ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ക്ക് ഇന്ന് വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്. ഇത് മനസ്സിലാക്കിയ നിര്‍മ്മാതാക്കള്‍ ഇത്തരം മോഡലുകളെയും വിപണിയില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ്.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഹാച്ച്ബാക്ക്, സെഡാന്‍ ശ്രേണികളിലാണ് ഇതിന് ആവശ്യക്കാര്‍ ഏറെയും. അതുകൊണ്ട് തന്നെയാണ് ഇന്ന് ആ ശ്രേണിയില്‍ കുറഞ്ഞ വിലയില്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മോഡലുകളെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുന്നതും.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

10 ലക്ഷം രൂപയ്ക്ക് താഴെയായതിനാല്‍ ഇവ താങ്ങാനാവുമെന്ന് മാത്രമല്ല മികച്ച സവിശേഷതകളും പ്രകടനവും വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് ലഭ്യമാകുന്ന ഹാച്ച്ബാക്കുകളെയും സെഡാനുകളെയും ഒന്ന് പരിചയപ്പെടാം.

MOST READ: ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് വാങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ ഹാച്ച്ബാക്കാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 98 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ജോടിയാക്കിയിരിക്കുന്നത്. 7.81 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഹ്യുണ്ടായി i20

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഹ്യുണ്ടായി i20-യുടെ പുതിയ ആവര്‍ത്തനം വിപണിയില്‍ എത്തുന്നത്. ഒരേ 1.0 ലിറ്റര്‍ എഞ്ചിനാണ് ഇതിന് നല്‍കിയിരിക്കുന്നതെങ്കിലും ഉയര്‍ന്ന നിലവാരത്തിലാണ്. എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: പ്രതാപകാലം തിരിച്ചുപിടിക്കാൻ പുതിയ അവതാരത്തിൽ ജീപ്പ് കോമ്പസ്; വില 16.99 ലക്ഷം രൂപ

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഈ എഞ്ചിന്‍ 6 സ്പീഡ് ഐഎംടിയും 7 സ്പീഡ് ഡിസിടിയും ലഭ്യമാണ്. 8.79 ലക്ഷം രൂപയാണ് പുതിയ ഹ്യുണ്ടായി i20-യുടെ എക്‌സ്‌ഷോറൂം വില.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ടാറ്റ ആള്‍ട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് പോയ വര്‍ഷമാണ് ആള്‍ട്രോസുമായി ടാറ്റ രംഗപ്രവേശനം ചെയ്യുന്നത്. നെക്സണിന്റെ മോട്ടോറിന്റെ വേര്‍തിരിച്ച പതിപ്പാണ് ഇതിലും ഉപയോഗിക്കുന്നത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ഇപ്പോള്‍ വാഹനം ലഭ്യമാകൂ. 7.74 ലക്ഷം രൂപ മുതലാണ് വാഹനത്തിന് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഹ്യുണ്ടായി ഓറ

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിലെ എഞ്ചിനൊപ്പം, ഓറയില്‍ ഏതാണ്ട് സമാന സവിശേഷതകളും ലഭിക്കുന്നു. നിയോസിലെ അതേ ട്യൂണ്‍ നിലയിലാണ് എഞ്ചിന്‍. ഹ്യുണ്ടായി ഓറയുടെ ടര്‍ബോ പെട്രോളിന് 8.66 ലക്ഷം രൂപയാണ് എക്സ്ഷോറൂം.

MOST READ: മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്‌തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ വെന്റോ / റാപ്പിഡ്

ഫോക്‌സ്‌വാഗണ്‍ വെന്റോയും റാപ്പിഡും ഡിസൈനില്‍ മാറ്റം ഉണ്ടെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ എഞ്ചിന്‍ സവിശേഷതകള്‍ സമാനമാണ്. ഈ രണ്ട് സെഡാനുകളും ഇപ്പോള്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഇത് 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കുന്നു. ഈ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ലഭ്യമാണ്. ഫോക്‌സ്‌വാഗണ്‍ വെന്റോ ടര്‍ബോ-പെട്രോളിന് 8.69 ലക്ഷം രൂപയും റാപ്പിഡിന് 7.79 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ടര്‍ബോ മോഡലുകള്‍ക്ക് പ്രിയമേറുന്നു; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ

വെന്റോയുടെ സമാനമായ എഞ്ചിന്‍ തന്നെയാണ് പോളോയും ഉപയോഗിക്കുന്നത്. പവറും ടോര്‍ക്കുമൊക്കെ വെന്റോയ്ക്ക് സമാനമാണ്, അതേസമയം വില അല്‍പ്പം കുറവാണ്. 8.34 ലക്ഷം രൂപ മുതല്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ ടര്‍ബോ-പെട്രോള്‍ വാങ്ങാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Turbo Petrol Engines Models Under 10 Lakhs In Indian Market, Tata Altroz, Hyundai Aura, Volkswagen Vento More. Read in Malayalam.
Story first published: Wednesday, January 27, 2021, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X