ഇക്കാര്യത്തിൽ ഇവരെ വെല്ലാൻ ആളില്ല! ഏറ്റവും പ്രായോഗികമായ സ്റ്റിയറിംഗ് വീലുള്ള കാറുകൾ

നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാത്ത ഭാഗമായി മാറിയിരിക്കുകയാണ് കാറുകൾ. ദൈനംദിന യാത്രാ മാർഗമായി എത്ര പേരാണ് ഇപ്പോൾ കാറുകളെ ആശ്രയിക്കുന്നതും. അതുകൊണ്ടാണ് കാറുകളെക്കുറിച്ചുള്ള എല്ലാം സുഖകരവും പ്രായോഗികവുമാകേണ്ടതിന്റെ ആവശ്യകത വരുന്നത്. എല്ലാം തികഞ്ഞൊരു മോഡലാണ് ഏവരും വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിലും മികച്ച ഡ്രൈവിംഗ് ഫീൽ നൽകാൻ എല്ലാ കാറുകൾക്കും കഴിയണമെന്നുമില്ല.

സുഖകരമായ ഡ്രൈവിന്റെ കാര്യത്തിൽ സ്റ്റിയറിംഗ് പോലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ എഞ്ചിൻ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് സ്റ്റിയറിംഗും. വാഹനങ്ങളിൽ മൂന്ന് അടിസ്ഥാന തരം പവർ സ്റ്റിയറിംഗ് സംവിധാനങ്ങളാണ് ഇപ്പോഴുള്ളതും. അതിൽ ഹൈഡ്രോളിക് പവർ സ്റ്റിയറിംഗ് (HPS), ഇലക്ട്രിക് പവർ ഹൈഡ്രോളിക് സ്റ്റിയറിംഗ് (EPHS), ഫുൾ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് (EPS). ഇലക്ട്രിക്, ഇലക്‌ട്രോണിക് പവർ സ്റ്റിയറിംഗ് എന്നിവ ഒരേ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഏറ്റവും സൗകര്യപ്രദവും പ്രായോഗികവുമായ സ്റ്റിയറിംഗ് ഉള്ള മികച്ച കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ഏറ്റവും പ്രായോഗികമായ സ്റ്റിയറിംഗ് വീലുള്ള കാറുകൾ

മഹീന്ദ്ര XUV700

നിലവിൽ മഹീന്ദ്രയുടെ നിരയിൽ നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് XUV700. എല്ലാ വശങ്ങളിലും തികച്ചും പ്രായോഗികവും വളരെ സൗകര്യപ്രദവുമായ ഈ എസ്‌യുവി സ്റ്റിയിറിംഗ് വീലിന്റെ കാര്യത്തിലും ബഹുകേമനാണ്. ഉയർന്ന വേരിയന്റുകളിൽ മികച്ച ടിൽറ്റും ടെലിസ്കോപ്പിക് ക്രമീകരണവും വാഗ്ദാനം ചെയ്യുന്ന സ്റ്റിയിറിംഗാണ് ഈ വാഹനത്തിനുള്ളത്. ക്രൂയിസ് കൺട്രോൾ, മീഡിയ കൺട്രോളുകൾ, ബ്ലൂടൂത്ത്, മിഡ് കൺട്രോൾ എന്നിവയിലേക്കുള്ള എളുപ്പത്തിലുള്ള ആക്സസ് സ്റ്റിയറിംഗിന്റെ സവിശേഷതയാണ്. സ്റ്റിയറിംഗ് വീൽ വലിപ്പമുള്ളും മികച്ച ഡ്രൈവിംഗ് നിയന്ത്രണം പ്രദാനം ചെയ്യാനും വരെ യോഗ്യമാണ്.

ഹോണ്ട സിറ്റി

സി-സെഗ്‌മെന്റ് സെഡാനുകളുടെ രാജ്ഞിയായി അറിയപ്പെടുന്ന മോഡലാണ് ഹോണ്ട സിറ്റി. പ്രായോഗികത, കംഫർട്ട്, ആഡംബരം, സൗകര്യം എന്നിവാൽ സമ്പന്നമായ വാഹനം നിരവധി പ്രീമിയം ഫീച്ചറുകളും ഉപഭോക്താക്കൾക്കായി സമ്മാനിക്കുന്നുണ്ട്. അഞ്ചാം തലമുറ ആവർത്തനത്തിലുള്ള സിറ്റിക്ക് ടെലിസ്‌കോപ്പിക്, ടിൽറ്റ് അഡ്ജസ്റ്റ്‌മെന്റ് വാഗ്ദാനം ചെയ്യുന്ന സ്റ്റിയറിംഗ് വീൽ പ്രായോഗികവും സൗകര്യപ്രദവുമായ ഡ്രൈവുമാണ് വാഗ്ദാനം ചെയ്യുന്നത്. ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിൽ കൂടുതലായി മൾട്ടിമീഡിയ, കോളിംഗ്, ബ്ലൂടൂത്ത്, എംഐഡി കൺട്രോളുകൾ, പരമാവധി ഡ്രൈവിംഗ് സൗകര്യത്തിനായി പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ടൊയോട്ട ഇന്നോവ ഹൈക്രോസ്

ഇന്ത്യയിലെ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. വിപുലമായ ഫീച്ചറുകളും ഹൈബ്രിഡ് പവർട്രെയിനുകളും വാഗ്ദാനം ചെയ്യുന്ന ഇന്നോവയുടെ ഏറെ ആവശ്യമായ ഭാവി പരിണാമമായിട്ടാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നതു തന്നെ. വളരെയധികം പ്രതികരണ ശേഷിയുള്ള ഹൈക്രോസിലെ സ്റ്റിയറിംഗ് വീൽ ടിൽറ്റും ടെലിസ്കോപ്പിക് സ്റ്റിയറിംഗ് ക്രമീകരണവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ക്രൂയിസ് കൺട്രോൾ, മൾട്ടിമീഡിയ, MID, കോൾ കൺട്രോൾ എന്നിവയുമുള്ള എംപിവിയിലെ സ്റ്റിയറിംഗ് നല്ല വലിപ്പമുള്ളതും ചങ്കിയുമാണ്.

