ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

2015 -ല്‍ ക്രെറ്റയെ വില്‍പ്പനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഹ്യുണ്ടായി പോലും കരുതിയില്ല, എസ്‌യുവി ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന്. വന്നകാലം തൊട്ട് ക്രെറ്റ വില്‍പ്പനയില്‍ അഞ്ചക്ക സംഖ്യ മുടക്കം കൂടാതെ കുറിക്കുന്നു. ഇപ്പോള്‍ ആഗോളതലത്തില്‍ അഞ്ചുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

ഇതില്‍ 3.7 ലക്ഷം ക്രെറ്റ എസ്‌യുവികളെ ഇന്ത്യയിലാണ് കമ്പനി വിറ്റത്. ബാക്കി 1.4 ലക്ഷം ക്രെറ്റ യൂണിറ്റുകള്‍ രാജ്യാന്തര വിപണിയില്‍ വിറ്റുപോയി. കേവലം 43 മാസങ്ങള്‍ കൊണ്ടാണ് ഹ്യുണ്ടായി എസ്‌യുവിയുടെ ഈ നേട്ടം. ഇന്ത്യന്‍ വില്‍പ്പന വിലയിരുത്തിയാല്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ മാത്രമെ ക്രെറ്റയ്ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നുള്ളൂ. നാലുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നാഴികക്കല്ല് ബ്രെസ്സ കുറിച്ചത് അടുത്തിടെയാണ്.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 2016 ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമടക്കം 27 അവാര്‍ഡുകളാണ് അഞ്ചു സീറ്റര്‍ പരിവേഷമുള്ള ഹ്യുണ്ടായി ക്രെറ്റയെ തേടിയെത്തിയത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയായി ക്രെറ്റ അറിയപ്പെടുന്നു.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

2018 മെയ്മാസമാണ് പരിഷ്‌കാരങ്ങളോടുള്ള ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിച്ചത്. 9.43 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ക്രെറ്റ പെട്രോള്‍ മോഡലുകളും 9.99 ലക്ഷം രൂപ വിലയില്‍ ക്രെറ്റ ഡീസല്‍ മോഡലുകളും വിപണിയില്‍ അണിനിരക്കുന്നു.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

യഥാക്രമം 13.59 ലക്ഷം രൂപ, 15.03 ലക്ഷം രൂപ എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന ക്രെറ്റ പെട്രോള്‍, ഡീസല്‍ മോഡലുകളുടെ വില. ആകെ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളുണ്ട് എസ്‌യുവിയില്‍. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് 121 bhp കരുത്തും 151 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

89 bhp കരുത്തും 219 Nm torque -മാണ് ക്രെറ്റയിലെ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക. ഏറ്റവും ഉയര്‍ന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തും 260 Nm torque ഉം അവകാശപ്പെടും. ഇതില്‍ 1.4 ലിറ്റര്‍ ഡീസല്‍ മോഡലില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുന്നുള്ളൂ.

Most Read: പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

വലിയ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. പുതിയ ഇരട്ടനിറവും, പുതുക്കിയ പിന്‍ബമ്പറും പുത്തന്‍ ക്രെറ്റയുടെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തുപറയണം.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ അകത്തളത്തില്‍ സൗകര്യങ്ങളും സംവിധാനങ്ങളും.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, തെന്നിനീങ്ങുന്ന മുന്‍ ആംറെസ്റ്റ് എന്നിവ പ്രാരംഭ E വകഭേദത്തിന്റെ പുതുവിശേഷങ്ങളില്‍ ഉള്‍പ്പെടും. ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്‍ഡ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ആറു എയര്‍ബാഗുകള്‍ പോലുള്ള ആധുനിക ഫീച്ചറുകള്‍ ഇടംപിടിക്കുന്നു.

ഹ്യുണ്ടായിയുടെ ഭാഗ്യതാരം, അഞ്ചുലക്ഷം പിന്നിട്ട് ക്രെറ്റ വില്‍പ്പന

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര തഡഢ500, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍, ടാറ്റ ഹാരിയര്‍ എന്നിവരുമായാണ് ഹ്യുണ്ടായി ക്രെറ്റയുടെ മത്സരം.

More from DriveSpark

Article Published On: Thursday, February 28, 2019, 13:42 [IST]
English summary
Hyundai Creta’s Sales Figures Hit Five-Lakh Milestone. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X