ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കാര്‍ പ്രേമം വളരെ പ്രശസ്തമാണ്. തന്റെ ഗ്യാരേജിലെ കാര്‍ ശേഖരം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലോകത്തിന് മുന്നില്‍ പങ്ക് വച്ചിട്ടണ്ട് കോഹ്‌ലി. ഔഡി കാര്‍ കമ്പനിയുടെ അംബാസഡര്‍ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലേറെയും കാണാനാവുക ഔഡിയുടെ കാറുകള്‍ തന്നെയാണ്.

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കോഹ്‌ലിയുടെ ഈ കാര്‍ പ്രേമം. വളരെ മുമ്പ് കോഹ്‌ലി സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നാണ് വൈറ്റ് നിറമുള്ള ഔഡി R8.

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

എന്നാല്‍ ഈ കാറിന്റെ അവസ്ഥ കണ്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോവും. പൊടിയും ചെളിയും പുരണ്ട് ഉപയോഗശൂന്യമായ ഔഡി R8 -ന്റെ ചിത്രമാണ് താഴെ നല്‍കിയിരിക്കുന്നത്. കാറിപ്പോള്‍ മുംബൈ പോലീസ് സ്‌റ്റേഷനിലാണുള്ളത്.

Most Read:ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും - വ്യത്യാസങ്ങളിങ്ങനെ

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

2012 മോഡലായ ഈ വൈറ്റ് ഔഡി R8 V10 ഒരു ബ്രോക്കര്‍ മുഖാന്തരം കോഹ്‌ലി വിറ്റതാണ്. സാഗര്‍ താക്കര്‍ എന്നയാളാണ് വിരാട് കോഹ്‌ലിയുടെ ഈ കാര്‍ വാങ്ങിയത്. പിന്നീട് കോള്‍ സെന്റര്‍ അഴിമതിക്കേസില്‍ സാഗര്‍ ഒളിവില്‍ പോയതോടെ ഈ കാര്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

2.5 കോടിയോളം വരുന്ന കാര്‍ 60 ലക്ഷം രൂപയ്ക്കാണ് സാഗര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും ചിത്രത്തില്‍ കാണുന്നതിനെക്കാളും കൂടുതല്‍ കേടുപാടുകള്‍ കാറിന് സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഈ അവസ്ഥയിലാണ് കാര്‍ ഉള്ളത്. R8 പോലൊരു കാര്‍ ഇങ്ങനെ കിടക്കുന്നത് ഏതൊരു വാഹനപ്രേമിക്കും സഹിക്കാവുന്നതിനപ്പുറമായിരിക്കും.

ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ഔഡി R8 കാറുമായി വിരാട് കോഹ്‌ലി യാത്ര ചെയ്യുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും മുമ്പ് പുറത്തു വന്നിട്ടുണ്ടായിരുന്നു. താന്‍ ആഢംബര കാറുകളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും വലിയ ആരാധകനാണെന്ന് കോഹ്‌ലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Most Read:രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഇന്ന് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഗ്യാരേജില്‍ ഒരുപിടി നല്ല കാറുകളാണുള്ളത്. ഔഡിയുടെ തന്നെ RS5, RS6, A8 L, R8 V10 LMX, Q7 എന്നീ മോഡലുകളാണ് ഇക്കൂട്ടത്തിലുള്ളത്. ബെന്റ്‌ലി കോണ്ടിനന്റല്‍ ജിടിയും റേഞ്ച് റോവര്‍ വോഗും ആണ് കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലെ മറ്റു പ്രമുഖര്‍.

Source:Automobili ardent,Royal Challengers Bangalore

More from DriveSpark

Article Published On: Wednesday, February 27, 2019, 18:45 [IST]
English summary
kohli's audi r8 in miserable condition: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X