രധാന ഹൈലൈറ്റുകളാണ്.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഡാഷ് ക്യാമറ യാതൊരു വാറണ്ടിയും നൽകുന്നില്ല എന്നതാണ്. ഇതിന് 64 ജിബി മെമ്മറി കാർഡ് വരെ പിന്തുണയ്‌ക്കാൻ കഴിയും. കൂടാതെ SOMK കാർ ഡാഷ് ക്യാമിൽ ഫ്രണ്ട് ക്യാമറ, കാർ ചാർജർ, യൂസർ മാനുവൽ എന്നിവയും ഉൾപ്പെടുന്നു.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

FnX® 2K മിറർ ഡാഷ് ക്യാം

ലിസ്റ്റിലെ ഏറ്റവും ചെലവേറിയ ഡാഷ് ക്യാമറയാണ് FnX® 2K മിറർ. വിശാലമായ വ്യൂ നൽകുന്ന 2K ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇതിന്റെ പ്രത്യേകത. 9,999 രൂപയാണ് ഇതിന്റെ വില. ഈ ഉപകരണം 150 ഡിഗ്രി ക്രമീകരിക്കാവുന്ന ഫ്രണ്ട് ലെൻസും 120 ഡിഗ്രി റിയർ ലെൻസും ഒപ്പം മെച്ചപ്പെടുത്തിയ സ്റ്റാർലൈറ്റ് നൈറ്റ് വിഷൻ, പാർക്കിംഗ് അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

ഡാഷ് ക്യാം കാറിലുണ്ടോ? ഇല്ലെങ്കിൽ ഒന്നുവാങ്ങിയാലോ; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ മോഡലുകൾ ഇതാ

ഈ ഡാഷ് ക്യാമിന്റെ ഹൈലൈറ്റ് അതിന്റെ റെസ്‌പോൺസീവ് 10″ IPS ആന്റി-ഗ്ലെയർ ടച്ച് സ്‌ക്രീനും 2.5D ഗ്ലാസും ആണ്.

More from DriveSpark

Article Published On: Wednesday, October 12, 2022, 14:16 [IST]
English summary
Here are five most affordable and worthy dash cams for your car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X