Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
70-ാം വാർഷികം കളറാക്കാൻ ടൊയോട്ട; ലാൻഡ് ക്രൂയിസർ 300 ഓഗസ്റ്റിൽ എത്തിയേക്കും
ജനപ്രിയ ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ 70-ാം വാർഷികം 2021 ഓഗസ്റ്റ് ഒന്നിന് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഐതിഹാസിക മോഡലായി കണക്കാക്കപ്പെടുന്ന വാഹനത്തിന്റെ പുതുതലമുറ ആവർത്തനത്തെ അവതരിപ്പിച്ചുകൊണ്ടാകാം ബ്രാൻഡ് ആഘോഷത്തിന് മാറ്റേകുക.

ലാൻഡ് ക്രൂയിസർ 300 എന്നറിയപ്പെടുന്ന പുതുതലമുറ മോഡലിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. പൂർണമായും പുനർരൂപകൽപ്പന ചെയ്ത പുറംമോടിയും പുതിയ ഇന്റീരിയർ, ഫീച്ചറുകൾ, സുരക്ഷ, കണക്റ്റീവ് സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട മെച്ചപ്പെടുത്തലുകളുമായിരിക്കും പ്രീമിയം എസ്‌യുവി വിപണിയിലെത്തുക.

ഏകദേശം 14 വർഷത്തെ ഉത്‌പാദനത്തിനുശേഷം ലാൻഡ് ക്രൂയിസർ 200 നിർത്തലാക്കുകയും ചെയ്യും. ടൊയോട്ടയുടെ ജാപ്പനീസ് നിർമാണ കേന്ദ്രം പുതിയ മോഡലിനെ ഉൾക്കൊള്ളുന്നതിനായി ഉപകരണ മാറ്റങ്ങൾക്ക് വിധേയമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
MOST READ: ടിയാഗൊയ്ക്ക് ലിമിറ്റഡ് എഡിഷനുമായി ടാറ്റ; ടീസര്‍ പുറത്ത്

ഈ പ്രക്രിയയ്ക്ക് കുറച്ച് മാസങ്ങളെടുക്കുമെങ്കിലും പുതിയ മോഡലിലേക്ക് പോകുന്നതിനുമുമ്പ് ടൊയോട്ട സാധാരണയായി ഡീലർഷിപ്പുകൾക്കായി കൂടുതൽ സ്റ്റോക്കുകൾ നിർമിക്കുന്ന തിരക്കിലാണിപ്പോൾ. വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ പൂർണമായും മറച്ചുവെക്കാൻ ഇതുവരെയും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ടൊയോട്ട ലാൻഡ് ക്രൂസർ 300 ഈ വർഷം പകുതിയോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓഫ്-റോഡിംഗ് എസ്‌യുവിയുടെ പുതിയ പതിപ്പ് V8 എഞ്ചിനുകളെ കൂടുതൽ മിതമായ ആറ് സിലിണ്ടർ യൂണിറ്റുകൾക്ക് അനുകൂലമാക്കും.
MOST READ: മാഗ്നൈറ്റിന് തിരിച്ചടി; എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇനി റെനോ കിഗർ

3.5 ലിറ്റർ ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിനും അതിന്റെ ഹൈബ്രിഡ് വേരിയന്റും തെരഞ്ഞെടുത്ത വിപണികൾക്കായി ടൊയോട്ട വാഗ്‌ദാനം ചെയ്യും. ഇതോടൊപ്പം 3.3 ലിറ്റർ ആറ് പോട്ട് ഡീസലും ലാൻഡി ക്രൂയിസറിൽ ടൊയോട്ട ലഭ്യമാക്കാം.

നിലവിലുള്ള ലാൻഡർ ഫ്രെയിം ചാസിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാകും പുതിയ ലാൻഡ് ക്രൂയിസറിന് അടിവരയിടുക. നിലവിലെ മോഡലിന് സമാനമായ അനുപാതമുണ്ടാകുമെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
MOST READ: ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

പല വിപണികളിലും ലാൻഡ് ക്രൂസർ 200 പുതുവേഷത്തിലേക്ക് എത്തില്ല. അതിന് പകരമായി LC200 അടിസ്ഥാനമാക്കിയുള്ള ലെക്‌സസ് LX എസ്‌യുവിക്ക് പകരക്കാരനായി ഒരു മോഡൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അഭ്യൂഹമുണ്ട്.

ഇതിന് LQ നെയിംപ്ലേറ്റ് വഹിക്കാനും ഓഫ്-റോഡിംഗിന് പ്രാപ്തിയുള്ള കൂടുതൽ ആഢംബര സവിശേഷതകളുള്ള ഒരു യൂണിബോഡി നിർമാണത്തിലേക്ക് നീങ്ങാനും കഴിയും. പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂസർ സമീപഭാവിയിൽ ഇന്ത്യയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
MOST READ: വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

കാരണം രാജ്യത്തെ ആഢംബര പ്രീമിയം എസ്‌യുവി ശ്രേണിയിൽ തന്റേതായ വ്യക്തിത്വം സൃഷ്‌ടിച്ച് ഒരു ആരാധകവൃന്ദം തന്നെയുണ്ടാക്കാൻ ലാൻഡ് ക്രൂസറിന് സാധിച്ചിട്ടുണ്ട് എന്നതാണ്. മാത്രമല്ല വെൽഫയർ ആഢംബര എംപിവി രാജ്യത്ത് വിൽപ്പനയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് ടൊയോട്ടക്ക് ആശ്വാസമേകിയിട്ടുണ്ട്.