ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷമാദ്യമാണ് പുത്തന്‍ ഹാരിയര്‍ എസ്‌യുവിയെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. ഉടന്‍തന്നെ ഹാരിയര്‍ ഏഴു സീറ്റര്‍ പതിപ്പ്, H7X മോഡലിനെയും കമ്പനി യാഥാര്‍ത്ഥ്യമാക്കും. രാജ്യത്ത് വന്‍പ്രചാരം നേടുന്നുണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും പെട്രോള്‍ എഞ്ചിനും ഹാരിയറിന് ഇപ്പോഴും ലഭിച്ചിട്ടില്ല. എസ്‌യുവി ശ്രേണിയില്‍ ഡീസല്‍ പതിപ്പുകള്‍ക്കാണ് വില്‍പ്പന കൂടുതല്‍.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഔദ്യോഗിക അവതരണ വേളയില്‍ ഹാരിയറിന് ഡീസല്‍ പതിപ്പ് മാത്രം ലഭിക്കാനുള്ള കാരണവുമിതുതന്നെ. എന്നാല്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് വിപണിയില്‍ വിദൂരമല്ല. മോഡലിന് പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ തുടങ്ങി.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഹാരിയര്‍, H7X എസ്‌യുവികള്‍ക്കായി പുത്തന്‍ പെട്രോള്‍ എഞ്ചിനെയാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് ടാറ്റയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ രാജേന്ദ്ര പ്രസാദ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

വ്യത്യസ്ത ട്യൂണിംഗ് നില കാഴ്ച്ചവെക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയാണ് ടിയാഗൊ, ടിഗോര്‍, ജെടിപി, നെക്‌സോണ്‍ മോഡലുകളില്‍ ടാറ്റ ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു സിലിണ്ടറുകള്‍ മാത്രമെ 1.2 ലിറ്റര്‍ എഞ്ചിനിലുള്ളൂ.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഈ അവസരത്തില്‍ നാലാമതൊരു സിലിണ്ടര്‍ കൂടി നല്‍കി പുത്തന്‍ 1.6 ലിറ്റര്‍ എഞ്ചിന് രൂപംനല്‍കാനുള്ള സാധ്യത കമ്പനി തേടുകയാണ്. അതേസമയം പുറമെ നിന്നും എഞ്ചിന്‍ നിര്‍മ്മിച്ച് നേടാനുള്ള ആലോചനയും കമ്പനിക്കുണ്ട്.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

പുതിയ ഹാരിയറില്‍ ഈ നടപടിയാണ് ടാറ്റ കൈക്കൊണ്ടിരിക്കുന്നത്. 2.0 ലിറ്റര്‍ ക്രൈയോട്ടെക്കെന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഡീസല്‍ എഞ്ചിന്‍ യഥാര്‍ത്ഥത്തില്‍ റീബാഡ്ജ് ചെയ്ത ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റാണ്. ജീപ്പ് കോമ്പസിലും ഇതേ ഫിയറ്റ് എഞ്ചിന്‍ തുടിക്കുന്നു.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

നേരത്തെ ഹാരിയറിനായി ഫിയറ്റിന്റെ 1.4 ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനെയും ടാറ്റ കടമെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവതരണ സമയത്ത് ഡീസല്‍ മോഡല്‍ മാത്രമെ വില്‍പ്പനയ്ക്ക് വന്നുള്ളൂ.

Most Read: പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

എന്തായാലും ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പ് വന്നതിന് ശേഷം മാത്രം പെട്രോള്‍ മോഡലിനെ വിപണിയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഹാരിയറും, H7X എസ്‌യുവിയും ഒരേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സംവിധാനം നിരയില്‍ പങ്കിടും.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായിയുടെ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ടാറ്റ ഉപയോഗിക്കുക. 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുത്തന്‍ H7X എസ്‌യുവിയെ കമ്പനി അനാവരണം ചെയ്യുമെങ്കിലും എഞ്ചിന്‍, സാങ്കേതിക വിവരങ്ങള്‍ വെളിപ്പെടുത്തുമോയെന്ന കാര്യം വ്യക്തമല്ല.

ടാറ്റ ഹാരിയറിനും H7X എസ്‌യുവിക്കും പുതിയ പെട്രോള്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഹാരിയറില്‍ നിന്നും ചെറിയ ഡിസൈന്‍ വ്യത്യാസങ്ങളോടെയാവും ഏഴു സീറ്റര്‍ H7X അവതരിക്കുക. മൂന്നാംനിരയില്‍ യാത്രക്കാര്‍ക്ക് ഇടമൊരുക്കാനായി ചാഞ്ഞിറങ്ങുന്ന ഡിസൈന്‍ കമ്പനി ഉപേക്ഷിച്ചിട്ടുണ്ട്. ബോക്‌സി ഘടനയായിരിക്കും H7X -ന്. പുതിയ എസ്‌യുവിയെ കൂടാതെ ആള്‍ട്രോസ് ഹാച്ച്ബാക്കും ഇക്കുറി ടാറ്റയ്‌ക്കൊപ്പം ജനീവയിലേക്ക് വിമാനം കയറിയിട്ടുണ്ട്.

Source: ACI Professional

Most Read Articles

Malayalam
English summary
Tata Harrier, H7X SUVs’ Petrol Engine Details. Read in Malayalam.
Story first published: Saturday, March 2, 2019, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X