അൽപം സാഹസം ഇഷ്‌ടപ്പെടുന്ന ഫിറ്റ്‌നെസ് മോഡൽ, ഈ അഡ്വഞ്ചർ ബൈക്ക് വാങ്ങുന്ന ഇന്ത്യയിലെ ആദ്യ പെൺപുലി

പണ്ട് വണ്ടിയോടിക്കുന്നത് ആൺപിള്ളേർക്കുള്ള കാര്യമാണെന്നായിരുന്നു പൊതുധാരണ. എന്നാൽ അക്കാലത്തും കാറുകളും ബൈക്കുകളും മെരുക്കിയ പെൺപുലികൾ ഉണ്ടായിരുന്നുവെന്നതാണ് സത്യം. പിന്നെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന്റെ വരവോടെ സംഗതി കൂടുതൽ ജനകീയമായി. ഗിയർലെസ് സ്‌കൂട്ടറുകളും കാറുകളുമെല്ലാമായി സ്ത്രീകളും യാത്ര ചെയ്യാൻ സ്വയം പര്യാപ്‌തമായെന്ന് വേണം പറയാൻ. ഇന്ന് ബൈക്കോടിക്കുന്ന നിരവധി ലേഡീസിനേയും നിരത്തിൽ കാണാനാവും. ബുള്ളറ്റിലും സൂപ്പർബൈക്കിലുമെല്ലാം ചീറിപ്പായുന്ന ഇവരുടെ പോക്ക് കണ്ടുനിൽക്കാൻ തന്നെയൊരു ചേലാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവാറുമുണ്ട്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്. ഹീറോ എക്‌സ്പൾസ് 210 വാങ്ങിയ ഇന്ത്യയിലെ ആദ്യത്തെ പെൺപുലിയുടേത് കൂടിയാവുമ്പോൾ ആളുകൾ ശ്രദ്ധിച്ചില്ലെങ്കിലേ അതിശയമുള്ളൂ. അഡ്വഞ്ചർ ബൈക്കിന്റെ ഡെലിവറിയെടുക്കുന്നതും ആചാര പ്രകാരം വാഹനപൂജ നടത്തുന്നതുമായ ഹ്രസ്വ വീഡിയോ ട്രെൻഡിംഗായിട്ടുമുണ്ട്. ഫിറ്റനെസ് മോഡലും നുട്രീഷ്യൻ കൺസൾട്ടന്റുമായ റോഷിനി നാരായണൻ റാവു എന്ന മിടുക്കിയാണ് ഹീറോയുടെ പുത്തൻ എഡിവി ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്.

hero-xpulse-210-first-woman-buyer

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ അടുത്തിടെയാണ് എക്സ്പൾസ് 210 പുറത്തിറക്കിയത്. 210 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനുമായി വരുന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് 24.2 bhp കരുത്തിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ സ്ലിപ്പർ ക്ലച്ചുമൊത്തുള്ള 6 സ്പീഡ് ഗിയർബോക്‌സും കൂടിയാവുമ്പോൾ സംഗതി ഇടിവെട്ടാവും.

എഞ്ചിൻ ശേഷിയിലെ വർധനവും ആറാമത്തെ ഗിയറിന്റെ കൂട്ടിച്ചേർക്കലും മികച്ച ഹൈവേ റൈഡിംഗ് ബൈക്കാക്കി എക്‌സ്‌പൾസിനെ മാറ്റും. കരിസ്മ XMR സ്പോർട്സ് ബൈക്കിന്റെ അടിസ്ഥാനമാക്കിയുള്ള 210 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണിത്. എന്നിരുന്നാലും റിയർ സ്‌പ്രോക്കറ്റിന് നാല് ടീത്തുകൾ കൂടി, വ്യത്യസ്ത കൂളിംഗ്, ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, വ്യത്യസ്തമായ മാപ്പിംഗ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങൾ എഞ്ചിനിൽ കാണാം.

hero-xpulse-210-first-woman-buyer

ബേസ്, ടോപ്പ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹീറോ എക്‌സ്‌പൾസ് 210 വിപണനത്തിന് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 1.76 ലക്ഷം രൂപയും 1.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. എക്സ്പൾസ് 200 4V പതിപ്പിനേക്കാൾ ഏകദേശം 24,000 രൂപ കൂടുതലാണ്. എന്നിരുന്നാലും താരതമ്യേന കുറഞ്ഞ വില നിലനിർത്താൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

സെഗ്മെന്റിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ അഡ്വഞ്ചർ ബൈക്ക് കൂടിയാണ് കക്ഷി. 21-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ വിപണിയിലെത്തുന്ന എക്സ്പൾസ് 200 4V പതിപ്പിനെക്കാൾ കൂടുതൽ സസ്‌പെൻഷൻ ട്രാവലും ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നതും നേട്ടമാണ്. 168 കിലോഗ്രാം ഭാരമാണ് 210 സിസി എക്‌സ്‌പൾസിനുള്ളത്. ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഫെൻഡർ, ഇന്ധന ടാങ്ക്, റേഡിയേറ്റർ കൗൾ, ടെയിൽ സെക്ഷൻ എന്നിവയുൾപ്പെടെ ബോഡി പാനലുകൾ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്.

hero-xpulse-210-first-woman-buyer

മികച്ച ഡ്യുവൽ-സ്‌പോർട് ബൈക്ക് പോലെയാണ് എക്‌സ്‌പൾസ് ഇപ്പോൾ കാണപ്പെടുന്നത്. ഫീച്ചറുകളിലായാലും അടിപൊളിയാണ് ഹീറോയുടെ അഡ്വഞ്ചർ ടൂറർ ബൈക്ക് എന്നുപറയാം. ടോപ്പ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT സ്‌ക്രീൻ, ഡ്യുവൽ-ചാനൽ ABS, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, പിൻ ലഗേജ് റാക്ക് എന്നിവയെല്ലാം ഹീറോ ഒരുക്കിവെച്ചിട്ടുണ്ട്.

മറുവശത്ത് ബേസ് ട്രിമ്മിൽ എൽസിഡി കൺസോൾ, ചെറിയ ഫ്ലൈസ്‌ക്രീൻ, സിംഗിൾ-ചാനൽ ABS എന്നിവയുമായാണ് വരുന്നത്. കൂടാതെ നക്കിൾ ഗാർഡുകളും ലഗേജ് റാക്കും ബേസിൽ നിന്നും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 210 mm ട്രാവലുള്ള ലോംഗ്-ട്രാവൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 205 mm ട്രാവലുള്ള മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

hero-xpulse-210-first-woman-buyer

ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഫങ്ഷനുള്ള ഫ്രണ്ട്, റിയർ ഡിസ്ക്ക് യൂണിറ്റുകളാണ് ഹീറോ എക്‌സ‌്പൾസ് 210 ഉപയോഗിച്ചിരിക്കുന്നത്. ട്യൂബ്ഡ് ബ്ലോക്ക് പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്പോക്ക് വീലുകളും ലഭിക്കും. അസൂർ ബ്ലൂ, ആൽപൈൻ സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ബൈക്കിലുള്ളത്. ഇതിൽ അസൂർ ബ്ലൂവാണ് ഇന്ത്യയിലെ ആദ്യത്തെ പെൺപുലിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, May 25, 2025, 11:00 [IST]
English summary
Hero xpulse 210 first woman buyer india delivery video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X