Hero HX250 മുതൽ Pulsar RS400 വരെ; വെളിച്ചം കാണാതെ പോയ കിടിലൻ കൺസെപ്റ്റ് ബൈക്കുകൾ

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിട്ടുള്ള പല മോട്ടോർസൈക്കിൾ കൺസെപ്റ്റ് മോഡലുകളും പ്രോട്ടോടൈപ്പുകളും ഒടുവിൽ നിർമാണ ഘട്ടത്തിലേക്ക് എത്തിയെങ്കിലും ചില കൺസെപ്റ്റുകൾ ഇപ്പോഴും അതേപടി അവശേഷിക്കുന്നുണ്ട്. അതും കൺസെപ്റ്റ് രൂപത്തിൽ ശ്രദ്ധനേടിയ പല മോഡലുകളും ഇതിൽ അവശേഷിക്കുന്നുണ്ട് എന്നതാണ് ഹൈലൈറ്റ്. ഇത്രയും നാളായതിനാൽ ഇവയിൽ ഭൂരിഭാഗവും വെളിച്ചം കണ്ടേക്കില്ല എന്ന് തന്നെയാണ് ഊഹം. ഇപ്പോഴും കൺസെപ്റ്റുകളായി തുടരുന്ന ചില ബൈക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?

ടിവിഎസ് ക്രിയോൺ

2018 ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് ക്രിയോൺ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. അതായത് നാല് വർഷമായിട്ടും ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെന്ന് സാരം. സ്‌കൂട്ടറിന്റെ സ്‌റ്റൈലിംഗ് എൻടോർഖിന് സമാനമാണെന്ന കാര്യം നാം കാണുകയും ചെയ്‌തിട്ടുണ്ട്. 2022 ഓഗസ്റ്റ് ഒമ്പതിന് ടിവിഎസ് ക്രിയോൺ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് സ്കൂട്ടർ ബെംഗളൂരുവിൽ പരീക്ഷണയോട്ടം ടിവിഎസ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിനെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ലെന്നു വേണം പറയാൻ.

Hero HX250 മുതൽ Pulsar RS400 വരെ; വെളിച്ചം കാണാതെ പോയ കിടിലൻ കൺസെപ്റ്റ് ബൈക്കുകൾ

ഈ പരീക്ഷണയോട്ടം നടത്തിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മുൻഭാഗം ഒരു പരിധിവരെ ക്രിയോണിനോട് സാമ്യമുള്ളതാണ്. ഫുൾ-ഡിജിറ്റൽ കൺസോളിന്റെ സ്ഥാനം ക്രിയോൺ കൺസെപ്റ്റ് പതിപ്പിന് സമാനമാണെങ്കിലും ബോക്‌സി പിൻഭാഗം ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിനെയാണ് അനുസ്മരിപ്പിക്കുന്നത്. എങ്കിലും 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ അതിന്റെ ഉൽപ്പാദന രൂപത്തിലേക്ക് ഒരു പടി അടുത്തോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടികളൊന്നും ഇപ്പോൾ പറയാനാവില്ല. ആയതിനാൽ ക്രിയോൺ കൺസെപ്റ്റ് മോഡലിൽ തന്നെ തുടർന്നേക്കാനാണ് സാധ്യത.

ഹീറോ ഹസ്‌തർ

2014-ൽ നടന്ന ഓട്ടോഎക്സ്പോയിലാണ് ഹീറോ റാഡിക്കൽ-ലുക്കിംഗ് സ്റ്റൈലുള്ള ഹസ്‌തർ കൺസെപ്റ്റിനെ പരിചയപ്പെടുത്തുന്നത്. 620 സിസി പാരലൽ ട്വിൻ സ്ട്രീറ്റ്‌ഫൈറ്റർ കൺസെപ്റ്റ്, EBR എന്ന കമ്പനിയുമായി ചേർന്ന് നിർമിച്ചതാണ്. അക്കാലത്ത് ഭാവിയിൽ ഇന്ത്യൻ ബ്രാൻഡിന് യാഥാർഥ്യമാക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബൈക്കായിരുന്നു ഇത്. എട്ട് വർഷമായി ഹസ്‌തർ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബൈക്ക് പോലും ഹീറോ മോട്ടോകോർപിന്റെ അണിയറയിൽ ഒരുങ്ങിയില്ല. ഒപ്പം ഇബിആറുമായുള്ള പങ്കാളിത്തവും യാഥാർഥ്യമായില്ല.

