സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

എന്നാല്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ വന്ന ശേഷം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് ചെലവേറിയതായിത്തീരുമെന്ന് റിപ്പോര്‍ട്ട്.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

അത്തരം വാണിജ്യ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവ് 62 മടങ്ങ് വരെ ഉയരുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്ക് എട്ട് മടങ്ങ് വരെ വര്‍ധിക്കും.

MOST READ: ലോക പ്രീമിയറിന് മുന്നോടിയായി ഔദ്യോഗിക വീഡിയോ പുറത്ത്; സസ്പെൻസ് പൊളിഞ്ഞ് 2021 സുസുക്കി ഹയാബൂസ

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

കൂടാതെ, ഓരോ വാഹന ഉടമയും നല്‍കേണ്ട റോഡ് നികുതിയ്ക്ക് മുകളിലായി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹരിത നികുതി ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് ഗതാഗത മന്ത്രാലയം സ്‌ക്രാപ്പിംഗ് നയം പ്രഖ്യാപിക്കും.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

മോട്ടോര്‍ വാഹന നിയമമനുസരിച്ച്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കഴിയുമ്പോള്‍ അത് പുതുക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനുമുകളില്‍, സംസ്ഥാനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താന്‍ കഴിയും, ഇത് വാര്‍ഷിക റോഡ് നികുതിയുടെ 10-25 ശതമാനം വരെയാകാം.

MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

ഒരു വാഹന ഉടമ നല്‍കുന്ന സാധാരണ റോഡ് നികുതിക്ക് പുറമെയായിരിക്കും ഇത്. അതുപോലെ, 15 വര്‍ഷത്തില്‍ അധികമായ സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ് നിലവിലെ 300 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയരും.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

കാറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയരും. റോഡ് നികുതിയ്ക്ക് പുറമേ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അത്തരം വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

രണ്ട് സാഹചര്യങ്ങളിലും, ഓട്ടോമാറ്റിക് ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍, വാഹനങ്ങളുടെ കേന്ദ്ര ഡേറ്റാ ബേസായ വഹാനില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യും.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

നിലവില്‍, അനുവദിച്ച 25 ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് സെന്ററുകളില്‍ ഏഴെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, നോയിഡയില്‍ ഉള്‍പ്പെടെ രണ്ട് അംഗീകൃത സ്‌ക്രാപ്പിംഗ് സെന്ററുകള്‍ മാത്രമേയുള്ളൂ.

MOST READ: സ്കോർപിയോൺ മോട്ടോ കിറ്റുമായി അഗ്രസ്സീവ് ലുക്കിൽ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ്

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

പെട്രോള്‍ പമ്പുകള്‍, ഡീലര്‍മാര്‍, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും മൊബൈല്‍ ഫോണുകളില്‍ സ്‌ക്രാപ്പിംഗ് നയത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ശബ്ദ സന്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

മോഷ്ടിച്ച വാഹനം സ്‌ക്രാപ്പ് ചെയ്യുന്നതിന് പോളിസി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളും മന്ത്രാലയം അധികം വൈകാതെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും

ഇന്ത്യയില്‍ സ്‌ക്രാപ്പിംഗ് നയം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Holding On To 15 Year Old Vehicles Will Become Expensive After Scrappage Policy Comes Into Effect. Read in Malayalam.
Story first published: Wednesday, February 3, 2021, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X