ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ആഘോഷമാക്കിയ ഒരു വാര്‍ത്തയാണ് ജാവ ബൈക്കുകള്‍ വിപണിയിലേക്ക് തിരിച്ച് വരുന്നു എന്നത്. ഈ വാര്‍ത്തയെ ഇരു കൈയ്യും നീട്ടിയാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. വിപണിയിലെത്തുന്നതിന് മുമ്പ് ബുക്കിംഗുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരികയെന്നാല്‍ ജാവ എന്ന ബ്രാന്‍ഡിനെ അത്രത്തോളം ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവാണത്. കേരളത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ ജാവ ബൈക്കുകളുടെ ബുക്കിംഗ് നിര്‍ത്തി വയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പനിയിപ്പോള്‍. ജാവ മോട്ടോര്‍സൈക്കിള്‍സിനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ മികച്ച വിപണികളിലൊന്നാണ് കേരളം.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ജാവ ബൈക്കുകള്‍ തിരിച്ച് വരുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍ നാളിതുവരെയും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും കമ്പനിയ്ക്ക് ലഭിക്കുന്നത്. ബുക്കിംഗില്‍ വന്‍ വര്‍ധന ഉണ്ടായത് കാരണം കൊണ്ട് 2019 സെപ്തംബര്‍ വരെയുള്ള ബുക്കിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ് കമ്പനി.

Most Read:ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും വിറ്റു തിര്‍ന്നു എന്നാണ് കമ്പനി പറയുന്നത്.

' കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. 23-29 പ്രായപരിധിയിലുള്ളവരാണ് ബൈക്കുകള്‍ ബുക്ക് ചെയ്തവരിലേറെയും.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

മാത്രമല്ല എറ്റഴും കൂടുതല്‍ ബുക്കിംഗുകള്‍ ലഭിച്ചിരിക്കുന്നത് കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ നിന്നാണ്. നിലവില്‍ ലഭിച്ച ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഞങ്ങള്‍ ഇപ്പോള്‍.' ക്ലാസിക്ക് ലെജന്‍ഡ് സഹസ്ഥാപകന്‍ അനുപം ഥരേജ പറയുന്നു.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

കൊച്ചിയിലെ ജാവ ഡീലര്‍ഷിപ്പ് ഉദ്ഘാടനത്തിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് ജാവ, ജാവ ഫോര്‍ടി ടു എന്നീ ബൈക്കുകള്‍ കമ്പനി വിപണിയിലെത്തിച്ചത്.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ദില്ലി എക്‌സ്‌ഷോറൂം കണക്കനുസരിച്ച് ജാവ ബൈക്കിന് 1.64 ലക്ഷം രൂപയും ജാവ ഫോര്‍ടി ടു ബൈക്കിന് 1.55 ലക്ഷം രൂപയുമാണ് വില. ഉപഭോക്താക്കളില്‍ നിന്നുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ഇരട്ട ചാനല്‍ എബിഎസോട് കൂടിയ ജാവ, ജാവ ഫോര്‍ടി ടു ബൈക്കുകളും കമ്പനി പിന്നീട് അവതരിപ്പിച്ചു.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്ത ഒറ്റ ചാനല്‍ എബിഎസ് ബൈക്കില്‍ നിന്നും ഇരട്ട ചാനല്‍ എബിഎസിലേക്ക് ഓര്‍ഡര്‍ മാറ്റാനുള്ള സൗകര്യവും ജാവ അടുത്തിടെ ഒരുക്കിയിരുന്നു. ഇരട്ട ചാനല്‍ എബിഎസ് വരുമ്പോള്‍ ജാവയ്ക്ക് 1.73 ലക്ഷം രൂപയും ഫോര്‍ടി ടുവിന് 1.64 ലക്ഷം രൂപയുമാവും വില. 2019 മാര്‍ച്ച് തൊട്ട് ബൈക്കുകള്‍ ഡെലിവറി നടത്തുമെന്നാണ് ജാവ അറിയിച്ചിരുന്നത്.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

എന്നാല്‍ ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകള്‍ ഓര്‍ഡര്‍ ചെയ്തവര്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും. 293 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് ജാവയുടെ ഇരു ബൈക്കുകളിലും ഉള്ളത്. ഇത് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI (BS VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന്‍ ഉണ്ടാവുക. ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ജാവ ബൈക്കാണ് പെറാക്ക്.

Most Read:ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

334 സിസി ശേഷിയുള്ള ലിക്വിഡ് കൂളിംഗ് എഞ്ചിനുള്ള പെറാക്ക്, ബോബര്‍ ഗണത്തില്‍ പെടുന്നതാണ്. 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ളതായിരിക്കും എഞ്ചിന്‍. 1.89 ലക്ഷം രൂപയാണ് ജാവ പെറാക്കിന്റെ എക്‌സ്‌ഷോറൂം വില.

ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ ബൈക്കുകളും കേരളത്തില്‍ വിറ്റ് തീര്‍ത്ത് ജാവ

ജൂണ്‍ - ജൂലൈ മാസങ്ങളില്‍ പെറാക്ക് വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി ആദ്യം അറിയിച്ചിരുന്നെങ്കിലും മറ്റ് രണ്ട് മോഡലുകളുടെ ഡിമാന്‍ഡില്‍ വന്‍ വര്‍ധനവുണ്ടായപ്പോള്‍ പെറാക്ക് വില്‍പ്പനയ്‌ക്കെത്തിക്കുന്നത് അല്‍പ്പമൊന്ന് ദീര്‍ഘിപ്പിക്കുകയായിരുന്ന ജാവ. ഏതായാലും 2019 അവസാനത്തോടെ തന്നെ ജാവ പെറാക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
jawa motorcyles has been sold out jawa and fourty two bikes in kerala for 2019: read in malayalam
Story first published: Monday, March 4, 2019, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X