വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഔഡി R8, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുതല്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വരെയുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കാര്‍. ലംബോര്‍ഗിനി, ഫെറാരി എന്നീ സൂപ്പര്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈനം ദിന യാത്രകള്‍ക്ക് അനുയോജ്യമായ മികച്ച കാര്‍ ആണ് ഔഡി R8. ഇന്ത്യയില്‍ ഔഡി R8 -ന്റെ പല വകഭേദങ്ങളും ഇന്ന് വില്‍പ്പനയ്ക്കില്ല.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

മറ്റു സൂപ്പര്‍ കാറുകളെയപേക്ഷിച്ച് കുറഞ്ഞ വിലയുള്ള ഔഡി R8 -ന്റെ പ്രാരംഭ മോഡലുകള്‍ പോലും ഇന്ത്യയില്‍ ലഭ്യമായിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഔഡി R8 -ന് ഇത്രയും പ്രചാരം ലഭിച്ചതും.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഈ പ്രചാരം കൊണ്ട് തന്നെയാണ് ഇവ പിന്നീട് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണികളില്‍ എത്തുന്നതും ഇവയ്ക്ക് ആവശ്യക്കാരേറുന്നതും. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണികളില്‍ എത്തുന്ന സൂപ്പര്‍ കാറുകള്‍ക്ക് അവ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ?

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഇല്ല എന്നാണ് മിക്കവരുടെയും പക്ഷം. കാരണം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം ഈ വാദത്തിന് അടിവരയിടുന്നു. സൂപ്പര്‍ കാറായ ഔഡി R8 -നെ ദില്ലിയില്‍ വഴിയോരത്തെ തട്ടിക്കൂട്ട് ഗരാജില്‍ വച്ച് പെയിന്റ് ചെയ്യുന്നതാണ് ചിത്രത്തിലെ കാഴ്ച.

Most Read:ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

സാധാരണഗതിയില്‍ കാറുകള്‍ പെയിന്റ് ചെയ്യുമ്പോള്‍ ഗ്രില്ലുകളും ഹെഡ്‌ലാമ്പുകളും മറ്റും മാസ്‌ക്കിങ് ടേപ്പുകള്‍ കൊണ്ട് മറയ്ക്കുന്നത് പതിവാണ്.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ ഇവിടെ ഒരു സൂപ്പര്‍ കാറായിരുന്നിട്ട് പോലും ഔഡി R8 -ന്റെ ഗ്രില്ലുകളും ഹെഡ്‌ലാമ്പുകളുമെല്ലാം മറച്ചിരുന്നത് വെറും പത്രങ്ങള്‍ കൊണ്ടാണ്. അപ്പോള്‍ തന്നെ നമുക്ക് മനസിലാക്കാമല്ലോ ഇതില്‍ ഉപയോഗിച്ചിണ്ടാവാന്‍ സാധ്യതയുള്ള പെയിന്റിന്‍രെ നിലവാരം.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

തങ്ങളുടെ പക്കലെത്തുന്ന കാറുകള്‍ പെട്ടെന്ന് വിറ്റഴിക്കാനും വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇവയുടെ മെയിന്റനന്‍സ് നടത്താനുമുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറുടെ തീരുമാനമായിരിക്കാം ഔഡി R8 -ന്റെ ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

തുറന്ന പ്രദേശത്ത് കാര്‍ പെയിന്റ് ചെയ്യുമ്പോള്‍ അതിന്റേതായ എല്ലാ പാളിച്ചകളും കാറില്‍ ഉണ്ടാവും. പുറമെ നിന്നുള്ള പൊടികളും മറ്റു വസ്തുക്കളുമെല്ലാം പെയിന്റില്‍ പറ്റിപ്പിടിച്ച് ഫിനിഷിംഗ് നഷ്ടപ്പെടും.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

കാര്‍ പെയിന്റിംഗിന് എപ്പോഴും പ്രൊഫഷണലുകളെ സമീപിക്കുന്നതായിരിക്കും നല്ലത്. ബജറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ പോലും കോടിക്കണക്കിന് രൂപയാണ് പെയിന്റ് ഷോപ്പുകളില്‍ നിക്ഷേപിക്കുന്നത്.

Most Read:ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഉയര്‍ന്ന നിലവാരമുള്ള പെയിന്റ് ഫിനിഷ് കാറില്‍ ലഭ്യമാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കാറ്റും പൊടിയും കടക്കാത്ത മുറികളിലായിരിക്കും മിക്ക പെയിന്റ് ഷോപ്പുകളും ഈ പ്രക്രിയ നടത്തുക. ഇങ്ങനെ പെയിന്റ് ചെയ്ത കാറുകള്‍ അവസാന കോട്ടിംഗ് കൂടി കഴിയുമ്പോള്‍ വെട്ടിത്തിളങ്ങും.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

മിക്ക കാര്‍ നിര്‍മ്മാതാക്കളും ഇത് തന്നെയാണ് പിന്തുടര്‍ന്ന് വരുന്നതും. ചിത്രത്തിലെ ഔഡി R8 -ന്റെ നിരവധി വകഭേദങ്ങളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നത്. രണ്ട് കോടി രൂപയില്‍ താഴെയാണ് R8 -ന്റെ V8 പെട്രോള്‍ എഞ്ചിന്‍ വകഭേദത്തിന് വില തുടങ്ങിയിരുന്നത്.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ശേഷം R8 സൂപ്പര്‍ കാറിന്റെ V10 പ്ലസ് വകഭേദം ഇന്ത്യയിലെത്തിച്ചു ഔഡി. നിലവില്‍ ഔഡി R8 -ന്റെ V10 പ്ലസ് മോഡല്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ. ദില്ലി എക്‌സ്‌ഷോറൂമില്‍ 3.14 സക്ഷം രൂപയാണ് ഔഡി R8 V10 പ്ലസിന് വില.

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

5.2 ലിറ്റര്‍ ശേഷിയുള്ള V10 പെട്രോള്‍ എഞ്ചിനാണ് R8 -ല്‍ ഉള്ളത്. ഇത് 8,250 rpm -ല്‍ 602 bhp കരുത്തും 6,500 rpm -ല്‍ 560 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സപീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും കാറിലുണ്ട്. രാജ്യാന്തര തലത്തില്‍ R8 -ന്റെ വില്‍പ്പന ഔഡി നിര്‍ത്തിയിരുന്നു.

Most Read:ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യയില്‍ ഏതാനും വകഭേദങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU) ആയാണ് ഔഡി R8 ഇന്ത്യയിലെത്തിയത്. പ്രമുഖ കാര്‍ ബ്രാന്‍ഡുകളെല്ലാം ഇലക്ട്രിക്ക് വിപണിയില്‍ ചുവടുറപ്പിക്കുന്ന ഈ സമയത്ത് ഔഡി R8 -ഉം ഇലക്ട്രിക്കായി തിരിച്ചു വരുമെന്നാണ് പ്രതീക്ഷ.

Source: Team-BHP

Most Read Articles

Malayalam
English summary
audi r8 supercar at roadside workshop for painting: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X