ഡിസൈനിന്റെ കാര്യത്തിൽ ഹസ്‌തർ ഏറ്റവും കുറഞ്ഞ ബോഡി വർക്ക്, ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അപ് സൈഡ് ഡൌൺ ഫോർക്കുകൾ, കൂറ്റൻ ഡിസ്‌ക്കുകൾ, സ്റ്റിക്കി 17 ഇഞ്ച് പിറെലി ഡയാബ്ലോ ടയറുകൾ എന്നിവയാൽ ഈ കൺസെപ്റ്റ് പതിപ്പ് അടിപൊളിയായിരുന്നു. അതോടൊപ്പം ഗ്ലോസി യെല്ലോ കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ ട്രെല്ലിസ് ഫ്രെയിം ഈ ബൈക്കിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നത് മോട്ടോർസൈക്കിൾ പ്രേമികളെ ആകർഷിച്ചിരുന്ന കാര്യമാണ്. എന്നാൽ ഈ കൺസെപ്റ്റ് ബൈക്ക് ഒരുഘട്ടത്തിലും നിർമാണ പ്രക്രിയയിലേക്ക് കടന്നില്ല എന്നതാണ് നിരാശപ്പെടുത്തിയ കാര്യം.

ഹീറോ HX250

2014 ഓട്ടോ എക്‌സ്‌പോയിൽ ഹീറോ പ്രദർശിപ്പിക്കുകയും ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളിൽ ഗണ്യമായ താൽപ്പര്യം ജനിപ്പിക്കുകയും ചെയ്ത കൺസെപ്റ്റ് പതിപ്പായിരുന്നു HX250R. അക്കാലത്ത് ഹീറോയുടെ മുൻകാല സാങ്കേതിക പങ്കാളിയായ എറിക് ബ്യൂൾ റേസിംഗ് HX250R പ്രോജക്റ്റിൽ കാര്യമായ സംഭാവന നൽകിയിരുന്നു. പങ്കാളിത്തം ഉടൻ തന്നെ തകർന്നെങ്കിലും ഇന്ത്യൻ ബ്രാൻഡിനായി ഏറ്റെടുത്ത HX250R എറിക് ബ്യൂൾ റേസിംഗ് പോലുള്ള പ്രോജക്റ്റുകൾ ഉൾപ്പെടെ 17 കോടി രൂപയ്ക്ക് EBR-ന്റെ കൺസൾട്ടിംഗ് ബിസിനസ് സ്വന്തമാക്കാൻ ഹീറോയ്ക്ക് കഴിഞ്ഞു.

ബജാജ് പൾസർ RS400

2014 ഓട്ടോ എക്‌സ്‌പോയിൽ ബജാജ് RS400, CS400-നൊപ്പം ഡൊമിനാർ 400 എന്നീ കൺസെപ്റ്റ് പതിപ്പുകൾ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഡൊമിനാർ മാത്രം യാഥാർഥ്യമായപ്പോൾ ഏവരും നിരാശപ്പെട്ടത് പൾസർ RS400 കാണാമറയത്തായതായിരുന്നു. ഇതിനു പകരം ബജാജ് RS200 ബൈക്കിനെയും ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചു. ബജാജ് അതിന്റെ ക്രോസ്-പ്ലാറ്റ്ഫോം ഫോർമാറ്റ് ഉപയോഗിച്ച് ഒരെണ്ണം എളുപ്പത്തിൽ നിർമിച്ചിരുന്നെങ്കിൽ ഈ മോഡൽ തികച്ചും ഹിറ്റായി മാറിയാനേ... പക്ഷേ ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചതേയില്ല. ഇന്നത്തെ കണക്കനുസരിച്ച് ബജാജ് പൾസർ RS400 ഇപ്പോഴും ഒരു കൺസെപ്റ്റ് മോഡലായി തന്നെ തുടരുകയാണ്.

എംഫ്ലെക്സ് വൺ

എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ശരിയായ ഇലക്ട്രിക് സൂപ്പർസ്‌പോർട്ടായിരുന്നു എംഫ്ലെക്സ് വൺ. ചില അവിശ്വസനീയമായ പെർഫോമൻസ് സംഖ്യകളുമായാണ് ഈ കൺസെപ്റ്റ് ബൈക്ക് പ്രചാരം നേടിയത്. വെറും 3 സെക്കൻഡിനുള്ളിൽ 100 കി.മീ. വേഗത കൈവരിക്കുമ്പോൾ പരമാവധി 200 കി.മീ. വേഗത വരെ കൈയെത്തി പിടിക്കാൻ എംഫ്ലെക്സ് വൺ കൺസെപ്റ്റിന് ആവുമെന്നായിരുന്നു കമ്പനിയുടെ വാദം. സാംസങ് വികസിപ്പിച്ചെടുത്ത ലിഥിയം അയൺ ബാറ്ററിക്ക് കമ്പനി അവകാശപ്പെടുന്ന 200 കിലോമീറ്റർ റേഞ്ച് നൽകുമായിരുന്നു. രണ്ടറ്റത്തും ക്രമീകരിക്കാവുന്ന ഓഹ്ലിൻസ് സസ്പെൻഷൻ, ബ്രെംബോ-പവർ ബ്രേക്കുകൾ, ഫുൾ ടിഎഫ്ടി സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം ഇത് പല്ലുകളിലേക്കും പായ്ക്ക് ചെയ്തു.

More from DriveSpark

Article Published On: Wednesday, December 28, 2022, 18:30 [IST]
English summary
Here are some of the two wheelers that still remain as concepts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X