Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന Toyota കാറുകൾ

ഗുണനിലവാരം, ഈട്‌ എന്നീ രണ്ട് വാക്കുകൾക്കും പകരംവെക്കാൻ ടൊയോട്ട അല്ലാതെ മറ്റൊരു പേര് വാഹന ലോകത്ത് മുഴങ്ങികേൾക്കാനാവില്ല. അത്രയും വിശ്വാസീയതയാണ് ഈ ജാപ്പനീസ് ബ്രാൻഡ് ലോകമെമ്പാടുമായി സമ്പാദിച്ചുവെച്ചിരിക്കുന്നത്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

പോയ വർഷം (2021) അധികം മോഡലുകളൊന്നും ഇന്ത്യയിൽ അവതരിപ്പിക്കാതിരുന്ന ടൊയോട്ട ഈ വർഷം (2022) വിപണിക്കായി കാത്തുവെച്ചിരിക്കുന്നത് നിരവധി മോഡലുകളാണ്. മാരുതിയുടെ റീബാഡ്‌ജ് കാറുകൾ പുറത്തിറക്കി ചീത്തപേരു നേടിയിട്ടുണ്ടെങ്കിലും ടൊയോട്ട വാഹനങ്ങളോട് ഇന്നും ആരാധകരുണ്ട്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ പോലുള്ള വമ്പൻമാർ നേടികൊടുത്ത ഈ പട്ടം അങ്ങനെയൊന്നും കമ്പനിയെ വിട്ടുപോവില്ല. 2022-ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ ടൊയോട്ട മോഡലുകൾ ഏതൊക്കെയെന്ന് ഒന്നറിഞ്ഞിരുന്നാലോ?

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ടൊയോട്ട ഹൈലക്‌സ്

റീബാഡ്‌ജ് മോഡലുകൾ മാത്രം ഇന്ത്യയിൽ അവതരിപ്പിക്കുന്നുവെന്ന ചീത്തപേരിന് അറുതിവരുത്താൻ ജാപ്പനീസ് ബ്രാൻഡ് ഈ വർഷം ആദ്യം പുറത്തിറക്കുന്ന വാഹനമാണ് ഹൈലക്‌സ്. 2022 ജനുവരി അവസാനമോ ഫെബ്രുവരിയിലോ വിപണിയിൽ അവതരിപ്പിക്കുന്ന ടൊയോട്ടയുടെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കാണ് ഹൈലക്‌സ്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

വാഹനം ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഹൈലക്‌സ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ 150 bhp കരുത്തിൽ 360 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 2.4 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ്, 204 bhp പവറിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ 2.8 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിവയായിരിക്കും ഉൾപ്പെടുക.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ഹൈലക്‌സ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ മുൻനിര വകഭേദങ്ങൾക്ക് ഓൾവീൽ ഡ്രൈവ് (AWD) ഓപ്ഷൻ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഓഫ് റോഡിംഗിന് മികച്ചതായിരിക്കും. അതിനാൽ തന്നെ ഓഫ് റോഡ് പ്രേമികളുടെ മനംകവരാനും ഈ വാഹനം പ്രാപ്തമായിരിക്കും.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ടൊയോട്ട ബെൽറ്റ

മാരുതി സിയാസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പ് 'ബെൽറ്റ' എന്ന പേരിൽ ടൊയോട്ട ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നീ മോഡലുകൾക്കു ശേഷം മാരുതി സുസുക്കിയിൽ നിന്നും കടമെടുക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഇത്. വരാനിരിക്കുന്ന ഈ സെഡാൻ പോയ വർഷം നിർത്തലാക്കിയ യാരിസിന് പകരമായി ഇന്ത്യയിൽ സ്ഥാനംപിടിക്കുകയും ചെയ്യും.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

പുതിയ ഫ്രണ്ട് ഗ്രിൽ ഒഴികെ ടൊയോട്ട ബെൽറ്റ സിയാസിന് സമാനമായിരിക്കും. മാരുതി സെഡാന്റെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനിൽ തന്നെയായിരിക്കും വിപണിയിൽ എത്തുക. ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque വരെ വികസിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും വാഗ്‌ദാനം ചെയ്യും.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ടൊയോട്ട റൂമിയോൺ

