യുഎഇയിൽ കാർ വാങ്ങാൻ പ്ലാനുണ്ടോ? പ്രവാസികൾക്ക് സ്വന്തമാക്കാവുന്ന മികച്ച മോഡലുകളിതാ...

പ്രവാസികൾ ഏറ്റവും കൂടുതലുള്ള നാടുകളിൽ ഒന്നാണ് നമ്മുടെ ഈ കൊച്ചുകേരളം. സംസ്ഥാനത്തിന്റെ കരുത്താണ് ഈ പ്രവാസികള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴും താങ്ങാകുന്നത് ഇവരുടെ പണമാണ്. നാടുവിട്ട് മറ്റ് യുഎഇ പോലുള്ള സ്ഥലങ്ങളിലേക്ക് ജോലി ആവശ്യത്തിനും മറ്റും പോയി അവിടെ തന്നെ സെറ്റിലാവാനും പലരും ശ്രമിക്കാറുമുണ്ട്.

അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേക്ക് എങ്കിലും അവിടെ കുടുംബവുമൊത്ത് താമസമാക്കുന്നവരുമുണ്ട്. ഇവിടുത്തെ പോലെ തന്നെ തങ്ങളുടെ ആവശ്യങ്ങൾക്കായി കാർ വാങ്ങാനും പലരും ശ്രമിക്കാറുണ്ട്. ഇന്ത്യയിൽ പോലും ലഭിക്കാത്ത പല കാറുകളും യുഎഇ പോലുള്ള രാജ്യങ്ങളിൽ വാങ്ങാനും ലഭിക്കും. ലഭ്യമായ വൈവിധ്യമാർന്ന കാറുകൾ കാരണം ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ വരെ ഉണ്ടായേക്കാം. ഇത്തരം ആശയക്കുഴപ്പമുള്ളവർക്കായി യുഎഇയിൽ ആദ്യമായി കാർ വാങ്ങുന്ന ഒരാൾക്ക് തെരഞ്ഞെടുക്കാനാവുന്ന ഏറ്റവും മികച്ച അഞ്ച് മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഗൾഫ് മാനദണ്ഡങ്ങളോടു (ജിസിസി സ്പെസിഫിക്കേഷൻ) കൂടിയ വാഹനങ്ങൾ വാങ്ങുന്നതാണ് സുരക്ഷിതം എന്നും ഈ സമയം ഓർമിക്കേണ്ടതാണ്. യുഎഇയിലെ വിപുലമായ വാഹന വിപണിയിൽ എസ്‌യുവികൾ, സെഡാനുകൾ, സൂപ്പർകാറുകൾ, ഹാച്ച്ബാക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയും അതിലേറെയും ആകർഷകമായ ശ്രേണികളാണ് ലഭ്യമാവുന്നത്. ആവശ്യക്കാർ കൂടിയതോടെ സെക്കൻഡ് ഹാൻഡ് കാർ വിൽപനയിൽ വരെ യുഎഇയിൽ കുതിപ്പുണ്ടായിട്ടുണ്ട്. എഞ്ചിൻ, എസി, പെയിന്റ്, ഇലക്ട്രിക്കൽ-മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയിൽ യുഎസ്, യൂറോപ്യൻ മോഡലുകളിൽ നിന്നു ചില വ്യത്യാസങ്ങളുള്ളതാണ് ജിസിസി സ്പെക് കാറുകൾ.

നിസാൻ സണ്ണി

ഒരു ജനപ്രിയ കാറായ നിസാൻ സണ്ണി യുഎഇയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ സാധാരണയായി ഉപയോഗിക്കുന്നൊരു വാഹനമാണ്. 118 bhp കരുത്തിൽ പരമാവധി 149 Nm torque ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് തുടിപ്പേകുന്നത്. അവിടുത്തെ ട്രാഫിക്കിൽ മാന്യമായ പെർഫോമൻസാണ് നിസാൻ സണ്ണി കാഴ്ച്ചവെക്കുക. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 61000 ദിർഹത്തിന്റെ പ്രാരംഭ വിലയും സമാന കാറുകളിൽ ഡ്രൈവർക്ക് ലഭിച്ച പരിശീലനവും ഈ കാറിന്റെ ഉപയോഗത്തെ ചിലപ്പോൾ കൂടുൽ എളുപ്പമാക്കിയേക്കും.

