ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

പുതിയ ഹാച്ച്ബാക്കിന്റെ പേര് ടാറ്റ പുറത്തുവിട്ടു. ആള്‍ട്രോസ്. ആയിരത്തില്‍പ്പരം മൈലുകള്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന ആല്‍ബട്രോസ് പക്ഷിയാണ് മോഡലിന്റെ പേരിനുള്ള പ്രചോദനം. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസിനെ ടാറ്റ അവതരിപ്പിക്കും.

ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

ഈ വര്‍ഷം പകുതിയോടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു കഴിഞ്ഞു. എതിരാളികളെ കാഴ്ച്ചക്കാരാക്കുന്ന വേഗവും പ്രകടനക്ഷമതയും സാമര്‍ത്ഥ്യവും കാറിനുണ്ടെന്ന് ടാറ്റ തെല്ലൊരു അഹങ്കാരത്തോടെ പറയുന്നു.

ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

അര്‍ബന്‍ കാറുകള്‍ക്ക് പുത്തന്‍ നിര്‍വചനമായിരിക്കും ടാറ്റ ആള്‍ട്രോസ് കുറിക്കുക. കമ്പനി ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഹാച്ച്ബാക്ക്. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ക്ക് ടാറ്റ കരുതിവെച്ചിട്ടുള്ള മറുപടിയാണ് ആള്‍ട്രോസ്.

ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍ഡ്‌സ്) ആര്‍കിടെക്ച്ചര്‍ ടാറ്റ ആള്‍ട്രോസ് ഉപയോഗിക്കും. ഒരേ അടിത്തറയില്‍ നിന്നും വ്യത്യസ്ത സ്വഭാവ വിശേഷമുള്ള കാറുകള്‍ പുറത്തിറക്കാനുള്ള ശേഷി ALFA ആകര്‍കിടെക്ച്ചറിനുണ്ട്.

ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

അക്രമണോത്സുകത നിറഞ്ഞ മുഖഭാവമാണ് ഹാച്ച്ബാക്കിന്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കാറിന് സ്‌പോര്‍ടി ഭാവം പകരും. ഗ്രില്ലിനും വലുപ്പം കുറവായിരിക്കും. കമ്പനി പുറത്തുവിട്ടിരിക്കുന്ന ആദ്യ ടീസര്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ഗ്രില്ലിന് അടിവരയിട്ട് ക്രോം ലിപ്പ് കടന്നുപോകും.

ടാറ്റ ആള്‍ട്രോസ്, ആദ്യ ടീസര്‍ പുറത്ത്

ഹാരിയറിന് ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ പാലിക്കുന്ന രണ്ടാമത്തെ കാറാണ് ആള്‍ട്രോസ്. C പില്ലറില്‍ ഒരുങ്ങുന്ന പിന്‍ ഡോര്‍ ഹാന്‍ഡിലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലെ ആവിഷ്‌കാരങ്ങളാണ്.

Most Read: ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രീമിയം ഹാച്ച്ബാക്കായതുകൊണ്ട് സുഖസൗകര്യങ്ങള്‍ക്ക് യാതൊരു കുറവും ആള്‍ട്രോസിലുണ്ടാവില്ല. അത്യാധുനിക സംവിധാനങ്ങളും മോഡലില്‍ പ്രതീക്ഷിക്കാം. പ്രകടനക്ഷമത, പ്രായോഗികത, ക്യാബിന്‍ വിശാലത തുടങ്ങിയ മേഖലകളില്‍ ആള്‍ട്രോസ് മികച്ചുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെട്ടു കഴിഞ്ഞു.

ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ കേന്ദ്രം ഹാച്ച്ബാക്കിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ആള്‍ട്രോസിന്റെ ഹൃദയം.

ഇന്ധനക്ഷമത മുന്‍നിര്‍ത്തി മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയെ കുറിച്ച് ടാറ്റ ആലോചിച്ചേക്കാം. നെക്‌സോണിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനായിരിക്കും ആള്‍ട്രോസ് ഡീസലില്‍. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ടാവും. ഉത്സവകാലത്തിന് മുന്നോടിയായി സെപ്തംബര്‍ - ഒക്ടോബര്‍ കാലയളവില്‍ ആള്‍ട്രോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Altroz Teaser Out. Read in Malayalam.
Story first published: Tuesday, February 26, 2019, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X