ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

മോഡൽ എസിന്റെ അപ്‌ഡേറ്റിനായി കാത്തിരുന്ന ടെസ്‌ല ആരാധകർക്ക് ആഘോഷിക്കാം. ജനപ്രിയ ഇലക്ട്രിക് സെഡാന് ധാരാളം പുതുമകളാണ് ബ്രാൻഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

ഫെബ്രുവരി മുതൽ ഡെലിവറി തുടങ്ങാനിരിക്കുന്ന 2021 ടെസ്‌ല മോഡൽ എസ് നിർമാണ ഘട്ടത്തിലാണെന്ന് സിഇഒ എലോൺ മസ്‌ക് വ്യക്തമാക്കുകയും ചെയ്‌തു. കമ്പനിയുടെ നാലാം പാദ വരുമാന റിപ്പോർട്ടിൽ ഈ പ്രഖ്യാപനം നടന്നത്.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

പുതിയ എക്സ്റ്റീരിയറർ, ഇന്റീരിയർ മാറ്റങ്ങൾ ടെസ്‌ല മോഡൽ എസിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തും. മോഡൽ എസ് ഇലക്ട്രിക് സെഡാൻ 2012 ൽ വിപണിയിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പുനർരൂപകൽപ്പനയാണിത് എന്ന കാര്യവും ശ്രദ്ധേയമാണ്.

MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

കൂടുതൽ കരുത്തുറ്റ പവർട്രെയിൻ പുതിയ മോഡൽ എസിന്റെ മാറ്റങ്ങളിലെ പ്രധാന ആകർഷണമാണ്. പ്ലെയ്‌ഡ്, പ്ലെയ്‌ഡ് പ്ലസ് എന്നീ രണ്ട് മോഡലുകളിലാണ് ഇവി വിപണിയിലെത്തുക. വാഹനത്തിന്റെ മൂന്ന് ഓൺ ബോർഡ് ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 1100 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത ഏകദേശം രണ്ട് സെക്കൻഡിനുള്ളിൽ പുതിയ മോഡൽ എസ് കൈവരിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായി ഇത് മാറുന്നു എന്നതും ശ്രദ്ധേയമാണ്. ഇവയ്ക്ക് പരമാവധി 321 കിലോമീറ്റർ ഉയർന്ന വേഗത പുറത്തെടുക്കാനും കഴിയും.

MOST READ: ക്വിഡിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റെനോ; കാണാം പുതിയ പരസ്യ വീഡിയോ

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

പൂർണ ചാർജിൽ യഥാക്രമം 390 മൈൽ (627 കിലോമീറ്റർ) അല്ലെങ്കിൽ 520 മൈൽ (837 കിലോമീറ്റർ) ഡ്രൈവിംഗ് ശ്രേണി നൽകാൻ പ്ലെയ്‌ഡ്, പ്ലെയ്‌ഡ് പ്ലസ് എന്നിവയ്ക്ക് കഴിയുമെന്നും ടെസ്‌ല പറയുന്നു.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനുകളുടെ ചിത്രങ്ങളും ടെസ്‌ല പങ്കുവെച്ചിട്ടുണ്ട്. മോഡൽ എസിന് സ്റ്റാൻഡേർഡായി വലിയ ഗ്ലാസ് മേൽക്കൂര, പുതിയ ഫ്രണ്ട് ബമ്പർ, പുതുക്കിയ ഇന്റേക്കുകൾ, പുതിയ റിയർ ഡിഫ്യൂസർ എന്നിവ ലഭിക്കുന്നുവെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

MOST READ: ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

പുതിയ 19 ഇഞ്ച്, 21 ഇഞ്ച് വീലുളിൽ ഇരിക്കുന്ന മോഡൽ എസ് മോഡൽ വൈയുമായി പൊരുത്തപ്പെടുന്നതിന് പുറംഭാഗങ്ങൾ ഇപ്പോൾ കറുത്ത നിറത്തിലാണ് പൂർത്തിയാക്കുന്നത്. അതേസമയം വൈറ്റ് കളർ സ്കീമും ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

U ആകൃതിയിലുള്ള ബട്ടർഫ്ലൈ സ്റ്റിയറിംഗ് വീൽ ഡിസൈനിലും സ്റ്റിയറിംഗ് വീലിനു പിന്നിലുള്ള സ്‌ക്രീനിലൂടെയും ഇന്റീരിയറിന് ചില മാറ്റങ്ങൾ ലഭിക്കുന്നു. ഇതിന് 12.3 ഇഞ്ച് ഡിജിറ്റൽ ഗേജ് ക്ലസ്റ്ററും സെൻട്രൽ സ്‌ക്രീനുമാണ് ടെസ്‌ല ഒരുക്കിയിരിക്കുന്നത്. അടിസ്ഥാനപരമായി 10 ടെറാഫ്‌ലോപ്സ് പ്രോസസ്സിംഗ് പവർ ഉള്ള ഗെയിമിംഗ് കമ്പ്യൂട്ടറാണിത്.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും കാണുന്ന കാർബൺ ഫൈബർ അല്ലെങ്കിൽ വുഡ് ട്രിമ്മുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒന്നിലധികം ഉപകരണങ്ങൾക്കായി വയർലെസ് ചാർജിംഗ്, സ്കൾപ്പഡ് സീറ്റിംഗ്, 3 സോൺ ക്ലൈമറ്റ് കൺട്രോൾ, 22 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

പുതിയ ടെസ്‌ല മോഡൽ എസിന്റെ പ്രാരംഭ വില 119,000 ഡോളറാണ്. അപ്‌ഡേറ്റുചെയ്‌ത മോഡൽ എസിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ടെസ്‌ല ഈ വർഷം അവസാനം ഇലക്ട്രിക് വാഹന നിരയെ ഇന്ത്യയിലെത്തിക്കും.

Most Read Articles

Malayalam
English summary
2021 Tesla Model S Electric Sedan Debuts Deliveries Start From February. Read in Malayalam
Story first published: Thursday, January 28, 2021, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X