മാരുതി എർട്ടിഗയ്ക്കും റീബാഡ്ജ് ട്രീറ്റ്‌മെന്റ് ഉടൻ ലഭിക്കും. ഇത് 'റൂമിയോൺ' എന്ന പേരിലായിരിക്കും ടൊയോട്ട പുറത്തിറക്കുക. എംപിവി ഇതിനോടകം തന്നെ ദക്ഷിണേഷ്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ബെൽറ്റയ്ക്ക് സമാനമായി രൂപകല്പനയിൽ ചെറിയ മാറ്റങ്ങൾ മാത്രമേ റൂമിയോൺ അവതരിപ്പിക്കുകയുള്ളൂ. മാരുതി എട്ടിഗയുടെ അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ തന്നെയാകും ഇതിനും തുടിപ്പേകുക.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

105 bhp പവറിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റ് മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യും. കൂടാതെ ഇതിന് ഒരു സിഎൻജി ഓപ്ഷനും ലഭിച്ചേക്കാം.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

പുതുതലമുറ ടൊയോട്ട അർബൻ ക്രൂയിസർ

ഈ വർഷം ആദ്യ പകുതിയിൽ മാരുതി വിറ്റാര ബ്രെസ ഒരു തലമുറ മാറ്റത്തിന് വിധേയമാകുമ്പോൾ അടുത്ത തലമുറ അർബൻ ക്രൂയിസറായി ടൊയോട്ട അതിന്റെ റീബാഡ്ജ് ചെയ്ത പതിപ്പ് പുറത്തിറക്കും.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

നിലവിലെ മോഡലിന്റെ അതേ 1.5 ലിറ്റർ പെട്രോൾ മോട്ടോറാണ് എസ്‌യുവിക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ കൂടുതൽ ശക്തമായ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭ്യമാവുകയും ചെയ്യും.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

പുതിയ മിഡ്-സൈസ് എസ്‌യുവി

മാരുതിയും ടൊയോട്ടയും സംയുക്തമായി ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് ഈ വർഷം വിപണിയിൽ എത്തിയേക്കുമെന്നാണ് അനുമാനം. ടൊയോട്ടയുടെ ഡിഎൻജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനത്തെ അണിയിച്ചൊരുക്കുക.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

അർബൻ ക്രൂയിസറിനും ഫോർച്യൂണറിനും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. ഇപ്പോൾ വിശദാംശങ്ങൾ വിരളമാണെങ്കിലും വൈദ്യുതീകരിച്ച 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനായിരിക്കും പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ ഹൃദയഭാഗത്ത് ഉണ്ടാവുക.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ടൊയോട്ട RAV4

ഇങ്ങ് ഇന്ത്യയില്‍ ഇല്ലെങ്കിലും എല്ലാ വാഹനപ്രേമികളും ഒരുപാട് നാളായി കാത്തിരിക്കുന്ന മോഡലാണ് ടൊയോട്ട RAV4 എസ്‌യുവി. എന്നാൽ ഏവരുടെയും പ്രാർഥനയുടെ ഫലമായി മോഡൽ രാജ്യത്ത് എത്തുമെന്നാണ് വാർത്തകൾ. അതിന്റെ ഭാഗമായി എസ്‌യുവി ഇന്ത്യയിലും പരീക്ഷിച്ചുവരികയാണ്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മോഡല്‍ അടുത്ത വര്‍ഷം ഷോറൂമുകളില്‍ എത്തുമെന്ന് ഒരു സൂചനയുണ്ട്.

Hilux മുതൽ RAV4 വരെ; ഈ വർഷം ഇന്ത്യയിൽ എത്തുന്ന ടൊയോട്ട കാറുകൾ

CKD (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റായിട്ടാകും കമ്പനി കൊണ്ടുവരുക. CBU യൂണിറ്റായതിനാല്‍, ഇന്ത്യയില്‍ RAV4 എസ്‌യുവിക്ക് ഏകദേശം 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Hilux to rav4 new upcoming toyota cars in india this year
Story first published: Saturday, January 1, 2022, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X