ഇനി അടിതട്ടില്ല, കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുന്നതിനുള്ള ചില എളുപ്പവഴികൾ ഇതാ
ഇന്ത്യൻ റോഡുകളുടെ ശോചനീയവസ്ഥയെ നാം പലതവണ കേട്ട് തഴമ്പിച്ച കാര്യമാണ്. കുഴികളും കൃത്യമല്ലാത്ത എക്‌സിറ്റ് റാമ്പുകളും മോശം സ്പീഡ് ബ്രേക്കറുകളും എല്ലാംകാരണം താറുമാറായി കിടിക്കുന്ന നിരത്തുകൾ എന്നു നന്നാവുമെന്ന ചോദ്യത്തിന് ഉത്തരമേയില്ല.

ഭൂപ്രകൃതിയും മാറിവരുന്ന കാലവസ്ഥയുമെല്ലാം റോഡുകളുടെ ഈ മോശം അവസ്ഥയ്ക്ക് കാരണമാവുന്ന ഘടകങ്ങളാണ്. ഒരിടിയ്ക്ക് റോഡുകളിൽ വാഹനമോടിക്കുമ്പോൾ വാഹനങ്ങളുടെ അടിയിടിക്കുന്നതും ബമ്പർ ഉരയുന്നതുമെല്ലാം സർവസാധാരണമായി മാറിയിരുന്നു. പിന്നീട് പല റോഡുകളും നന്നായെങ്കിലും മോശം റോഡുകൾ ഇന്നും പലയിടത്തുമുണ്ട്.

ഹാച്ച്ബാക്കുകൾ, സെഡാനുകൾ എന്നിവയ്ക്ക് അധികം ഉയരമില്ലാത്തതും ഈ പ്രശ്‌നങ്ങൾ ഗുരുതരമാവാൻ കാരണമായി. എസ്‌യുവികളുടെ ജനപ്രീതി പെട്ടെന്ന് കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. കോംപാക്ട് എസ്‌യുവികൾ ഇപ്പോൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതിന്റെ ഒരു ഗുട്ടൻസ് അതിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് കാരണമായിരുന്നു.

ഒരു ഹാച്ച്ബാക്കോ സെഡാനോ ഉണ്ടെങ്കിൽ സാഹചര്യം വളരെ വ്യത്യസ്തമായിരിക്കുമെന്ന് അറിയാമല്ലോ. ഒരു വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ലളിതമായ ചില കാര്യങ്ങൾ ചെയ്‌താലും ഇത് ഉയർത്താനാവും.

നിരന്തരമായി റോഡുകളിലെ കുഴികളും ഹമ്പുകളുമെല്ലാം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ചില കാര്യങ്ങൾ പറഞ്ഞു തരാം. എന്നാൽ വാഹനത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വാറണ്ടി അസാധുവാക്കിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കോയിൽ സ്പ്രിംഗ് അസിസ്റ്റേഴ്‌സ്
ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന രീതിയാണ് കോയിൽ സ്പ്രിംഗുകൾക്കായി അസിസ്റ്ററുകൾ ഫിറ്റ് ചെയ്യുക എന്നത്. അസിസ്റ്ററുകൾ അടിസ്ഥാനപരമായി ഒരു കോയിൽ സ്പ്രിംഗ് സസ്പെൻഷന്റെ കോയിലുകൾക്കിടയിൽ ഇരിക്കുന്ന കോയിൽ ചെയ്ത പോളിയുറീൻ പീസാണ്.

അവ സസ്പെൻഷന്റെ ട്രാവലിന്റെ അളവ് പരിമിതപ്പെടുത്തുന്നു. അതിനാൽ കുഴികളിലും സ്പീഡ് ബ്രേക്കറുകളിലും കാറിന്റെ അടിതെറ്റാനുള്ള സാധ്യതകൾ കുറയ്ക്കുന്നു. കോയിൽ സസ്പെൻഷൻ സജ്ജീകരണമുള്ള കാറുകളിൽ കോയിൽ അസിസ്റ്റഡ് സജ്ജീകരിക്കാം. കോയിൽ സ്പ്രിംഗ് അസിസ്റ്റഡ് സ്ഥാപിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളുണ്ടെന്നതും ശ്രദ്ധിക്കേണം.

സ്റ്റിഫർ സസ്പെൻഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാം
നിങ്ങളുടെ കാറിന്റെ അടിവശം അല്ലെങ്കിൽ ബമ്പർ ഇടിക്കാതിരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ മാർഗമാണിത്. സ്റ്റിഫർ സസ്‌പെൻഷനിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത് വാഹനത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനം കുറയും എന്നാണ് അർഥമാക്കുന്നത്.

സസ്പെൻഷൻ കിറ്റുകൾ വാഗ്ദാനം ചെയ്യുന്ന ചില ബ്രാൻഡുകൾ ടെയിൻ, കോണി, ബിൽസ്റ്റീൻ എന്നിവയാണ്. അത്തരം കിറ്റുകൾ വ്യത്യസ്ത തലത്തിലുള്ള അഡ്ജസ്റ്റബിലിറ്റിയോടെയാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. അതുവഴി ഡ്രൈവർക്ക് സസ്പെൻഷന്റെ ഡാംപിങ് നന്നായി ക്രമീകരിക്കാൻ കഴിയും.

ടോളർ ടയറുകളും റിമ്മുകളും ഉപയോഗിക്കുക
വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കാനുള്ള മറ്റൊരു മാർഗം ഉയരം കൂടിയ ടയറുകളും റിമ്മുകളും ഘടിപ്പിക്കുക എന്നതാണ്. എന്നിരുന്നാലും ടയർ ഫെൻഡർ ലൈനിംഗ് ഉരയില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവിശ്യമാണ്.

റിമ്മുകളോ അലോയ് വീലുകളോ ഒരു ഔദ്യോഗിക കമ്പനികളിൽ നിന്നുള്ളതായിരിക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉയർന്ന വേഗതയിൽ ഒരു കുഴിയിൽ വീണാൽ ഇവ തകരാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








