ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയാണ് ഇന്ത്യയിലേത്. ലോകോത്തര കാറുകളും എസ്‌യുവികളും കൊണ്ട് നിറഞ്ഞതാണ് ഇന്ത്യന്‍ വിപണിയിപ്പോള്‍. ഇവയില്‍ ചില വാഹനങ്ങള്‍ പല തരത്തിലുള്ള പ്രത്യേകതകള്‍ കൊണ്ടും നിറഞ്ഞതാണ്. ഫിയറ്റ് പാലിയോയെ ഓര്‍മ്മയില്ലേ? മോഡേണ്‍ ക്ലാസിക്കായ പാലിയോ, വിപണിയില്‍ കാര്യമായ ശ്രദ്ധ കിട്ടാതെ പോയ കാറുകളിലൊന്നാണ്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഫിയറ്റ് പാലിയോയെ പോലെ തന്നെ നിരവധി കാറുകളാണ് നിലവില്‍ ജനസ്വീകാര്യത കിട്ടാതെ വിപണിയില്‍ കിടക്കുന്നത്. എന്നാല്‍ ഇവയില്‍ ചിലത് ഭാവിയില്‍ വാഹന പ്രേമികള്‍ക്ക് പ്രിയങ്കരമായേക്കാവുന്നവയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്ലാസിക്ക് ഗണത്തില്‍പ്പെടാന്‍ സാധ്യതയുള്ള ചില കാറുകളെ പരിചയപ്പെടാം.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഫിയറ്റ് അബാര്‍ത്ത് പുന്തോ

നിലവില്‍ വിപണിയില്‍ വളരെ താഴ്ന്ന പ്രചാരം ലഭിക്കുന്ന കാറുകളിലൊന്നാണ് ഫിയറ്റ് അബാര്‍ത്ത് പുന്തോ. പത്ത് ലക്ഷം രൂപയില്‍ താഴെയുള്ള കാറുകളില്‍ പെര്‍ഫോര്‍മെന്‍സ് കൂടുതലുള്ള ഒന്നാണിത്.

Most Read:ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഇന്ന് ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റെവിടെയും തന്നെ ഈ അബാര്‍ത്ത് മോഡല്‍ ലഭ്യമാവുന്നില്ല എന്നുള്ളതാണ് രസകരമായ മറ്റൊരു വസ്തുത. മികച്ച സസ്‌പെന്‍ഷനാണ് ആ ഇന്ത്യന്‍ അബാര്‍ത്ത് പുന്തോയ്ക്കുള്ളത്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് യൂണിറ്റാണ് പുന്തോയിലുള്ളത്. ഇത് 145 bhp കരുത്തും 210 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഇന്ത്യന്‍ വാഹനപ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ഫിയറ്റ് വിപണിയിലെത്തിച്ച ഈ കാറിന് വേണ്ടത്ര പ്രശസ്തി നേടാനായില്ല.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

മഹീന്ദ്ര ഥാര്‍

ഇപ്പോള്‍ വിപണിയിലുള്ള മഹീന്ദ്ര ഥാര്‍ ഉടന്‍ തന്നെ ചരിത്രത്തിന്റെ ഭാഗമാവാനാണ് സാധ്യത. വരാനികരിക്കുന്ന ബിഎസ് VI (ഭാരത് സ്റ്റേജ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിലവിലെ ഥാറിലെ എഞ്ചിന്‍ സാങ്കേതികത ഉടച്ചുവാര്‍ക്കേണ്ടി വരുന്നതാണ്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഇതിന് ശേഷം എത്തുന്ന ഥാറില്‍ ഇലക്ട്രോണിക്ക് സാങ്കേതികതയ്ക്കായിരിക്കും കമ്പനി പ്രാമുഖ്യം നല്‍കുക. പഴയ കാല ഐതിഹാസിക വാഹനമായ മഹീന്ദ്ര MM540 -യുടെ രൂപാന്തരമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള മഹീന്ദ്ര ഥാര്‍.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ജീപ്പിനെ അനുസ്മരിപ്പിക്കും വിധം ഡിസൈനുള്ള ഥാറിന് കരുത്തേകുന്നത് 2.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനാണ്. ഏതൊക്കെ മോഡലുകള്‍ വിപണിയിലെത്തിയാലും, എത്ര കാലം കഴിഞ്ഞാലും ഇന്ത്യന്‍ വാഹന വിപണിയില്‍ മഹീന്ദ്ര ഥാറിനുള്ള സ്ഥാനം മഹനീയമായിരിക്കും.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

മാരുതി സുസുക്കി ജിപ്‌സി

ഇന്ത്യയിലെ എസ്‌യുവി വാഹനങ്ങളില്‍ ഐതിഹാസിക നാമഥേയമുള്ള ഒന്നാണ് മാരുതി ജിപ്‌സി. നിലവില്‍ ജിപ്‌സി വില്‍പ്പനയ്ക്കുണ്ടെങ്കിലും ഈ വര്‍ഷം മാര്‍ച്ചോടെ വിപണിയില്‍ നിന്നും വിട പറയാനിരിക്കുകയാണ് മാരുതി ജിപ്‌സി.