കിയ സെൽറ്റോസ്

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് കിയ സെൽറ്റോസ്. വിപുലമായ ഫീച്ചറുകൾ, ആകർഷണീയമായ പ്രായോഗികത, മികച്ച സൗകര്യങ്ങൾ എന്നിവയോടെ അതിന്റെ സ്റ്റിയറിംഗ് വീലും മതിപ്പുളവാക്കുന്ന ഒന്നാണ്. ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി, സ്റ്റിയറിംഗിൽ തന്നെ ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ആദ്യമായി വാഗ്ദാനം ചെയ്തത് സെൽറ്റോസാണ്. അതിലുപരിയായി ക്ലാസിക് മൾട്ടിമീഡിയ, MID, കോളിംഗ് കൺട്രോളുകൾ എന്നിവയും സ്റ്റിയറിംഗ് വീലിൽ കിയ ക്രമീകരിച്ചിട്ടുണ്ട്.

i20 N-ലൈൻ

ഹ്യുണ്ടായി i20-യുടെ സ്‌പോർട്ടി വേർഷനാണ് N-ലൈൻ വേരിയന്റ്. കോസ്‌മെറ്റിക് മാറ്റങ്ങൾക്കൊപ്പം മൊത്തത്തിലുള്ള ഡ്രൈവിംഗ് മികവും ഇത് ഉയർത്തുന്നുണ്ട്. ക്രൂയിസ് കൺട്രോൾ, MID കൺട്രോളുകൾ, മൾട്ടിമീഡിയ, കോളിംഗ് എന്നിവയിലേക്കുള്ള ആക്‌സസ് ഉള്ള സ്ലിം, സ്‌പോർട്ടി ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ N-ലൈൻ പതിപ്പിൽ സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിനായി പാഡിൽ ഷിഫ്റ്ററുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടൊയോട്ട ഫോർച്യൂണർ

ഫുൾ-സൈസ് എസ്‌യുവികളുടെ രാജാവായാണ് ടൊയോട്ട ഫോർച്യൂണർ അറിയപ്പെടുന്നത്. പ്രായോഗികത, കംഫർട്ട്, പവർ, റോഡ് സാന്നിധ്യം എന്നിവയുടെ കാര്യത്തിൽ ഫോർച്യൂണറിനെ വെല്ലുവിളിക്കാൻ ഇതുവരെ ശക്തനായ എതിരാളി ഉണ്ടായിട്ടില്ലെന്നു വേണം പറയാൻ. സ്റ്റിയറിംഗിന്റെ കാര്യത്തിൽ എസ്‌യുവി ഒരു ചങ്കി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലാണ് അവതരിപ്പിക്കുന്നത്. ബട്ടർ-സ്മൂത്ത് വീലാണിത് എന്നതാണ് മെയിൻ പോയിന്റ്. സ്റ്റിയറിംഗിന് ഓഡിയോ, MID, ടെൽ, വോയ്സ് റെക്കഗ്നിഷൻ സ്വിച്ചുകൾ എന്നിവയ്‌ക്കൊപ്പം ടിൽറ്റും ടെലിസ്‌കോപ്പിക് ക്രമീകരണവും വാഗ്ദാനം ചെയ്യുന്നു. പരമാവധി സൗകര്യത്തിനും പ്രായോഗികതയ്ക്കുമായി പാഡിൽ ഷിഫ്റ്ററുകളുമായാണ് ഫോർച്യൂണർ എത്തുന്നത്.

കിയ കാരെൻസ്

സെഗ്മെന്റിൽ എർട്ടിഗയുടെ ഏറ്റവും വലിയ എതിരാളിയാണ് കിയ കാരെൻസ് എംപിവി. പ്രായോഗികതയിലും ഓൺ‌ബോർഡ് സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മികച്ചത് തിരയുന്നവർക്കുള്ള വളരെ പ്രായോഗികമായ ഓപ്ഷനാണിത്. നിരവധി ആകർഷകമായ ഓഫറുകൾക്കൊപ്പം സ്റ്റിയറിംഗ് വീലിന്റെ കാര്യത്തിൽ ടിൽറ്റ്, ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റിയറിംഗിലെ കൺട്രോൾ സെന്റർ ക്രൂയിസ്, മിഡ്, മൾട്ടിമീഡിയ മുതലായവയ്ക്ക് എളുപ്പത്തിൽ കൺട്രോൾ നൽകുന്നുമുണ്ട്.

More from DriveSpark

Article Published On: Tuesday, December 20, 2022, 11:18 [IST]
English summary
Here are the best cars with the most comfortable and practical steering wheels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X