ഇരട്ടകളാണ്...! പക്ഷേ കേമനാര്? മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

ഇന്ത്യയിലെ വാഹന പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ളവരാണ് ടൊയോട്ട. ക്വാളിസും, ഇന്നോവയും, ഫോർച്യൂണറും എന്തിന് സാധാരണക്കാരുടെ മനംകവർന്ന എത്തിയോസ് മോഡലുകളിലൂടെയുമാണ് ജാപ്പനീസ് ബ്രാൻഡ് തങ്ങളുടേതായ സ്റ്റാറ്റസ് ആഭ്യന്തര വിപണിയിൽ പിടിച്ചെടുത്തത്. ബജറ്റ് വാഹനങ്ങൾ മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ പ്രാഗൽഭ്യം തെളിയിച്ച ടൊയോട്ട വേറെ ലെവൽ തന്നെ.

ഇന്ന് ഇന്ത്യക്കാർക്ക് എസ്‌യുവി എന്നാൽ ഫോർച്യൂണറും എംപിവിയെന്നാൽ ഇന്നോവയുമാണ് അവസാന വാക്ക്. ഇതുകൂടാതെ ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിയിൽ ഹൈലക്‌സിനെ അവതരിപ്പിച്ച് പുതിയ മാനങ്ങൾ കീഴടക്കാനും ടൊയോട്ട ശ്രമിക്കുകയുണ്ടായി. ഇന്ത്യയിൽ ഈ യൂട്ടിലിറ്റി വാഹനം അവതരിപ്പിച്ചിട്ട് ഏതാണ്ട് ഒരു വർഷത്തോളമായിരിക്കുകയാണിപ്പോൾ. ഇസൂസു വാഴുന്ന സെഗ്മെന്റിനെ തൂക്കാൻ ഹൈലക്‌സിനായിട്ടുണ്ടെന്നാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഇതിഹാസമായ ഫോർച്യൂണറും ഈ പിക്കപ്പ് ട്രക്കും തമ്മിൽ ഒരുപാട് സാമ്യതകളുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

ഇരട്ടകളാണ്...! പക്ഷേ കേമനാര്? മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

രണ്ട് വാഹനങ്ങൾക്കും അവരുടേതായ ഉദ്ദേശ്യമുണ്ടെങ്കിലും നാം വിചാരിക്കുന്നതിലും കൂടുതൽ പൊതുവായ കാര്യങ്ങൾ ഫോർച്യൂണറിനും ഹൈലക്‌സിനുമുണ്ട്. എന്നാൽ രണ്ട് ടൊയോട്ട കാറുകളിൽ ഏറ്റവും മികച്ച മൂല്യം ഏതാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചാലോ? അൽപം പണം മുടക്കി ഒരു ടൊയോട്ട വാഹനം വാങ്ങാൻ ആലോചിച്ചിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ആയതിനാൽ ഇരട്ടകളിലെ കേമനാരെന്ന് അറിയാൻ ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയേക്കാം.

ആദ്യം വിലയുടെ കാര്യത്തിലേക്ക് തന്നെ നമുക്ക് കടക്കാം... അടുത്തിടെ ഹൈക്‌സിന്റെ വില കൂട്ടിയും കുറച്ചും കമ്പനി വാർത്തകളിൽ ഇടംപിടിച്ചിരുന്നത് ഓർക്കുന്നുണ്ടല്ലോ. ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ ബേസ് വേരിയന്റിന് 30.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് ഫോർച്യൂണർ പെട്രോളിനേക്കാൾ 2 ലക്ഷം രൂപയും ഫോർച്യൂണർ ഡീസൽ 4x4 പതിപ്പിനേക്കാൾ 8.5 ലക്ഷം രൂപയും ഹൈലക്‌സിന് കുറവാണെന്ന് സാരം.

മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

അതേസമയം പിക്കപ്പ് മോഡലിന്റെ ടോപ്പ് വേരിയന്റിന്റെ വില ഇപ്പോൾ 37.90 ലക്ഷം രൂപ വരെയാണ്. അതേസമയം ഫോർച്യൂണറിന്റെ ടോപ്പ് എൻഡിന് 50.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക. രണ്ട് വാഹനങ്ങൾക്കും വ്യത്യസ്‌തമായ ഉദ്ദേശ്യമുണ്ടെങ്കിലും ഫോർച്യൂണർ വാഹങ്ങുന്നവർ ഹൈലക്‌സിനെയും മറിച്ചും ചിന്തിക്കാതിരിക്കില്ലെന്ന് ഉറപ്പാണ്. ഒരു പ്രായോഗിക ലൈഫ്റ്റ് സ്റ്റൈൽ പിക്കപ്പ് ആണ് ഹൈലക്‌സെങ്കിൽ ഫോർച്യൂണർ ഒരു ഫാമിലി എസ്‌യുവിയാണ്. ആയതിനാൽ വിലയുടെ കാര്യം പരിഗണിച്ച് ഉത്തരം കണ്ടെത്താനാവില്ല.

ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഫോർച്യൂണറിന് 204 bhp കരുത്തിൽ 500 Nm torque നൽകുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 166 bhp പവറിൽ 245 Nm torque ഉൽപ്പാദിപ്പിക്കുന്ന 2.7 ലിറ്റർ NA പെട്രോൾ എഞ്ചിനും എസ്‌യുവി നിരയിലുണ്ട്. അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ടൊയോട്ട നൽകിയിരിക്കുന്നത്. ഡീസൽ പതിപ്പിൽ ഓപ്ഷണൽ 4WD സിസ്റ്റവും കോർത്തിണക്കിയിട്ടുണ്ട്.

മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

മറുവശത്ത് ഫോർച്യൂണറിന്റെ അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹൈലക്‌സിന് തുടിപ്പേകുന്നത്. ഒരേ പവർ കണക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും എസ്‌യുവിയിലെ പെട്രോൾ ഓപ്ഷൻ ഇതിലില്ലെന്നതാണ് ഹൈലൈറ്റ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ടൊയോട്ട ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 4X4 സംവിധാനം വാഹനത്തിന്റെ സ്റ്റാൻഡേർഡായി തന്നെ ലഭിക്കുകയും ചെയ്യും.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഹൈലക്‌സിന് 5325 mm നീളവും 1855 mm വീതിയും 1815 mm ഉയരവും 3085 mm വീൽബേസുമാണുള്ളത്. അതേസമയം ടൊയോട്ട ഫോർച്യൂണറിന് 4795 mm നീളവും 1855 mm വീതിയും 1835 mm ഉയരവും 2745 mm വീൽബേസുമുണ്ട്. ഫോർച്യൂണറിന്റെ അതേ ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സും പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ പിക്കപ്പ് ട്രക്കിന് എസ്‌യുവിയേക്കാൾ 530 മില്ലീമീറ്ററിന്റെ അധിക നീളമുണ്ട്.

മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

ഫോർച്യൂണറിന് അധികമായി 20 മില്ലീമീറ്ററിന്റെ ഉയരവും ലഭിക്കുന്നു. എന്നാൽ ഹൈലക്‌സിന് എസ്‌യുവിയേക്കാൾ 340 മില്ലീമീറ്ററിന്റെ അധിക വീൽബേസ് ഉണ്ടെന്നതാണ് പ്രത്യേകത. ടൊയോട്ട പ്രീമിയം ഫുൾ സൈസ് എസ്‌യുവി മൂന്ന് നിരകളുള്ള 7 സീറ്റർ വാഹനമാണ്. അതേസമയം ഹൈലക്‌സ് 5 സീറ്റ് സജ്ജീകരണമാണ് സ്റ്റാൻഡേർഡായി ഒരുക്കിയിരിക്കുന്നത്. എന്നാൽ 470 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഒരു വലിയ ട്രങ്ക് സ്പേസ് ലഭിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

അവസാനമായി മെക്കാനിക്കൽ വശങ്ങളിലേക്ക് കടന്നാൽ മുൻവശത്തെ സസ്പെൻഷൻ സജ്ജീകരണം ഉൾപ്പെടെയുള്ള മിക്ക കാര്യങ്ങളും രണ്ട് മോഡലുകളും പങ്കിടുകയാണ്. എന്നാൽ ഫോർച്യൂണറിന്റെ കോയിൽ സ്പ്രിംഗുകൾക്ക് വിരുദ്ധമായി പിന്നിൽ ലീഫ് സ്പ്രിംഗ് റിജിഡ് ആക്‌സിൽ സസ്പെൻഷനാണ് ഹൈലക്‌സ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വ്യത്യസ്ത ഡ്രൈവിംഗ് രീതികൾക്ക് അനുസൃതമായാണ് സമ്മാനിച്ചിരിക്കുന്നത്. ഫോർച്യൂണറിന് മുന്നിലും പിന്നിലും സ്റ്റെബിലൈസറുകളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ഹൈലക്‌സിൽ പിച്ച് ആൻഡ് ബൗൺസ് നിയന്ത്രണത്തിനൊപ്പം ഫ്രണ്ട് സ്റ്റെബിലൈസറുകൾ മാത്രമാണുള്ളത്.

മാറ്റുരയ്ക്കാം ഫോർച്യൂണറും ഹൈലക്‌സും തമ്മിൽ

രണ്ട് വാഹനങ്ങളും ഒരു ഓട്ടോ-ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതും എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ 700 മില്ലിമീറ്റർ വലിയ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഉണ്ടെന്നതും പ്രയോഗികമായ കാര്യമാണ്. രണ്ട് വാഹനങ്ങൾക്കും അവരുടേതായ സവിശേഷതകളോടെയാണ് വരുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ ഒരു വിജയിയെ കണ്ടെത്തുക പ്രയാസമാണ്. ബജറ്റും ആവശ്യവും കണക്കിലെടുത്ത് ഈ രണ്ട് വാഹനങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാം. എല്ലാ ടൊയോട്ട കാറുകളേയും പോലെ മികച്ച റീസെയിൽ വാല്യുവും കുറഞ്ഞ പ്രവർത്തനചെലവും ഇവയ്ക്കുണ്ടാവും.

More from DriveSpark

Article Published On: Wednesday, March 22, 2023, 11:46 [IST]
English summary
Hilux vs fortuner detailed comparison between the toyota pickup truck and suv
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X