വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

ഒരു എൻട്രി ലെവൽ മോഡലോ ആഢംബര മോഡലോ ആകട്ടെ, ഒരു കാർ വാങ്ങുന്നത് തീർച്ചയായും ചെലവേറിയ കാര്യമാണ്. ഡൗൺ പേയ്‌മെന്റ് അടച്ച് വാഹനം സ്വന്തമാക്കിയാൽ അവിടെയും ചെലവുകൾ തീരുന്നില്ല. ഉടമസ്ഥാവകാശത്തിന്റെ തുടർന്നുള്ള ചെലവുകൾ കാർ സ്വന്തമാക്കുന്നതിനെ ചെലവേറിയ ഒന്നാക്കി മാറ്റുകയാണ് ചെയ്യുന്നത്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

പ്രത്യേകിച്ച് പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന മോഡലുകളുടെ കാര്യത്തിൽ. എന്നിരുന്നാലും കാർ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വരവോടെ ബിസിനസ് മോഡൽ സമൂലമായ മാറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

നിരവധി സ്റ്റാർട്ടപ്പുകൾ തങ്ങളുടെ കാർ സബ്‌സ്‌ക്രിപ്‌ഷൻ മോഡലുകളിലൂടെ ഉപഭോക്താക്കൾക്ക് മൾട്ടി-ബ്രാൻഡ് കാർ ഉടമസ്ഥാവകാശമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപഭോക്താക്കൾക്ക് കാർ വാങ്ങാതെ തന്നെ അതിന്റെ ഉടമസ്ഥാവകാശം അനുഭവിക്കാൻ അനുവദിക്കുന്നു. ഒരു വാങ്ങലിനുപകരം ഒരു സേവനം പോലെയാണ് പ്രവർത്തിക്കുന്നതും.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

വലിയ തുക മുടക്കേണ്ടതിനു പകരം മാസ വാടകയ്ക്ക് കാർ വീട്ടിലെത്തിക്കുന്ന സംവിധാനമാണിതെന്ന് ചുരുക്കി ഒറ്റ വാക്കിൽ പറയാം. മാസംതോറും നിശ്ചിത തുക വാടകയായി നല്‍കിയാല്‍ മാത്രം മതി.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

അടുത്തിടെ നിരവധി വാഹന നിർമാതാക്കൾ ഈ പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലൂടെ ഉപഭോക്താക്കൾക്ക് പാസഞ്ചർ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ കമ്പനിയായി മഹീന്ദ്ര മാറി.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

കൂടാതെ മറ്റ് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ മോട്ടോർ, എംജി മോട്ടോർ ഇന്ത്യ, ഹ്യുണ്ടായി, നിസാൻ എന്നിവയും തങ്ങളുടെ കാർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമുകൾക്ക് കീഴിൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനായി ഇന്ത്യയിൽ ലഭ്യമായ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. കൂടാതെ പാസഞ്ചർ കാറുകൾ നേരിട്ട് വിൽക്കുന്നതിനു പുറമേ സബ്‌സ്‌ക്രിപ്‌ഷനായി അരീന, നെക്‌സ റീട്ടെയിൽ നെറ്റ്‌വർക്കുകളിൽ ഉടനീളം അതിന്റെ ഒന്നിലധികം മോഡലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം നഗരങ്ങളിൽ ഈ പദ്ധതി ലഭ്യവുമാണ്. മാരുതി സുസുക്കി കാറുകൾക്ക് 12 മുതൽ 48 മാസം വരെയുള്ള കാലാവധി ഓപ്‌ഷനുകളിൽ സബ്‌സ്‌ക്രിപ്‌റ്റ് ചെയ്യാം. അതിൽ ബലേനോ, സിയാസ്, ഡിസയർ, എർട്ടിഗ, ഇഗ്‌നിസ്, സ്വിഫ്റ്റ്, എസ്-ക്രോസ്, വിറ്റാര ബ്രെസ, വാഗൺആർ, XL6 എന്നിവയാണ് സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമായ മാരുതി സുസുക്കി മോഡലുകൾ.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

