Just In
- 36 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
അഗ്നിക്കിരയായി നെക്സോൺ ഇവിയും, സംഭവം മുംബൈയിൽ; അന്വേഷണവുമായി ടാറ്റ
ആധുനിക കാലഘട്ടത്തിലേക്ക് വാഹന വിപണി കടക്കുമ്പോൾ ഭാവിയായി ഏവരും പ്രവചിച്ചതാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ വികസനം. ഇതുശരിവെക്കും വിധം ഇന്ന് ഇന്ത്യയിൽ ഇവി മോഡലുകൾ അത്രയേറെയുണ്ടുതാനും. എന്നാൽ അടുത്തിടെയായി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ടു ചെയ്തതോടെ പലവരും ആശയക്കുഴപ്പത്തിലാണ്.

വിവിധ സ്റ്റാർട്ടപ്പുകൾ നിർമിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉണ്ടായ തീപിടിത്തങ്ങളാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. ആശങ്കകളെല്ലാം അകറ്റി കമ്പനികൾ മുന്നോട്ടുവന്നെങ്കിലും ഇന്നും ഒരു വിഭാഗം ഇവി മോഡലുകളെ പൂർണമായും കണ്ണടച്ച് വിശ്വസിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയും അഗ്നിക്കിരയായ സംഭവമാണ് പുറത്തുവരുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നെക്‌സോൺ ഇവി. ഓരോ മാസവും ഏകദേശം 2,500 മുതൽ 3,000 യൂണിറ്റ് വരെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ വിറ്റുപോവുന്നത്. നെക്‌സോൺ ഇവിക്ക് തീപിടിച്ചതായി ഇതുവരെ ഒറു റിപ്പോർട്ടും പുറത്തുവന്നിട്ടുമില്ല. എന്നാൽ ഇന്നലെ മുംബൈയിലെ വസായ് മേഖലയിൽ ടാറ്റ ഇലക്ട്രിക് എസ്‌യുവിക്ക് തീപിടിച്ച സംഭവം പുറത്തുവന്നിരിക്കുകയാണ്.
Tata Nexon EV catches massive fire in Vasai West (near Panchvati hotel), a Mumbai Suburb, Maharashtra. TataMotors pic.twitter.com/KuWhUCWJbB
— Kamal Joshi (KamalJoshi108) June 22, 2022
ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ പ്രാന്തപ്രദേശമായ പഞ്ചവടി ഹോട്ടലിന് സമീപമുള്ള വസായ് വെസ്റ്റിലാണ് ടാറ്റ നെക്‌സോൺ ഇവിക്ക് തീപിടിച്ച സംഭവം റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് കോംപാക്ട് എസ്‌യുവിക്ക് തീപിടിച്ചതിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തീപിടുത്തത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല. ട്രാഫിക്കിൽ ഏകദേശം 5 കിലോമീറ്റർ വേഗതയിൽ വാഹനം മുന്നോട്ടു നീങ്ങികൊണ്ടിരുന്നപ്പോഴാണ് ഒരു ശബ്‌ദം കേൾക്കുന്നത്. തുടർന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ വാർണിംഗ് ലൈറ്റുകൾ കൂടി മുന്നറിയിപ്പു നൽകിയതോടെ ഡ്രൈവർ പുറത്തിറങ്ങി നോക്കി.

തുടർന്ന് ബാറ്ററി പായ്ക്കിൽ നിന്ന് പുക ഉയരുന്നതും തീ അതിവേഗം പടരുന്നതുമാണ് കാണാനായത്. നെക്‌സോൺ ഇവിയിലേക്ക് ഉടമ തന്റെ ഓഫീസിൽ നിന്നും വാഹനം ചാർജ് ചെയ്‌ത് വീട്ടിലേക്ക് പോകുമ്പോഴാണ് തീപിടുത്തമുണ്ടായതെന്ന് പറയപ്പെടുന്നു. ഈ ഒറ്റപ്പെട്ട തീപിടുത്ത സംഭവത്തിന്റെ വസ്തുതകൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ടാറ്റ മോട്ടോർസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്.

നെക്സോൺ ഇവിക്ക് തീപിടിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ടാറ്റ മോട്ടോർസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പൂർണമായ അന്വേഷണത്തിന് ശേഷം വിശദമായ പ്രതികരണം പുറത്തുവിടുമെന്നും തങ്ങളുടെ വാഹനങ്ങളുടെയും ഉപയോക്താക്കളുടെയും സുരക്ഷയിൽ ടാറ്റ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വ്യക്കതമാക്കിയിട്ടുണ്ട്.

വിപണിയിൽ എത്തി ഏകദേശം 4 വർഷത്തിനിടെ 30,000-ലധികം ഇവികൾ രാജ്യത്തുടനീളം 10 ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.അമിത ചാർജിംഗ് അല്ലെങ്കിൽ ഫാസ്റ്റ് ചാർജിംഗ് കാരണം ബാറ്ററി അമിതമായി ചൂടാകുന്നത് EV തീപിടുത്തത്തിന് കാരണമാകും. അപകടത്തിൽ ബാറ്ററി തകരാറിലായതും തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ.

ബാറ്ററി കെമിസ്ട്രി, ഡിസൈൻ, കൂളിംഗ് എന്നിവയും ഇവികൾക്ക് തീ പിടിക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇവികളിൽ തീപിടുത്തവുമായി ബന്ധപ്പെട്ട സംഭവത്തെത്തുടർന്ന് സമ്മർദ്ദത്തിലായ ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളും നെക്സോൺ ഇവിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളിൽ ഉണ്ടാവുന്ന തീപിടുത്തങ്ങൾ അസാധാരണമല്ലെന്നും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ഭവിഷ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ഇത്തരം സംഭവങ്ങളുടെ കാര്യത്തിൽ പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ സുരക്ഷിതമാണ് ഇവി മോഡലുകൾ എന്നും അദ്ദേഹം പറയുന്നു.

പൂനെയിൽ ഓല ഇലക്ട്രിക് S1 പ്രോ സ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ വീഡിയോയിൽ നിന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. പിന്നീട് ഒഖിനാവ ഓട്ടോടെക്, പ്യുവർ ഇവി തുടങ്ങിയ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ മോഡലുകളിലും നിരവധി തീപിടുത്തങ്ങൾ ഉണ്ടായ പശ്ചാത്തലവും ഉടലെടുത്തിരുന്നു.

ഇത്തരം സംഭവങ്ങളിൽ ആറ് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കിടയിൽ നിരവധി ഇവി നിർമാണ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ നിർബന്ധിതരാവുകയും ചെയ്‌തു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ മാർച്ചിൽ കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇത്തരം തീപിടിത്തങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളും സമിതി റിപ്പോർട്ടിനൊപ്പം നിർദേശിക്കും