5 ലക്ഷം രൂപയ്ക്ക് പുത്തൻ കാറോ? ഈ ബജറ്റിൽ വാങ്ങാനാവുന്ന പുലിക്കുട്ടികളെ പരിചയപ്പെടാം..

സ്വന്തമായി ഒരു കാർ വാങ്ങുന്ന എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്‌നങ്ങളിൽ ഒന്നായിരിക്കും. എന്നാൽ ഇന്ന് അടിക്കടി പുത്തൻ കാറുകൾക്കെല്ലാം വില കൂടുന്നത് ഇത്തരക്കാർക്ക് ഒരു തിരിച്ചടി തന്നെയാണല്ലേ... മാത്രമല്ല, ഇന്ത്യയിലെ യുവതലമുറയെല്ലാം പ്രീമിയം ഓഫറുകളോട് കൂടുതൽ മുൻഗണന കാണിക്കുന്നുണ്ട് താനും. എങ്കിലും വിപണി ഇപ്പോഴും താങ്ങാനാവുന്ന എൻട്രി ലെവൽ മോഡലുകളാണ് ആധിപത്യം പുലർത്തുന്നത്.

അതിന്റെ കാരണം രാജ്യത്ത് സമ്പന്നരേക്കാൾ കൂടുതലുള്ളത് സാധാരണ ജനങ്ങളാണ് എന്നതാണ്. താങ്ങാനാവുന്ന വിലയുള്ള മോഡലുകളുമായി മാരുതി സുസുക്കി ബജറ്റ് കാർ സെഗ്മെന്റിൽ ഒന്നാമനായി കുടികൊള്ളാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെന്നും പറയാം. ആദ്യമായി വാങ്ങുന്നവരിൽ നിന്ന് മാത്രമല്ല, ആവർത്തിച്ചുള്ള ഉപഭോക്താക്കളിൽ നിന്നും ഇത്തരം എൻട്രി ലെവൽ കാറുകൾക്ക് വലിയ ഡിമാൻഡാണ് ഇന്ത്യയിൽ കാണുന്നത്. ഒരു പുതിയ കാർ വാങ്ങുമ്പോൾ, ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾ പലപ്പോഴും 5 ലക്ഷം രൂപയ്ക്ക് കൈയിലൊതുങ്ങുന്ന ഒരു മോഡൽ സ്വന്തമാക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതും.

5 ലക്ഷം രൂപയ്ക്ക് പുത്തൻ കാറോ? ഈ ബജറ്റിൽ വാങ്ങാനാവുന്ന പുലിക്കുട്ടികളെ പരിചയപ്പെടാം..

പതിവ് യാത്രയ്‌ക്കായി പ്രായോഗികവും പണത്തിന് മൂല്യമുള്ളതുമായ ഒരു കാർ തിരയുന്നയാണാണ് നിങ്ങളെങ്കിൽ 5 ലക്ഷം രൂപ വില പരിധിയിൽ ഇന്ത്യൻ വിപണിയിൽ നിന്നും ഇപ്പോൾ വാങ്ങാനാവുന്ന കിടിലൻ മോഡലുകളെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ?? മാരുതി സുസുക്കി മാത്രമല്ല, ഈയൊരു വിലയിൽ മറ്റ് ബ്രാൻഡുകളുടെ ചില കാറുകളും വരെ ഉൾപ്പെടുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വീട്ടിലേക്ക് ഒരു കുഞ്ഞൻ കാർ വാങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത് എങ്കിൽ ഈ അഞ്ച് മോഡലുകളെ പരിഗണിക്കാതെ പോവരുത്.

മാരുതി സുസുക്കി ആൾട്ടോ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകൾ ഒന്നാമനാണ് മാരുതി സുസുക്കി ആൾട്ടോ. ഒരു ചെറിയ ഹാച്ച്ബാക്ക് ആയി രൂപമെടുത്തിരിക്കുന്ന ഈ മോഡൽ മേൽപറഞ്ഞ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രാപ്‌തനാണ്. പണത്തിന് മൂല്യം ഉറപ്പാക്കുന്ന പെപ്പി എഞ്ചിനും കോംപാക്‌ട് രൂപവും ആൾട്ടോയെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. 47.3 bhp പരമാവധി കരുത്തിൽ 63 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ള 800 സിസി ഫ്രൂഗൽ പെട്രോൾ എഞ്ചിനാണ് ഈ കുഞ്ഞന്റെ ഹൃദയം.