ഹ്യുണ്ടായി

ഹ്യുണ്ടായിയും കാർ സബ്‌സ്‌ക്രിപ്‌ഷൻ സെഗ്‌മെന്റിലേക്ക് അതിന്റെ ഒന്നിലധികം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയൻ ബ്രാൻഡ് സാൻട്രോ, എലൈറ്റ് i20, ഔറ, ഗ്രാൻഡ് i10 നിയോസ്, വെന്യു, ക്രെറ്റ, വേർണ, എലാൻട്ര എന്നിവയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾ സബ്‌സ്‌ക്രിപ്‌ഷനായി വാഗ്ദാനം ചെയ്യുന്നു.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

ഉപഭോക്താക്കൾക്ക് പ്രതിമാസമായി അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഹ്യുണ്ടായി ഇന്ത്യ ഒരുക്കിയിട്ടുള്ളത്. കാറുകൾ തെരഞ്ഞെടുക്കാവുന്ന പരമാവധി കാലാവധി നാല് വർഷമാണ്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

മഹീന്ദ്ര

മുംബൈ, പൂനെ, ഡൽഹി, നോയിഡ, ഗുരുഗ്രാം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷനായി മഹീന്ദ്ര അതിന്റെ ഒന്നിലധികം എസ്‌യുവികൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. XUV300, സ്കോർപിയോ, XUV500, ആൾട്യൂറാസ് G4, KUV100, ഥാർ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകളാണ് സബ്‌സ്‌ക്രിപ്‌ഷനായി കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

മഹീന്ദ ഉപഭോക്താക്കൾക്ക് കുറഞ്ഞത് ഒരു വർഷത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം ബാക്കി തുക അടച്ച് വാഹനം വാങ്ങാനുള്ള സൗകര്യവും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

എംജി മോട്ടോർസ് ഇന്ത്യ

ഹെക്ടർ, ഗ്ലോസ്റ്റർ, ZS ഇവി എന്നിവയുടെ എല്ലാ വകഭേദങ്ങളും സബ്‌സ്‌ക്രിപ്‌ഷനായി എംജി മോട്ടോർസ് ഇന്ത്യ നൽകി വരുന്നു. എംജി സബ്‌സ്‌ക്രൈബ് പ്രോഗ്രാമിന് കീഴിലുള്ള സബ്‌സ്‌ക്രിപ്‌ഷനായി ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക വാഹന നിർമാതാക്കളാണ് ബ്രാൻഡ് എന്നതും ഏറെ ശ്രദ്ധേയമാണ്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

വ്യക്തിഗതമായി വാങ്ങുന്നവർക്കും കോർപ്പറേറ്റായി വാങ്ങുന്നവർക്കും എംജി മോട്ടോർസ് അവരുടെ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി പരമാവധി അഞ്ച് വർഷം വരെ അയവുള്ളതാണ്.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

ടൊയോട്ട ഇന്ത്യ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അവരുടെ മോഡലുകളായ ഗ്ലാൻസ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, അർബൻ ക്രൂയിസർ, കാമ്രി ഹൈബ്രിഡ് എന്നീ കാറുകളാണ് സബ്‌സ്‌ക്രിപ്‌ഷനായി വാഗ്ദാനം ചെയ്യുന്നത്. വാഹന നിർമാതാവ് തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം കുറഞ്ഞത് 12 മാസത്തേക്കാണ് നൽകുന്നത്. ഇത് ഒരു വർഷ കാലയളവ് പൂർത്തിയാക്കിയതിന് ശേഷം കൂടുതൽ നീട്ടാനും സാധിക്കും.

വലിയ തുക മുടക്കേണ്ട, സബ്‌സ്‍‌ക്രിപ്ഷനായി ഉപയോഗിക്കാനാവുന്ന കാറുകളെ പരിചയപ്പെടാം

നിസാൻ

സബ്‌സ്‌ക്രിപ്‌ഷനായി നിസാൻ അവരുടെ കാറുകളായ കിക്‌സ്, മാഗ്‌നൈറ്റ്, ഡാറ്റ്‌സൻ റെഡിഗോ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ബ്രാൻഡ് ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുന്നതിന് മുമ്പ് ഒരു ദീർഘകാല അനുഭവം നേടുന്നതിനുള്ള ഒരു തന്ത്രമായി സബ്സ്ക്രിപ്ഷൻ പ്രോഗ്രാം പ്രൊജക്റ്റ് ചെയ്യുന്നു.

Article Published On: Thursday, February 17, 2022, 9:06 [IST]
English summary
Here are the cars available in india for subscription details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X