Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില് സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്ത്തിച്ചാല് കോണ്ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം
2021 ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.

സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിനുശേഷവും വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷവും ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുന്ന തീരുമാനമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ മന്ത്രി അറിയിച്ചത്.

പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിനായി സ്വമേധയാ ഉള്ള വാഹന സ്ക്രാപ്പേജ് നയത്തിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു നയമെന്ന നിലയിൽ വാഹന സ്ക്രാപ്പേജ് നിരവധി രാജ്യങ്ങളിൽ സജീവമാണ്.

മാത്രമല്ല അതിന്റെ ബഹുമുഖ ആനുകൂല്യങ്ങൾ ആവർത്തിച്ച് എടുത്തുകാണിക്കുകയും ചെയ്യുന്നു. ഇത് ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെടുകയും ചെയ്‌തു.
MOST READ: ബജറ്റ് 2021; ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നയ പിന്തുണ ലളിതമാക്കണമെന്ന് ടൊയോട്ട

ഇതുവഴി വാഹന മലിനീകരണവും എണ്ണ ഇറക്കുമതി ബില്ലുകളും കുറയ്ക്കും. പുതിയ സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കാനും ഉത്പാദനചെലവ് കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.

ഹൈബ്രിഡ് വാഹനങ്ങൾ, സിഎൻജി, എൽപിജി, എഥനോൾ തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന കാര്യവും ശ്രദ്ധേയമാണ്.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

പെട്രോൾ പവർ ഡീസൽ പവർ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുതീകരിച്ച കാറുകൾക്ക് മലിനീകരണ തോത് വളരെ കുറവായതിനാലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. പഴയ വാഹനങ്ങൾക്ക് മലിനീകരണ നികുതി എന്നും അറിയപ്പെടുന്ന ‘ഗ്രീൻടാക്‌സ്' പിരിച്ചെടുക്കാനുള്ള നിർദേശത്തിന് നിതിൻ ഗഡ്ക്കരി അടുത്തിടെ അംഗീകാരം നൽകിയിരുന്നു.

പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് നികുതി ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നതിനാൽ ഹരിത നികുതിക്കായി നടപ്പിലാക്കുന്ന ഔദ്യോഗിക സർക്കാർ നയം ഉടൻ പ്രാബല്യത്തിൽ വരില്ല.
MOST READ: ടാറ്റ സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപ; സാധ്യതകൾ ഇങ്ങനെ

ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള മോഡലുകൾക്ക് റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും നികുതി തുക മുടക്കേണ്ടി വരിക.