പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ 2021 മോഡൽ ഒഴിവാക്കാൻ തീരുമാനിച്ച് നിസാൻ. പകരം 2021 ഫെബ്രുവരി നാലിന് വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡ്.

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

എന്നാൽ ജാപ്പനീസ് ബ്രാൻഡ് അതിന്റെ മിഡ്-സൈസ് ത്രീ-റോ എസ്‌യുവിയുടെ പുതിയ ആവർത്തനം അടുത്ത വർഷത്തോടെയാകും വിൽപ്പനയ്ക്ക് എത്തിക്കുക എന്നതും ശ്രദ്ധേയമാണ്.

അതിന്റെ ഭാഗമായി പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുതിയ മോഡലന്റെ ടീസറുമായി രംഗത്തെത്തിയിരിക്കുകയാണ് നിസാൻ. ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പുതിയ പാത്ത്ഫൈൻഡറിനെക്കുറിച്ച് കമ്പനി ളരെ കുറച്ച് വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ.

MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

എങ്കിലും പുതിയ എസ്‌യുവിയുടെ പിൻഭാഗവും മുൻഭാഗവും ഈ ടീസറിലൂടെ കാണാനാകും. 2022 മോഡൽ പാത്ത്ഫൈൻഡർഎസ്‌യുവിയുടെ മുൻവശത്ത് നിസാൻ റോഗിൽ നിന്നുമുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ഇടംപിടിക്കുന്നത്.

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പിൻവശത്ത് പ്രൊഫൈലിൽ നേരായ ഡോർ, ബോക്‌സി ടെയിൽ‌ഗേറ്റ്, ബാഡ്‌ജിംഗ് എന്നിവ ഉൾപ്പെടുന്നു. ടീസർ വീഡിയോയിൽ ഉയർന്ന വേഗതയിൽ പായുന്ന വാഹനത്തെയാണ് നിസാൻ ചിത്രീകരിക്കുന്നത്.

MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

3.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 എഞ്ചിനാണ് പാത്ത്ഫൈൻഡർ എസ്‌യുവിയുടെ കരുത്ത്. എഞ്ചിൻ നിലവിൽ 270 bhp പവറിൽ 340 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട്, ഓൾ-വീൽ ഡ്രൈവ് ഉള്ള സിവിടി ഗിയർബോക്‌സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഇൻലൈൻ-4 യൂണിറ്റും ശ്രേണിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഭാവിയിൽ എസ്‌യുവി ഒരു ഹൈബ്രിഡ് പതിപ്പ് ഉപയോഗിച്ച് അപ്‌ഗ്രേഡുചെയ്യുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

എന്നാൽ നിസാൻ അതിന്റെ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാത്ത്ഫൈൻഡർ എസ്‌യുവിയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ.

പാത്ത്ഫൈൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി നിസാൻ എത്തുന്നു; ടീസർ പുറത്ത്

ഇന്റീരിയർ സവിശേഷതകളെക്കുറിച്ചോ മറ്റ് സവിശേഷതകളെക്കുറിച്ചോ നിസാൻ ഇതുവരെ വെളിപ്പെടുത്താൻ തയാറായിട്ടില്ല. എന്നിരുന്നാലും പാത്ത്ഫൈൻഡറിന്റെ മുൻഗാമിയ്ക്ക് നൽകാനുണ്ടായിരുന്നതിൽ ഭൂരിഭാഗവും 2022 ആവർത്തനത്തിൽ നിലനിർത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Teased All-New 2022 Pathfinder SUV. Read in Malayalam
Story first published: Monday, February 1, 2021, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X