പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

By Rajeev Nambiar

ഭാരത് സ്റ്റേജ് VI എഞ്ചിനുകള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര. അടുത്തവര്‍ഷം മുതല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഡീസല്‍ എഞ്ചിനുകളെ കൂടുതലായി ആശ്രയിക്കുന്ന മഹീന്ദ്രയ്ക്ക് പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി എഞ്ചിന്‍ യൂണിറ്റുകള്‍ കാര്യമായി പരിഷ്‌കരിക്കേണ്ടതായുണ്ട്.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലെ 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനെ കമ്പനി ഉപേക്ഷിക്കും. പകരം പുതുതായി ആവിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റായിരിക്കും മഹീന്ദ്ര ഉപയോഗിക്കുക. ഭാരക്കുറവുതന്നെ അലൂമിനിയം നിര്‍മ്മിത എഞ്ചിന്‍ യൂണിറ്റിന്റെ മുഖ്യാകര്‍ഷണം.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

എഞ്ചിന് 80 കിലോയോളം ഭാരം കുറവുണ്ട്. പുതുതലമുറ മഹീന്ദ്ര വാഹനങ്ങളുടെ ഭാരത്തെ പുതിയ എഞ്ചിന്‍ സ്വാധീനിക്കുമെന്ന് സാരം. പുതിയ 2.0 ലിറ്റര്‍ എഞ്ചിന് 140 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്നു വ്യത്യസ്ത ട്യൂണിംഗ് നിലകള്‍ എഞ്ചിന്‍ കാഴ്ച്ചവെക്കും.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

പുതിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ മഹീന്ദ്ര XUV500 മോഡലിന്റെ കരുത്തുത്പാദനം 140 bhp -യില്‍ നിന്നും 185 bhp ആയി ഉയരുമെന്നാണ് വിവരം. 150 bhp കരുത്തുള്ള എഞ്ചിന്‍ പതിപ്പിനെ സ്‌കോര്‍പിയോയ്ക്ക് ലഭിക്കും. നിലവില്‍ 2.2 ലിറ്റര്‍ എംഹൊക്ക് എഞ്ചിന്‍ കരുത്തിലാണ് TUV300 പ്ലസ്, സ്‌കോര്‍പിയോ, XUV500 മോഡലുകള്‍ അണിനിരക്കുന്നത്.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

അതേസമയം മോഡലുകളുടെ വില കുത്തനെ ഉയരാന്‍ ബിഎസ് VI എഞ്ചിന്‍ കാരണമാവും. മഹീന്ദ്ര നിരയില്‍ പുതുതലമുറ ഥാറിലാവും 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാദ്യം ഇടംപിടിക്കുക. മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തില്‍ തകൃതിയായി നടക്കുകയാണ്.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

നിലവില്‍ 2.5 ലിറ്റര്‍ CRDe എഞ്ചിനാണ് ഥാറില്‍ തുടിക്കുന്നത്. 2020 ഓടെ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ഥാറിനൊപ്പം പുത്തന്‍ XUV500, സ്‌കോര്‍പിയോ എസ്‌യുവികളെ കൂടി പുതുക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പുതിയ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനായിരിക്കും പുതുതലമുറ ഫോര്‍ഡ് കാറുകളും ഇന്ത്യയില്‍ പങ്കിടുക. പുതിയ കൂട്ടുകെട്ട് മുന്‍നിര്‍ത്തി XUV500 -യുടെ സ്വന്തം പതിപ്പിനെ ഫോര്‍ഡ് വിപണിയില്‍ പുറത്തിറക്കും.

പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

2017 സെപ്തംബറിലാണ് ഇന്ത്യയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും തീരുമാനമെടുത്തത്. ധാരണപ്രകാരം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുകള്‍ ഫോര്‍ഡിന് മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കും.

Source: Autocar India

More from DriveSpark

Article Published On: Friday, March 1, 2019, 19:38 [IST]
English summary
Mahindra's New BS-VI Diesel Engine To Be Offered In Three States Of Tune. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X