വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ മഹീന്ദ്രയുടെ സാന്നിധ്യമാണ് XUV300. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന ഖ്യാതിയാണ് മോഡലിന്റെ വിജയവും.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയ ഒരെയൊരു ഇന്ത്യൻ കോംപാക്‌ട് എസ്‌യുവിയും മഹീന്ദ്ര XUV300 ആണ്. വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി ഉടൻ തന്നെ XUV300 എസ്‌യുവിയുടെ മോഡൽ ലൈനപ്പ് വിപുലീകരിക്കും.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

പുതിയ പെട്രോൾ ഓട്ടോമാറ്റിക് മോഡലിനെ വിപണിയിൽ എത്തിച്ച് കളനിറയാനാണ് മഹീന്ദ്രയുടെ പദ്ധതി. 2021 ജനുവരിയിൽ ഈ വേരിയിന്റ് വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ XUV300 ഓട്ടോമാറ്റിക്കിനായി അധികം കാത്തിരിക്കേണ്ട എന്നാണ് സൂചന.

MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

അതായത് XUV300 പെട്രോൾ ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില മഹീന്ദ്ര ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എന്നിരുന്നാലും കാറിന്റെ ഔദ്യോഗിക സമാരംഭ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

XUV300-യുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള മോഡലിനെ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് സബ്-4 മീറ്റർ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്‌യുവിയെ പിൻവലിച്ച് സ്കോഡ

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായി ലഭ്യമാക്കിയിരുന്നു. അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റുകൾക്കായി മാത്രം കമ്പനി നീക്കിവച്ചിരിക്കുന്നു. പെട്രോൾ ഓട്ടോമാറ്റിക് കൂടി എത്തുന്നതോടെ വിൽപ്പനയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

XUV300 കോംപാക്‌ട് എസ്‌യുവിക്ക് നിലവിൽ 7.95 ലക്ഷം മുതൽ 12.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ എന്നിവയെല്ലാം വാഹനത്തിന്റെ പുറംമോടിയിലെ പ്രത്യേകതകളാണ്.

MOST READ: ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

അതോടൊപ്പം ബ്ലൂടൂത്തുള്ള 4 സ്പീക്കർ ഓഡിയോ സിസ്റ്റം, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റി, മൾട്ടി മോഡ് സ്റ്റിയറിംഗ്, ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ടയർ പൊസിഷൻ ഡിസ്പ്ലേ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളായി മഹീന്ദ്രയുടെ സബ് കോംപാക്‌ട് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

ടോപ്പ് എൻഡ് W8 (O) വേരിയന്റ് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, ഹീറ്റഡ് വിംഗ് മിററുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, മിഡിൽ റിയർ സീറ്റിനായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, പവർഡ് സൺറൂഫ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, രണ്ടാം നിര സീറ്റ് ബെൽറ്റ് റിമൈൻഡർ, 7 എയർബാഗുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

വിൽപ്പന കൂട്ടാൻ മഹീന്ദ്ര; XUV300 പെട്രോൾ ഓട്ടോമാറ്റിക് ഫെബ്രുവരിയിലെത്തും

2021 മഹീന്ദ്ര XUV300 പെട്രോൾ ഓട്ടോമാറ്റിക്കിന് ശേഷം പുതുതലമുറ മഹീന്ദ്ര XUV500, സ്കോർപിയോ എസ്‌യുവികളും പുറത്തിറക്കും. രണ്ട് മോഡലുകളും കൂടുതൽ ശക്തമായ എഞ്ചിൻ സജ്ജീകരണത്തിനൊപ്പം കാര്യമായ കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങൾക്ക് സാക്ഷ്യംവഹിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2021 Mahindra XUV300 Petrol Automatic To Be Launched In February. Read in Malayalam
Story first published: Friday, January 29, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X