ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

പലരുടേയും ചിരകാല സ്വപ്നങ്ങളിൽ ഒന്നാവാം ഒരു കാർ വാങ്ങുക എന്നത്. എന്നാൽ പൈസയില്ലാത്തതിന്റെ പേരിൽ പരലും ഈ മോഹം ഉള്ളിലൊതുക്കിയിരിക്കുകയുമാവും. ചിലരാവട്ടെ എങ്ങനെയെങ്കിലും ഡൗൺപേയ്മെൻ്റ് റെഡിയാക്കി വണ്ടി വാങ്ങിക്കളയാം എന്നു ചിന്തിച്ചാലോ അവിടെ വലിയൊരു തുക ഇഎംഐ ആയി വരും എന്ന പ്രശ്‌നമാണ് അലട്ടുന്നത്.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

ഇന്ന് എല്ലാ വീടുകളിലും വാഹനങ്ങളുടെ ആവശ്യം വളരെ പ്രധാനമാണ്. ഒരു ആഡംബര വസ്‌തു എന്ന നിലയിൽ നിന്നും അവശ്യ വസ്‌തുവായി കാറുകൾ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയത് വളരെ വേഗമാണ് താനും.വണ്ടി വാങ്ങുമ്പോൾ ലോങ് ടേം ഇൻവെസ്റ്റ്മെന്റായി കാണുന്ന ഒരു വിഭാഗവുമുണ്ട്. മുടക്കുന്ന തുകയുടെ ഏകദേശം അത്രയും തന്നെ വിൽക്കുമ്പോഴും കിട്ടുമെന്ന സാധ്യതയാണ് പലരും നോക്കിക്കാണുന്നത്.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

ഇന്ത്യയിലും ആഗോളതലത്തിലും വാഹന വിപണിയിൽ എസ്‌യുവികൾ ഇന്ന് ചർച്ചാവിഷയമാണ്. എസ്‌യുവികളുടെ വർധിച്ചുവരുന്ന ജനപ്രീതി വെറും ഹൈപ്പല്ല, വിൽപ്പന കണക്കുകൾ നോക്കിയാൽ നമുക്ക് മനസിലാക്കാം സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് രാജ്യത്ത് എന്തുമാത്രം ഡിമാന്റുണ്ടെന്ന്. ഇന്ത്യയിൽ എസ്‌യുവി സെഗ്‌മെന്റിന് ഏതാണ്ട് 40 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

കൂടുതൽ കൂടുതൽ ആളുകളും ഇപ്പോൾ ഇത്തരം വാഹനങ്ങൾ വാങ്ങാനാണ് താത്പര്യം പ്രകടിപ്പിക്കാറും. എന്നാൽ ഇവയ്ക്കെല്ലാം ഉയർന്ന ഡൗൺപേയ്മെൻ്റ് നൽകേണ്ടി വരുമല്ലോ എന്ന് ചിന്തിക്കാത്തവർ കാണില്ല.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ ഡൗൺപേയ്മെൻ്റിൽ നിരത്തിലിറക്കാനാവുന്ന മോഡലുകൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ? നമുക്ക് 2 ലക്ഷം രൂപ വരെ ആദ്യം അടച്ചാൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകളെ പരിചയപ്പെടാം. അതോടൊപ്പം ഇഎംഐ എത്രയാകുമെന്നുമുള്ള കണക്കുകളും പങ്കുവെക്കാം.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

ടാറ്റ പഞ്ച്

ടാറ്റ പഞ്ചിന്റെ പ്യുവർ വേരിയന്റിനെയാണ് ആദ്യം പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 5.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഈ മോഡലിന് ഏകദേശം 6.50 ലക്ഷം രൂപയോളമാണ് ഓൺറോഡ് വില വരുന്നത്.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

രണ്ട് ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് നൽകി വാഹനം വാങ്ങിയാൽ ഏഴ് വർഷത്തേക്ക് ഏകദേശം 7128 രൂപയാവും പ്രതിമാസം ഇഎംഐ വരിക. ഇവിടെ പലിശ പത്ത് ശതമാനം നിരക്കിലാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇതിൽ ചെറിയ വ്യത്യാസങ്ങളെല്ലാം ഉണ്ടാവുമെന്ന കാര്യം പ്രത്യേകം ഓർമിക്കണേ.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

