പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ടാറ്റ മോട്ടോർസ് പുനർജന്മം നൽകിയ ഐതിഹാസിക എസ്‌യുവി മോഡൽ സഫാരി വിൽപ്പനയ്ക്ക് എത്താനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിഗ് ഫെബ്രുവരി നാലിന് കമ്പനി ആരംഭിക്കും.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ജനുവരി 26-ന് അവതരിപ്പിച്ച 2021 സഫാരിക്ക് മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഫെബ്രുവരി നാലു മുതൽ എം‌ജി ഹെക്ടർ പ്ലസിന്റെ പ്രധാന എതിരാളിക്കായി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും ബുക്കിംഗ് തുക പങ്കിട്ടിരുന്നില്ല.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

എന്നാൽ 2021 സഫാരിക്കായുള്ള ബുക്കിംഗ് തുക 30,000 രൂപയായാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. വാഹനം സ്വന്തമാക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് നിശ്ചിത തുക നൽകി അംഗീകൃത ടാറ്റ ഡീലർഷിപ്പുകളിലൂടെ എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.

MOST READ: സിട്രണ്‍ C5 എയര്‍ക്രോസ്: പുതിയ എസ്‌യുവിയെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ഫെബ്രുവരി അവസാനം പുതിയ എസ്‌യുവി വിൽപ്പനയ്‌ക്കെത്തുന്നതോടെ വില നിർണയത്തെ സംബന്ധിച്ചുള്ള കാര്യങ്ങളും ടാറ്റ മോട്ടോർസ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് സൂചന.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ഇത് അടിസ്ഥാന വേരിയന്റായ XE പതിപ്പിനായുള്ള എക്സ്ഷോറൂം വിലയാകും. അതേസമയം ടോപ്പ് എൻഡ് XZ+ മോഡലിനായി 21.99 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആകെ ആറ് വേരിയന്റുകളിലാണ് പുതിയ ടാറ്റ സഫാരി വിപണിയിൽ അണിനിരക്കുക.

MOST READ: പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ടാറ്റ ഹാരിയറിന്റെ അതേ 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് സഫാരിക്കും കരുത്തേകുക. ഇത് പരമാവധി 168 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

എസ്‌യുവിക്ക് പെട്രോൾ എഞ്ചിൻ ഓപ്ഷൻ പ്രാരംഭ ഘട്ടത്തിൽ ഉണ്ടാകില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ സമീപഭാവിയിൽ ഹാരിയറിന് സമ്മാനിക്കുന്നതു പോലെ സഫാരിക്കും ഒരു പെട്രോൾ യൂണിറ്റ് ലഭ്യമായേക്കും. എഞ്ചിൻ മാത്രമല്ല 2021 ടാറ്റ സഫാരി അതിന്റെ രൂപവും ഹാരിയറിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ്.

MOST READ: ഹെക്‌സയ്ക്ക് ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും; നവീകരണം നല്‍കി ടാറ്റ

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

എന്നിരുന്നാലും പുതിയ സഫാരിയെ വേറിട്ടു നിർത്താൻ പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ക്രോം ഗ്രിൽ, റൂഫ് റെയിലുകൾ, നവീകരിച്ച ടെയിൽ ലൈറ്റുകൾ എന്നിവയും അതിലേറെയും ഘടകങ്ങൾ കമ്പനി ഉൾച്ചേർത്തിട്ടുണ്ട് എന്ന കാര്യം സ്വാഗതാർഹമാണ്.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായ മിക്ക ഘടകങ്ങളും ഹാരിയറിൽ നിന്ന് എടുത്തിട്ടുണ്ട്. എന്നിരുന്നാലും കാര്യങ്ങൾ പുതുമയുള്ളതാക്കാൻ ടാറ്റ ഇവിടെയും ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുത്തൻ സഫാരിക്കായുള്ള ബുക്കിംഗ് തുക വെളിപ്പെടുത്തി ടാറ്റ

ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ പതിപ്പായും ബെഞ്ച് സീറ്റുകളുള്ള ഏഴ് സീറ്റർ വേരിയന്റായും പുതിയ സഫാരി ലഭ്യമാണ്. സീറ്റുകൾക്കും ഡോർ പാഡുകൾക്കുമായി പുതിയ ഓയിസ്റ്റർ വൈറ്റ് അപ്ഹോൾസ്റ്ററിയും ഇൻസ്ട്രുമെന്റ് പാനലിന് ചുറ്റും ഒരു പുതിയ ആഷ് വുഡ് ട്രിമും ചേർത്തത് സഫാരിക്ക് പുതുമ നൽകാനും ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
2021 Tata Safari Booking Amount Has Been Set At RS 30,000. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X