Most Read:ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഒരുപാട് കാലം ഇന്ത്യന്‍ സൈന്യത്തിന് തുണയായിരുന്ന ജിപ്‌സി ഒരു ഇതിഹാസ തുല്യമായ വാഹനമാണെന്ന് തന്നെ പറയാം.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

സ്വതവേ ഭാരം കുറഞ്ഞ ജിപ്‌സി മോഡിഫൈ ചെയ്ത് നിരവധി റാലികളിലും മറ്റും അണിനിരത്താറുണ്ട് വാഹനപ്രേമികള്‍. 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള ജിപ്‌സി മികവാര്‍ന്നൊരു ഓഫ് റോഡര്‍ കൂടിയാണ്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ടാറ്റ നാനോ

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വളരെ ചുരങ്ങിയ വിലയില്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ ഇന്ത്യന്‍ വിപണിയിലെത്തിച്ച കാറാണ് നാനോ. മികച്ച ഇന്ധനക്ഷമതയുള്ള നാനോ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു കാറാണ്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

പിന്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള ടാറ്റ നാനോയുടെ എഞ്ചിനും പിന്‍വശത്ത് തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെയാണ് നാനോയെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതായി നിര്‍മ്മാതാക്കളായ ടാറ്റ ലോകത്തിന് മുന്നില്‍ അറിയിച്ചത്.

Most Read:രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

മാരുതി സുസുക്കി ഒമ്‌നി

കഴിഞ്ഞ 35 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് മാരുതി ഒമ്‌നി. യൂട്ടിലിറ്റി വാഹനമായ ഒമ്‌നി വിപണിയില്‍ നാളിതുവരെയും മെച്ചപ്പെട്ട വില്‍പ്പനയാണ് വിപണിയില്‍ കാഴ്ചവെച്ചിരിക്കുന്നത്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

പിന്‍വീല്‍ ഡ്രൈവ് സംവിധാനമാണ് ഒമ്‌നിയിലുള്ളത്. ഏഴ് പേര്‍ക്ക് വരെ ഒമ്‌നിയില്‍ സുഖമായി ഇരിക്കാം. 540 ലിറ്ററാണ് ഒമ്‌നിയുടെ ലഗ്ഗേജ് ശേഷി.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

മഹീന്ദ്ര ബൊലേറോ 4X4

ഇപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ് ബൊലേറോയുടെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണെന്നുള്ളത്. ഇന്ത്യയുടെ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

ഈ പ്രദേശങ്ങളിലെ പാതകള്‍ ദുര്‍ഘടമായത് കൊണ്ട് തന്നെയാണ് ബൊലേറോയുടെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് ഇവിടെ ഇത്ര പ്രചാരം ലഭിക്കാനുള്ള കാരണവും. കാര്യമായ ഫീച്ചറുകളൊന്നും ഇല്ലാത്ത വാഹനമാണിത്. എസി പോലും ഇതില്‍ ഇല്ല.

Most Read:ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ - വീഡിയോ

ഏറിയാല്‍ അഞ്ച് വര്‍ഷം, ക്ലാസിക്ക് കാറുകളായി ഇവരും അറിയപ്പെടും

കൂടുതല്‍ ഇലക്ട്രോണിക്ക് സാങ്കേതികതയൊന്നും ബൊലേറോ 4X4 -ല്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. വാഹനപ്രേമികളെക്കാളും മഹീന്ദ്ര ആരാധകരാണ് ബൊലേറോ വാങ്ങുന്നവരില്‍ കൂടുതലും. ഇപ്പോള്‍ തന്നെ മഹീന്ദ്ര ബൊലേറോ 4X4 ഇന്ത്യന്‍ നിരത്തുകളില്‍ ഒരു ഐതിഹാസിക ചിഹ്നമായി മാറിക്കഴിഞ്ഞു. ഭാവിയില്‍ ഇത് ക്ലാസിക്ക് കാറുകളുടെ ഗണത്തില്‍ പെടാനുള്ള സാധ്യത ഏറെയാണ്.

More from DriveSpark

Article Published On: Thursday, February 28, 2019, 13:44 [IST]
English summary
these cars become classics in five years: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X