നിസാൻ മാഗ്നൈറ്റ്

നിസാൻ മാഗ്‌നൈറ്റിന്റെ XE വേരിയന്റിന് 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും ഓൺറോഡ് വില ഏകദേശം 6.50 ലക്ഷം രൂപയുമാണ് ആവുക. എന്നാൽ ലോൺ എടുക്കുകയാണെങ്കിൽ എസ്‌യുവി 2 ലക്ഷം രൂപ ഡൗൺ പേയ്‌മെന്റിൽ 7 വർഷത്തേക്ക് 7128 രൂപ പ്രതിമാസ ഇഎംഐയിൽ സ്വന്തമാക്കാൻ കഴിയും. ഈ വിലയിൽ വാങ്ങാനാവുന്ന ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ഈ ജാപ്പനീസ് വാഹനമെന്ന് വേണം വിശേഷിപ്പിക്കാൻ.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

റെനോ കൈഗർ

നിസാൻ മാഗ്നൈറ്റിന്റെ ബാഡ്‌ജ് എഞ്ചിനീയറിംഗ് മോഡലായ റെനോ കൈഗറിന്റെ RXE വേരിയന്റിന് 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി വരുമ്പോൾ ഓൺറോഡിൽ ഇറക്കാൻ ഏകദേശം 6.50 ലക്ഷം രൂപ വരെയാണ് ചെലവാക്കേണ്ടി വരിക. മുകളിൽ സൂചിപ്പിച്ച പോലെ രണ്ടു ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് നൽകിയാൽ 7 വർഷത്തേക്ക് ഏകദേശം 7128 രൂപയാവും പ്രതിമാസ ഇഎംഐയായി നൽകേണ്ടി വരിക.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

ഹ്യുണ്ടായി വെന്യു

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ടെക്കിയെന്ന വിളിപ്പേരുള്ള ഹ്യുണ്ടായി വെന്യുവിന്റെ E വേരിയന്റാണ് വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ ഇതിന്റെ എക്സ്ഷോറൂം വില 7.61 ലക്ഷം രൂപയും ഓൺറോഡ് വിലക്കായി ഏകദേശം 8.40 ലക്ഷം രൂപയുമാണ് ചെലവഴിക്കേണ്ടി വരിക.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

മൂന്നു ലക്ഷം രൂപ ആദ്യമേ ഡൗൺ പേയ്‌മെന്റ് ആയി നൽകിയാൽ ഏഴ് വർഷത്തേക്ക് പ്രതിമാസം ഏകദേശം 8552 രൂപയാണ് ഇഎംഐ ആയി നൽകേണ്ടത്. ഇതും പത്തു ശതമാനം പലിശ നിരക്കിലാണ് കണക്കാക്കിയിരിക്കുന്നത്.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

കിയ സോനെറ്റ്

കിയ സോനെറ്റിന്റെ HTE വേരിയന്റിന് 7.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ഓൺറോഡ് വില ഏകദേശം 8.50 ലക്ഷം രൂപയാണ് വരിക. ലോണെടുക്കാനാണ് പദ്ധതിയെങ്കിൽ മൂന്ന് ലക്ഷം രൂപ ഡൗൺ പേയ്‌മെന്റ് അടച്ച് വണ്ടി വാങ്ങുന്നതാവും ഉത്തമം. അങ്ങനെയെങ്കിൽ ശരാശരി പത്ത് ശതമാനം പലിശ നിരക്കിൽ ഏഴു വർഷത്തേക്ക് ഇഎംഐ ഏതാണ്ട് 8710 രൂപയോളം വരും.

ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്‌യുവികൾ വാങ്ങാം ഈസിയായി

ടാറ്റ നെക്സോൺ

ചെറിയ ബജറ്റിൽ വാഹനം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണ് ടാറ്റ നെക്സോൺ. കുറഞ്ഞ ഡൗൺ പേയ്‌മെന്റും കുറഞ്ഞ ഇഎംഐയും ഉപയോഗിച്ച് നെക്സോൺ വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ എസ്‌യുവിയുടെ XE വേരിയന്റാവും യോജിക്കുക. 7.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ പതിപ്പിന് ഓൺറോഡ് വിലവരുന്നത് 8.60 ലക്ഷം രൂപയോളമാണ്. മൂന്നു ലക്ഷം രൂപ ആദ്യം അടച്ചാൽ ഏഴു വർഷത്തേക്ക് ഇഎംഐ 8868 രൂപയോളമാവും വരിക.

Most Read Articles

Malayalam
English summary
Here are the top suv models that you can buy with a minimum down payment
Story first published: Thursday, January 26, 2023, 9:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X