3.39 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള മാരുതി സുസുക്കി ആൾട്ടോ ലിറ്ററിന് 22.5 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ആദ്യമായി സ്വകാര്യ ആവശ്യങ്ങൾക്കായി കാർ വാങ്ങുന്നവർക്കും ആവർത്തിച്ചുള്ള ഉപഭോക്താക്കൾക്കും ഇടയിലും അതുപോലെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിലും ആൾട്ടോ വളരെ ജനപ്രിയമാണ്. വിശ്വാസയോഗ്യമായ എഞ്ചിനും കുറഞ്ഞ മെയിന്റനെൻസും തന്നെയാണ് രാജ്യത്തെ എൻട്രി ലെവൽ മോഡലിന്റെ മറ്റ് പ്രധാന സവിശേഷതകളായി എടുത്തു പറയാനാവുന്നത്. STD, LXI, VXI, VXI+ എന്നീ വ്യത്യസ്‌ത വേരിയന്റുകളും ഇതിനുണ്ട്.

മാരുതി ആൾട്ടോ K10

800 സിസി എഞ്ചിൻ കരുത്തുള്ള ആൾട്ടോയുടെ വലിയ പതിപ്പാണ് മാരുതി സുസുക്കി ആൾട്ടോ K10. ഏറെക്കാലത്തിനു ശേഷം വിപണിയിലേക്ക് തിരിച്ചെത്തിയ ഈ കാറിന് പുതിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 3.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ആൾട്ടോ K10 എത്തുന്നത്. പ്രായോഗിക പെട്രോൾ പതിപ്പിന് പുറമെ സിഎൻജി ഓപ്ഷനിലും കാർ ലഭ്യമാണ്. വാഹനത്തിന്റെ പ്രവർത്തനച്ചെലവിനെക്കുറിച്ച് ആശങ്കാകുലരായ ഉപഭോക്താക്കൾക്ക് പണത്തിന് മൂല്യം വർധിപ്പിക്കുന്ന ഉൽപ്പന്നം കൂടിയാണിതെന്നതും ഈ അവസരത്തിൽ ഓർമിക്കേണ്ടതാണ്.

മാരുതി സുസുക്കി എസ്-പ്രെസോ

മാരുതി സുസുക്കി എസ്-പ്രെസോയെ ഒരു മൈക്രോ എസ്‌യുവി എന്ന് വിളിക്കാം. അതിന്റെ ബോക്‌സിയും നേരായ നിലപാടും കാരണം സിറ്റി റൈഡുകളിൽ അസാമാന്യമായ ഡ്രൈവിംഗാണ് ഈ ചെറിയ കാറിന് സമ്മാനിക്കാനാവുന്നത്. ചെറുതും ഒതുക്കമുള്ളതുമായതിനാൽ തിരക്കേറിയ നഗര ഗതാഗതത്തിനും പാർക്കിംഗിനും തികച്ചും അനുയോജ്യമാണ് ഈ വാഹനം. ചെറിയ ടേണിംഗ് റേഡിയസും 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയും കൂടിയാവുമ്പോൾ മോഡൽ വേറെ ലെവലാവുന്നു. ആൾട്ടോ K10-ൽ പ്രവർത്തിക്കുന്ന അതേ 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് എസ്-പ്രെസോയും വിപണിയിൽ വരുന്നത്.

റെനോ ക്വിഡ്

5 ലക്ഷം രൂപയിൽ താഴെയുള്ള സെഗ്‌മെന്റിൽ മാരുതി സുസുക്കിയുടെ കുത്തക തകർത്തത് റെനോ ക്വിഡ് മാത്രമാണ്. ഫ്രഞ്ച് വാഹന നിർമാതാവിൽ നിന്നുള്ള ഈ ചെറിയ ഹാച്ച്ബാക്ക് 2015-ൽ വിപണിയിൽ എത്തിയതു മുതൽ കമ്പനിയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്ന രൂപകല്പനയും സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലെയുള്ള അനേകം ഉയർന്ന സവിശേഷതകളും സഹിതം എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ക്വിഡിന്റെ അതിന്റെ ആകർഷണം ഉയർത്തി. 4.64 ലക്ഷം രൂപ മുതൽ വിലയുള്ള ക്വിഡ് പുതിയ വാങ്ങുന്നവർക്ക് പ്രായോഗികവും താങ്ങാനാവുന്നതുമായ കാറാണ്. 800 സിസി, 1.0 ലിറ്റർ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, December 15, 2022, 16:00 [IST]
English summary
Here are the best new cars to buy under rs 5 lakh price slab in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X