അവതരണത്തിന് മുന്നോടിയായി കൈഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ, കൈഗര്‍ എന്നൊരു മോഡലുമായി ഇന്ത്യന്‍ വിപണിയില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ്. പുതിയ വാഹനത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

പുതിയ റെനോ കൈഗര്‍ വരും മാസങ്ങളില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും. കൂടാതെ സവിശേഷതകളും മറ്റ് നിരവധി ഉപകരണങ്ങളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും.

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് മുന്നോടിയായി വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഇത് വെളിപ്പെടുത്തുന്ന ചിത്രങ്ങളും പുറത്തുവന്നു. പുറത്തുവന്ന ചിത്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റ് ആണെന്നും സൂചന നല്‍കുന്നു.

MOST READ: ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ചിത്രങ്ങളില്‍ കാണുന്നതുപോലെ, റെനോ കൈഗര്‍ ക്രോം ഉള്‍പ്പെടുത്തലുകളുള്ള രണ്ട് സ്ലാറ്റ് ഗ്രില്‍ മുന്‍വശത്തും അതിന്റെ മധ്യത്തിലായി വലിയ റെനോ ലോഗോയും കാണാം.

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഗ്രില്ലിന്റെ ഇരുവശത്തും. ഇവയ്ക്ക് ചുവടെ ബമ്പറില്‍ സ്ഥാപിച്ചിരിക്കുന്ന ത്രീ-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, അതിന്റെ മധ്യത്തിലായി വീണ്ടും വലിയ എയര്‍ ഇന്‍ടേക്കും സ്ഥാപിച്ചിരിക്കുന്നു.

MOST READ: XUV300 പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

സ്‌റ്റൈലിഷ് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫംഗ്ഷണല്‍ റൂഫ് റെയിലുകള്‍, സ്റ്റോപ്പ് ലാമ്പുള്ള റൂഫില്‍ ഘടിപ്പിച്ച സ്പോയ്ലര്‍, സിഗ്‌നേച്ചര്‍ സി ആകൃതിയിലുള്ള എല്‍ഇഡി ടൈയില്‍ ലാമ്പുകള്‍, സില്‍വര്‍ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയും കോംപാക്ട് എസ്‌യുവിയുടെ സവിശേഷതകളാണ്.

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

വരാനിരിക്കുന്ന എസ്‌യുവിയുടെ ഇന്റീരിയറും ഇപ്പോള്‍ ചിത്രത്തില്‍ കാണാം. സവിശേഷതകള്‍, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, മറ്റ് സുരക്ഷ ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റെനോ കിഗറിന്റെ ക്യാബിന്‍. എസ്‌യുവിയുടെ ഇന്റീരിയര്‍ ബ്ലാക്ക് / ബ്രൗണ്‍ നിറത്തിലുള്ള തീം ഉപയോഗിച്ച് സ്പോര്‍ട്ടി രൂപം നല്‍കുന്നു.

MOST READ: ഇന്റലിഗോ സാങ്കേതികവിദ്യയുമായി പുതിയ ടിവിഎസ് ജുപ്പിറ്റർ വിപണിയിൽ; വില 72,347 രൂപ

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോളുകള്‍ എന്നിവ റെനോ കിഗറില്‍ വാഗ്ദാനം ചെയ്യും.

ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തലുകള്‍ തുടങ്ങി നിരവധി സുരക്ഷ ഉപകരണങ്ങളും എസ്‌യുവിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് പതിപ്പുകളുള്ള 1.0 ലിറ്റര്‍ എഞ്ചിനാണ് പുതിയ കിഗര്‍ കോംപ്ക്ട് എസ്‌യുവിയില്‍ എത്തുമെന്ന് റെനോ പ്രഖ്യാപിച്ചത്. ഇവ രണ്ടും സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കും.

അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിനൊപ്പം എഎംടി ഗിയര്‍ബോക്‌സും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും, ടര്‍ബോചാര്‍ജ്ഡ് യൂണിറ്റിന് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായി ലഭിക്കും.

Image Courtesy: car king

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Sub-4 Meter Compact SUV Arrived At Dealerships Ahead Of Its Launch, More Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X