ടൊയോട്ട കൊറോള ക്രോസ്

കൊറോള സെഡാന്റെ എല്ലാ നല്ല ഗുണങ്ങളും ക്രോസ്ഓവറിന്റെ രൂപത്തിൽ കൊറോള ക്രോസ് കൊണ്ടുവരുന്നു എന്നതാണ് ഹൈലൈറ്റ്. ഒരു ലിറ്ററിന് 23.7 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ഒരു ഹൈബ്രിഡ് എഞ്ചിൻ നൽകുന്ന കൊറോള ക്രോസ്, ക്രോസ്ഓവറിന്റെ പ്രായോഗികതയോടെ കൂടുതൽ മൈലേജ് ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു. 91000 ദിർഹത്തിന്റെ പ്രാരംഭ വിലയിൽ, ഇന്ധനക്ഷമതയുള്ള എഞ്ചിനും ഫീച്ചർ ലോഡഡ് ഇന്റീരിയറും കൊണ്ട് കൊറോള ക്രോസും യുഎഇയിലെ നിങ്ങളുടെ ആദ്യ കാറായി പരിഗണിക്കാനാവുന്ന മോഡലാണ്.

സ്കോഡ കരോക്ക്

ഒരു ബ്രാൻഡ് എന്ന നിലയിൽ സ്‌കോഡ അടുത്തിടെയായി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. യുഎഇ റോഡുകളിൽ ഓടിക്കാൻ ഏറ്റവും അനുയോജ്യമായ കാറുകളിൽ ഒന്നാണ് കരോക്ക്. 150 bhp പവറിൽ 250 Nm torque പുറപ്പെടുവിക്കുന്ന 1.4 ടർബോ പെട്രോളാണ് ഇതിന് കരുത്തേകുന്നത്. ഇതുകൂടാതെ, കരോക്കിന്റെ ഇന്റീരിയർ അതിന്റെ ചില വിലയേറിയ എതിരാളികളേക്കാൾ മികച്ചതാണ്. എഞ്ചിനും ഗിയർബോക്‌സിനും 10 വർഷത്തെ ക്ലാസ്-ലീഡിംഗ് ഓപ്‌ഷണൽ വാറണ്ടിയാണ് സ്കോഡ നൽകുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് കരോക്കിനെ അതിന്റെ വിലയായ 114,000 ദിർഹത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.

റെനോ കോലിയോസ്

വിശ്വസനീയമായ ജാപ്പനീസ് മെക്കാനിക്കലുകളും മികച്ച ഫ്രഞ്ച് ഡിസൈനിലുള്ള കിടിലൻ കാറാണ് റെനോ കോലിയോസ്. ഇതോടൊപ്പം ആഢംബര പൂർണമായ എഞ്ചിനും ഈ വാഹനത്തിനുണ്ട്. നിസാൻ മോഡലുകളുമായി പങ്കുവെക്കുന്ന എഞ്ചിനും ഗിയർബോക്‌സും കോലിയോസിനെ സ്വന്തമാക്കാനും ഓടിക്കാനും എളുപ്പമുള്ള വാഹനമാക്കി മാറ്റുന്നു. റെനോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ കിഴിവുകളും 1 മില്ല്യൺ കിലോമീറ്റർ വാറണ്ടിയും ഉപയോഗിച്ച്, യുഎഇയിലെ പ്രവാസികൾക്കായി തെരഞ്ഞെടുക്കാനാവുന്ന മറ്റൊരു മികച്ച മോഡലാണ് റെനോ കോലിയോസ്.

ഹോണ്ട CR-V

കംഫർട്ട്, പെർഫോമൻസ്, പ്രായോഗികത, റീസെയിൽ വാല്യു എന്നിങ്ങനെ എല്ലാ വശങ്ങളിലും ഉയർന്ന സ്‌കോർ നേടുന്ന ഒരു കാർ ഉണ്ടെങ്കിൽ അത് ഹോണ്ട CR-V തന്നെയാണ്. എസ്‌യുവിക്കായുള്ള അടിസ്ഥാന വില 95000 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ഈ വിലക്ക് ലഭിക്കുന്ന മികച്ച ഓൾറൗണ്ടർ വാഹനം കൂടിയാണിത്. ഒതുക്കമുള്ള വലിപ്പവും പെപ്പി എഞ്ചിനും ചേരുന്നതോടെ ഡ്രൈവിംഗ് കൂടുതൽ എളുപ്പുള്ളതുമാക്കുന്നു. അതേസമയം ഹോണ്ടയുടെ സ്പേസ് മാനേജ്‌മെന്റിനൊപ്പം ഫീച്ചർ-ലോഡ് ചെയ്ത ഇന്റീരിയർ പ്രായോഗികതയുടെ വശം വർധിപ്പിക്കുന്നു. 5 വർഷത്തെ/അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് CR-V-യിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നതും.

Most Read Articles

Malayalam
English summary
Here are the five best cars for uae expats to own for the first time
Story first published: Monday, November 28, 2022, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X