Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെക്സയ്ക്ക് ഇനി ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും; നവീകരണം നല്കി ടാറ്റ
2021 നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിനെ സംബന്ധിച്ച് അരങ്ങേറ്റങ്ങളുടെ വര്‍ഷമാണ്. പോയ വര്‍ഷം ജനുവരിയില്‍ നിരവധി മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു.

ഈ വര്‍ഷവും അതേ പാതയിലാണ് നിര്‍മ്മാതാക്കള്‍ എന്ന് വേണം പറയാന്‍. തങ്ങളുടെ പുതിയ അരങ്ങേറ്റങ്ങളായ ആള്‍ട്രോസ് ഐടര്‍ബോ, പുതിയ സഫാരി എന്നിവ നിരത്തുകളിലേക്ക് എത്തി.

ഒരുകാലത്ത് ബ്രാന്‍ഡിന്റെ മുന്‍നിര ഉത്പ്പന്നമായ ഹെക്സയെക്കുറിച്ച് ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു അപ്ഡേറ്റ് വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എസ്യുവിക്ക് വളരെയധികം ആവശ്യമായ സോഫ്റ്റ്വെയര് നവീകരണം ലഭിച്ചു. ഇപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഉപയോഗിച്ച് ഇത് വാങ്ങാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ബലേനോയ്ക്ക് പുത്തൻ അപ്ഡേറ്റുകൾ നൽകാനൊരുങ്ങി മാരുതി; അവതരണം താമസിയാതെ

നേരത്തെ ഇത് ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ, അത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കിയിരുന്നുവെങ്കിലും എല്ലാ ഐഫോണ്‍ ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിച്ചു.

ഇപ്പോള്‍, കമ്പനി ഇക്കാര്യം മനസിലാക്കുകയും ആപ്പിള്‍ കാര്‍പ്ലേ അവതരിപ്പിക്കുകയും ചെയ്തു, ഇത് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്സ്വാഗനെ

നിലവില്‍, ഹെക്സയുടെ ഉത്പാദനം ടാറ്റ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് വാഹനത്തിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്.

എന്നിരുന്നാലും, ഈ വര്‍ഷാവസാനം ബ്രാന്‍ഡ് അപ്ഡേറ്റുചെയ്ത ഹെക്സ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ് യുവിയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ സമീപകാലത്ത് നിരവധി തവണ പുറത്തുവന്നിരുന്നു.
MOST READ: പാത്ത്ഫൈൻഡർ എസ്യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങളില്‍ നിന്ന്, ഒരു കാര്യം വ്യക്തമാണ്, എഞ്ചിന്, മാറ്റങ്ങള്‍ക്ക് പുറമെ, സ്റ്റൈലിംഗ്, കോസ്മെറ്റിക് എന്നിവയില്‍ പഴയ പതിപ്പില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ബ്ലാക്ക് ഔട്ട് ഫ്രണ്ട് ഗ്രില്ലും ഉപയോഗിച്ച് ധാരാളം ക്രോമുകള് പുതിയ പതിപ്പില്‍ ഇടംപിടിക്കുന്നുണ്ട്. അഞ്ച് സ്പോക്ക് അലോയ് വീലുകളും നവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്.
MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മുമ്പത്തെ രൂപത്തിലെന്നപോലെ, ചരിഞ്ഞ A-പില്ലറും നേരായ B, C, D പില്ലറുകളും വാഹനത്തിന് ലഭിക്കുന്നു. ടെയില്‍ഗേറ്റിലുടനീളം രണ്ട് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ക്രോം പ്ലേറ്റ് ഉപയോഗിച്ച് ഒരേ ജോഡി ടൈല്‍ലൈറ്റുകള്‍ ഇതിന് ലഭിക്കുന്നു. പിന്നില്‍ 4 × 4 ബാഡ്ജിംഗും നല്കിയിരിക്കുന്നതായി പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരിന്നു.

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പില്‍, ടാറ്റ ഹെക്സയുടെ പ്രത്യേക ഡെറിവേറ്റീവ് ബീ ഹെക്സ സഫാരി പതിപ്പ് അവതരിപ്പിച്ചു. അത് 4WD ശേഷിയുള്ള ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള വാഹനമായി കണക്കാക്കപ്പെടുന്നു.

എന്നിരുന്നാലും, ഇതൊരു കണ്‍സെപ്റ്റ് മാത്രമാണെന്നും, ഉത്പാദന ഘട്ടത്തിലെത്താന്‍ സാധ്യതയില്ലെന്നും കമ്പനി അവകാശപ്പെട്ടു. പകരം, കമ്പനി അതിന്റെ ഏറ്റവും പുതിയ ഏഴ് സീറ്റര്‍ ഡെറിവേറ്റീവ് ഹാരിയറില്‍ 'സഫാരി' ബ്രാന്‍ഡ് നാമം വീണ്ടും അവതരിപ്പിച്ചു.

ഇതിന് മുമ്പ് ഗ്രാവിറ്റാസ് എന്ന് നാമകരണം ചെയ്തിരുന്നു. കമ്പനിയുടെ ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിക്ക് കീഴില്‍ രൂപകല്‍പ്പന ചെയ്ത ടാറ്റയില്‍ നിന്നുള്ള ആദ്യത്തെ കാറുകളില്‍ ഒന്നാണ് ഹെക്സ. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിര്‍മ്മാതാവ് ബിഎസ് VI രൂപത്തില്‍ വാഹനത്തെ തിരികെ എത്തിക്കാനും പദ്ധതിയുണ്ട്. നവീകരിച്ച 2.2 ലിറ്റര്‍ വരിക്കോര്‍ ഡീസല്‍ എഞ്ചിന് ഉപയോഗി്ച്ചാകും വാഹനം നിരത്തില്‍ എത്തുക.

ബിഎസ് VI പരിവേഷത്തില്‍, ഈ യൂണിറ്റ് 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ലോവര്‍-സ്പെക്ക് വേരിയന്റുകള്‍ക്കായി 5 സ്പീഡ് മാനുവല്‍, ഉയര്‍ന്ന-സ്പെക്ക് വേരിയന്റുകള്‍ക്കായി 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടുന്നു. ഒരു 4WD സജ്ജീകരണവും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്തേക്കും.