മഴക്കാലത്തെ ടൂവീലർ യാത്ര, സേഫ് റൈഡിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കേരളത്തിലുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മൺസൂൺ സീസൺ ആരംഭിക്കുകയാണ്. ആയതിനാൽ വാഹനങ്ങളിലുള്ള യാത്രകൾക്ക് പ്രത്യേക ശ്രദ്ധകൊടുക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് ടൂവീലറുകളിലുള്ള യാത്രകൾക്ക്. നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ മോശമാവുന്നൊരു സമയം കൂടിയാണിത്. അതിനാൽ മഴക്കാലം ഇരുചക്ര വാഹന യാത്രക്കാരെ സംബന്ധിച്ച് വളരെ ദുഷ്ക്കരമാണ്. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാൻ കാരണമാവുന്നുണ്ട്
ടയറിനും റോഡിനുമിടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ പതിങ്ങിയിരിപ്പുണ്ട്. ആയതിനാൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കൂടുതൽ ജാഗ്രതയും തയാറെടുപ്പും ആവശ്യമാണ്. മൺസൂൺ ഉടൻ എത്തുമെന്നതിനാൽ മഴക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകളും നിർദ്ദേശങ്ങളും പറഞ്ഞുതരാം.

കാഴ്ച്ചയാണ് ഡ്രൈവിംഗിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്ന്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ച് മറ്റ് വാഹന യാത്രക്കാരെ നിങ്ങളുടെ സാന്നിധ്യം അറിയിക്കണം. കുറഞ്ഞ വെളിച്ചത്തിൽ നിങ്ങളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനായി റിഫ്ലക്‌ട് ചെയ്യുന്ന അല്ലെങ്കിൽ കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും പരിഗണിക്കണം. നല്ലമഴയുള്ള സമയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ സൈഡിൽ ഒതുക്കി എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലങ്ങളിൽ കയറി നിൽക്കുന്നതാവും ഉചിതം.
സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‌തമായി അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കാനും ശ്രമിക്കേണം. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാൽ വേഗതയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. അതോടൊപ്പം തന്നെ ബ്രേക്കുകൾ സൗമ്യമായി ഉപയോഗിക്കാനും പഠിക്കണം. ഇവയെല്ലാം ഇരുചക്ര വാഹനത്തിൽ മികച്ച നിയന്ത്രണം നിലനിർത്താൻ റൈഡറിനെ സഹായിക്കും.

നല്ല നിലവാരമുള്ള റൈഡിംഗ് ഗിയറുകൾ ഉപയോഗിക്കാനും ശ്രമിക്കണം. നിലവാരമുള്ള ഫുൾ ഫെയ്‌സ് ഹെൽമറ്റ്, നല്ല ഗ്രിപ്പുള്ള ഗ്ലൗസുകൾ, വാട്ടർപ്രൂഫ് റൈഡിംഗ് ബൂട്ടുകൾ എന്നിവ വാങ്ങുക. കൂടാതെ മഴക്കാലത്ത് ഒരു റെയിൻ കോട്ട് എപ്പോഴും കൈയിൽ കരുതുന്നതും നല്ലതാണ്. ചെറിയ മഴകളിൽ നിന്നും നനയുന്നതും ഇത് തടയും. പിന്നെ മഴപെയ്യുന്നതിനു മുമ്പ് സുരക്ഷിതമായ സ്ഥലത്തെത്താൻ തിരക്കുപിടിക്കുകയും ചെയ്യരുത്. റെയിൻ കോട്ടുണ്ടെങ്കിൽ ഇക്കാര്യം ഒഴിവാക്കാൻ സഹായിക്കും.
മറ്റ് വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. നനഞ്ഞ റോഡുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് കാര്യക്ഷമത കുറയ്ക്കുന്ന ഒന്നാണ്. അതിനാൽ മറ്റ് വണ്ടികളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങളോടും തടസങ്ങളോടും പ്രതികരിക്കാൻ കൂടുതൽ സമയം നൽകും. ഇത് അപകട സാധ്യത കുറക്കാനും സുരക്ഷിതമായ യാത്രക്കും റൈഡർമാർ മനസിൽ ഓർമിക്കേണ്ട കാര്യമാണ്.

കുഴികളോ മറ്റ് ഖട്ടറുകളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുഴികണ്ടാൽ വേഗത കുറച്ച് ടൂവീലറിന്റെ ബാലൻസ് നന്നായി ശ്രദ്ധിക്കാം. കുഴിയിലോ വെള്ളക്കെട്ടിലോ ഇറങ്ങേണ്ടി വന്നാൽ ബാലൻസ് നിലനിർത്താൻ നിങ്ങളുടെ കാലുകൾ ഫുട്‌പെഗുകളിൽ വച്ചുകൊണ്ട് സാവധാനത്തിലും സ്ഥിരതയിലും സവാരി ചെയ്യുക. വേഗതയിൽ മറികടക്കാൻ നോക്കിയാൽ ചിലപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടമുണ്ടാവാൻ സാധ്യതയുണ്ട്.
പെട്ടെന്നുള്ള തിരിയലുകളും തീരുമാനങ്ങളും മഴക്കാലത്ത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാവുന്ന കാര്യമാണ്. നേരത്തെ ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിച്ച് മറ്റ് വാഹനങ്ങൾക്ക് സിഗ്നൽ കൊടുക്കുന്നത് വളരെ നന്നായിരിക്കും. കൂടാതെ ആക്‌സിലറേഷൻ സമയത്തും ബ്രേക്ക് ചെയ്യുമ്പോഴും ലെയ്ൻ മാറ്റുമ്പോഴും സുഗമവും ക്രമാനുഗതവുമായ നീക്കങ്ങൾ നടത്തുക. കാരണം അവ നനഞ്ഞ പ്രതലത്തിൽ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും.

ഹെൽമെറ്റ് വൈസറിൽ കാർ വാക്‌സ് ഉപയോഗിക്കാൻ ശ്രമിക്കുക. വെള്ളം വൈസറിൽ തങ്ങിനിൽക്കുന്നില്ലെന്നും കാഴ്ച്ച കുറയ്ക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ ഇത് സഹായിക്കും. ക്ലീനായ വൈസർ മഴയുള്ള സമയത്തും രാത്രി കാലങ്ങളിലെ റൈഡിംഗിലുമെല്ലാം അത്യാവിശ്യം വേണ്ട കാരണമാണ്. ഇതുവഴി റോഡിലെ കുഴികൾ, കുഴികൾ, മറ്റ് തടസങ്ങൾ എന്നിവ കണ്ടെത്താനും അപകടം ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications








