ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

പോയ വര്‍ഷം സെപ്തംബറില്‍ എക്‌സ്ട്രീം 200R ബൈക്കിന്റെ ഒരു പരസ്യ ചിത്രം ഹീറോ മോട്ടോകോര്‍പ്പ് ഒരുക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായിരുന്നു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ ASCI (അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ) ഈ പരസ്യ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

പരസ്യ ചിത്രങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നാണ് ASCI -യുടെ വാദം. ഉപഭോക്തൃ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ് ASCI.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രധാന റോളിലെത്തുന്ന ഹീറോയുടെ പരസ്യം സാഹസികമായ റൈഡിന് പ്രാമുഖ്യം നല്‍കിയിരിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സാധാരണഗതിയില്‍ പ്രഫഷണലുകളെ ഉപയോഗിച്ചാണ് മിക്കവരും ചിത്രീകരിക്കുക.

Most Read:ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

എന്നാലിവിടെ ഇതിന് വിപരീതമായി കോഹ്‌ലി തന്നെ ബൈക്കില്‍ സാഹസികമായ റൈഡ് ചെയ്യുന്നതായാണ് കാണുന്നത്. റോഡിലൂടെ അമിത വേഗത്തില്‍ ബൈക്കോടിക്കുന്ന കോഹ്‌ലി, രണ്ട് ട്രക്കുകള്‍ക്ക് ഇടയിലുള്ള ചെറിയ ഗ്യാപ്പിലൂടെ ബൈക്കുമായി പായുന്നതും കാണാം.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

മാത്രമല്ല കാല്‍നട യാത്രക്കാര്‍ക്കുള്ള സുരക്ഷയെന്ന സന്ദേശവും പരസ്യചിത്രം നല്‍കുന്നില്ലെന്നും ASCI വ്യക്തമാക്കി.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ പ്രധാന കഥാപാത്രങ്ങളായ സെലിബ്രിറ്റികള്‍ ഇവര്‍ ഓടിക്കുന്ന ബൈക്കുകള്‍ക്കോ കാറുകള്‍ക്കോ പരസ്യത്തില്‍ കാണിക്കുന്ന പോലെയുള്ള ശേഷിയുണ്ട് എന്നുള്ള സാക്ഷ്യപത്രം നല്‍കാറുണ്ട്.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

എന്നാലിവിടെ ഇത് നല്‍കിയിട്ടില്ല. കൂടാതെ ട്രാഫിക്ക് നിയമ ലംഘനവും സുരക്ഷ വകവയ്ക്കാതെയുള്ള അഭ്യാസ പ്രകടനങ്ങളും ചിത്രത്തിലുണ്ട്.

ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

ഇവയൊക്കെ ജനങ്ങളെ ഇത്തരത്തിലുള്ള സാഹസികമായ റൈഡുകളിലേര്‍പ്പെടാനും പ്രേരിപ്പിക്കുന്നതാണെന്നും ASCI പറയുന്നു. വിരാട് കോഹ്‌ലിയെപ്പോലെ വലിയ ഒരു ആരാധകക്കൂട്ടമുള്ള സെലിബ്രിറ്റിയെ ഇത് പോലുള്ള പരസ്യ ചിത്രങ്ങളില്‍ അഭിനയപ്പിക്കുമ്പോള്‍ ഒരുപരിധി വരെ അത് ജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല.

Most Read:ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 30 മില്യണ്‍ ആളുകളാണ് കോഹ്‌ലിയെ പിന്തുടരുന്നത്. 1985 -ല്‍ സ്ഥാപിതമായ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) നിരവധി ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട് ഇതുവരെ 389 കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. ഏതായാലും ആരോപണത്തിന് മറുപടിയായി ഹീറോ മോട്ടോകോര്‍പ്പ് മാപ്പ് പറയുമോ ഇല്ലയോ എന്നുള്ളത് വരും ദിവസങ്ങളില്‍ അറിയാം.

Source: The New Indian Express

More from DriveSpark

Article Published On: Wednesday, March 6, 2019, 12:53 [IST]
English summary
hero xtreme 200r ad by virat kohli become controversy: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X