Just In
- 44 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള് പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Movies
ഡിംപലിനെ മജിസിയ പിന്നില് നിന്നും കുത്തിയോ? സൗഹൃദത്തില് വിള്ളല് വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്വ്വ കാഴ്ച, കുറവ് പന്തുകള് നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സ് 500 പോയിന്റിലേറെ വര്ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റ സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപ; സാധ്യതകൾ ഇങ്ങനെ
പുത്തൻ പ്രതീക്ഷകളുമായി 2021 ജനുവരി 26-നാണ് ടാറ്റ തങ്ങളുടെ ഐതിഹാസിക മോഡലായ സഫാരിയെ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കുന്നത്. പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിൽ എത്തിയ വാഹനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നതും.

ടാറ്റയുടെ പുതിയ മുൻനിര എസ്‌യുവിക്കായുള്ള ബുക്കിംഗ് 2021 ഫെബ്രുവരി നാലു മുതൽ ആരംഭിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് സഫാരിയുടെ വിലയാകും എന്നതിൽ സംശയമൊന്നുമില്ല. ഒരു റിപ്പോർട്ട് അനുസരിച്ച് സഫാരിയുടെ ആമുഖ വില 14.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് സൂചന.

ഇത് അടിസ്ഥാന വേരിയന്റായ XE പതിപ്പിനായുള്ള എക്സ്ഷോറൂം വിലയാകും. അതേസമയം ടോപ്പ് എൻഡ് XZ+ മോഡലിനായി 21.99 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. വിശദമായ വില പട്ടിക ടാറ്റ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സഫാരിയുടെ വിലനിർണയത്തിൽ മികച്ച സ്ഥാനം നേടാനായിരിക്കും ബ്രാൻഡ് ശ്രമിക്കുക.
MOST READ: ഹൈലാൻഡർ എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

പുതിയ 2021 സഫാരി ടാറ്റ ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണെങ്കിലും ഒരു ഐക്കണിക് നെയിംപ്ലേറ്റിന്റെ പുനരുജ്ജീവിപ്പിക്കൽ കൂടിയായി ഇത് മാറി. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വേരിയന്റുകളിലായാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

ഹാരിയറിന്റെ ബേസ് XE പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക നിര സീറ്റുകളുള്ള സഫാരിക്ക് വെറും ഒരു ലക്ഷം രൂപ മാത്രമാണ് കൂടുതൽ എന്ന കാര്യവും ശ്രദ്ധേയമാണ്. ഹാരിയറിനോട് സാമ്യമുള്ള ഡിസൈനാണെങ്കിലും ചില പ്രധാന വ്യത്യാസങ്ങൾ ഉൾക്കൊള്ളിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.
MOST READ: 70-ാം വാർഷികം കളറാക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസർ 300 ഓഗസ്റ്റിൽ എത്തിയേക്കും

ക്രോമിൽ പൂർത്തിയാക്കിയ ടാറ്റയുടെ സിഗ്നേച്ചർ ട്രൈ-ആരോ മോട്ടിഫുകളുള്ള ഗ്രില്ലാണ് സഫാരിയുടെ മുൻവശത്തെ ആകർഷണം. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകൾ ഉൾക്കൊള്ളുന്ന കൂടുതൽ ക്രോം ഘടകങ്ങളാണ് ഇവിടെ വ്യത്യസ്‌തമാകുന്നത്. പൂർണ റിയർ ക്വാർട്ടർ ഗ്ലാസ്, സ്റ്റെപ്പ്ഡ് മേൽക്കൂര, കൂടുതൽ നേരായ പിൻഭാഗം എന്നിവ ഉപയോഗിച്ച് സഫാരിയുടെ പിൻഭാഗവും ടാറ്റ വ്യത്യസ്‌തമാക്കി.

ടെയിൽ-ഗേറ്റ് തികച്ചും പുതിയതാണ്. കൂടാതെ ടെയിൽ ലൈറ്റുകളും അല്പം വ്യത്യസ്തമാണ്. സഫാരി ലിഖിതങ്ങളുള്ള സിൽവർ ഉൾപ്പെടുത്തലുകളുള്ള പുതിയ മേൽക്കൂര റെയിലുകളും സഫാരിക്ക് ലഭിക്കുന്നു. മാന്യമായ മൂന്നാം നിരയ്‌ക്ക് വഴിയൊരുക്കാൻ ടാറ്റ ഹാരിയറിന്റെ നീളത്തിൽ അധികമായി 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും ചേർത്തു.
MOST READ: 2021 ഹയാബൂസയുടെ ആദ്യ ടീസർ വീഡിയോ പങ്കുവെച്ച് സുസുക്കി

സഫാരി എല്ലായ്പ്പോഴും ഒരു യഥാർത്ഥ മൂന്ന്-വരി എസ്‌യുവിയായിരിക്കണം. അതിനാൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റർ, ബെഞ്ച് സീറ്റുകളുള്ള 7 സീറ്റർ എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനോടു കൂടിയാണ് എസ്‌യുവിയെ ഒരുക്കിയിരിക്കുന്നതും. എങ്കിലും ഡാഷ്‌ബോർഡ് ലേഔട്ടും സവിശേഷതകളുടെ പട്ടികയും ഹാരിയറിനോട് സാമ്യമുള്ളതാണ്.

എന്നിരുന്നാലും സഫാരിക്ക് സീറ്റുകൾക്കും ഡോർ പാഡുകൾക്കുമായി പുതിയ ഓയിസ്റ്റർ വൈറ്റ് അപ്ഹോൾസ്റ്ററിയും ഇൻസ്ട്രുമെന്റ് പാനലിന് ചുറ്റും ഒരു പുതിയ ആഷ് വുഡ് ട്രിമും ചേർത്തത് പുതുമ നൽകുന്നുണ്ട്.

ഹാരിയറിനെപ്പോലെ സഫാരിയും ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ പ്ലാറ്റ്ഫോമിനെ തന്നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹാരിയറിന്റെ ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഇത് പരമാവധി 168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരിയുടെ ഒരേയൊരു എതിരാളി എംജി ഹെക്ടർ പ്ലസ് മാത്രമാണ്. എന്നിരുന്നാലും ഉടൻ തന്നെ ഹ്യുണ്ടായി ക്രെറ്റയുടെ 7 സീറ്റർ പതിപ്പും വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500 വിൽപ്പനയ്ക്ക് എത്തുമ്പോൾ മത്സരം കൂടുതൽ കനക്കും.