തൊഴിലാളി സ്നേഹമാണ് 'ഹൈലൈറ്റ്' 20 കോടി മുടക്കി റേഞ്ച് റോവർ ഉൾപ്പടെ 47 കാറുകൾ സമ്മാനിച്ച് മലയാളിക്കമ്പനി

റിയൽ എസ്റ്റേറ്റ്, നിർമാണം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പ്രമുഖ വ്യവസായി ഗ്രൂപ്പാണ് കേരളത്തിൽ നിന്നുള്ള ഹൈ-ലൈറ്റ്. കേരളത്തിലെ ആദ്യത്തെ ഓർഗനൈസ്ഡ് റീട്ടെയിൽ മാളായ ഫോക്കസ് മാൾ മുതൽ ഹൈലൈറ്റ് മാൾ കോഴിക്കോട്, ഹൈലൈറ്റ് മാൾ തൃശൂർ വരെ ആധുനിക നഗരാനുഭവങ്ങൾക്ക് പേരുകേട്ടവർ കൂടിയാണിവർ. ഹൈലൈറ്റ് ഗ്രൂപ്പിൻ്റെ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് അത്യാഡംബര വാഹനങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനംകവർന്നിരിക്കുകയാണിവർ. അതും ഡിഫൻഡർ, റേഞ്ച് റോവർ, ഔഡി എന്നിവയുടെ ഉൾപ്പെടെ 20 കോടി രൂപയുടെ വാഹനങ്ങളാണ് ജീവനക്കാർക്ക് സമ്മാനമായി നൽകിയിരിക്കുന്നത്.

ഹൈലൈറ്റ് ഗ്രൂപ്പിൻ്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നാൽപ്പത്തിഏഴോളം തൊഴിലാളികൾക്കാണ് ആഡംബര കാറുകൾ സമ്മാനമായി നൽകി ആദരിച്ചിരിക്കുന്നത്. ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ, ഔഡി Q8, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കൈലാക് തുടങ്ങിയ വാഹനങ്ങളാണ് ജീവനക്കാരുടെ കൈകളിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. മുമ്പ് ദീപാവലി സമയത്ത് വടക്കേ ഇന്ത്യയിലും മറ്റുമാണ് ഇത്തരത്തിലുള്ള ട്രെൻഡ് കണ്ടുവന്നിരുന്നത്.

Hi-Lite Group Gifts 47 Cars To Their Employees In Kerala Range Rover Defender Audi Q8 And More

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അർഹതയ്ക്ക് അംഗീകാരം ലഭിക്കുന്നത് പ്രത്യേകം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. കേരളത്തിൻ്റെ നിർമാണ മേഖലയിലെ സജീവ സാന്നിധ്യമായ ഹൈലൈറ്റ് ഗ്രൂപ്പ് 1996-ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജീവനക്കാർക്ക് വാഹനങ്ങൾ കൈമാറുന്നതിൻ്റെ വീഡിയോകൾ അപു ജോസഫ് കൊട്ടാരത്തിൽ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഹൈ-ലൈറ്റ് അവരെ വെറും സ്റ്റാഫ് എന്നതിലുപരി കുടുംബാംഗങ്ങൾ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്.

ഗ്രൂപ്പിന്റെ വളർച്ചയ്ക്കായി ഓരോ വ്യക്തിയും പരമാവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതുകൊണ്ടാണ് വിലകൂടിയ കാറുകൾ സമ്മാനമായി നൽകി അവരെ ആദരിക്കാൻ തീരുമാനിച്ചതെന്നും കമ്പനി വ്യക്തമാക്കി. കമ്പനി ചെയർമാൻ പി സുലൈമാനും സിഇഒ അജിൽ മുഹമ്മദുമാണ് സമ്മാനങ്ങൾ കൈമാറുവാനായി എത്തിയത്. ഒട്ടും പ്രതീക്ഷിക്കാതെ ഇത്തരത്തിലൊരു ആദരവ് കിട്ടയ ജീവനക്കാരുടെ മുഖങ്ങളിലെ സന്തോഷം വീഡിയോയിൽ വളരെ വ്യക്തമാണ്.

Hi-Lite Group Gifts 47 Cars To Their Employees In Kerala Range Rover Defender Audi Q8 And More

ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കാര്യങ്ങൾ നിലവിലുള്ളതിനേക്കാൾ മികച്ചതാക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഈ സമ്മാനം സഹായിക്കും. ആഘോഷങ്ങളുടെ ഭാഗമായി 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് നേട്ടമാവും.

ഇതുവഴി കേരളത്തിൽ രണ്ടുലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് മേധാവികൾ പറയുന്നു. ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും അവർ അറിയിച്ചു. ഏതൊരു വാഹന പ്രേമിയും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ വാഹനങ്ങളാണ് ലാൻഡ് റോവർ ഡിഫൻഡറും റേഞ്ച് റോവറും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് റേഞ്ച് റോവറിന് 2.39 കോടി മുതൽ 4.17 കോടി രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Hi-Lite Group Gifts 47 Cars To Their Employees In Kerala Range Rover Defender Audi Q8 And More

അതേസമയം ഡിഫൻഡർ എസ്‌യുവിയാണെങ്കിൽ 1.31 കോടി മുതൽ 3.33 കോടി രൂപ വരെയും വില വരുന്നതാണ്. ഔഡിയുടെ Q8 മോഡലിൻ്റെ വില 1.13 കോടി മുതലാണ് വരുന്നത്. 3.0 ലിറ്റർ, TFSI, 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഔഡിയുടെ എസ്‌യുവിയുടെ ഹൃദയം. ഇത് 340 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 17, 2026, 17:31 [IST]
English summary
Hi lite group gifts 47 cars to their employees in kerala range rover defender audi q8 and more
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X